Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Thursday, 4 June 2015

ആ രാത്രിയിലെ മഴ

സാബിക്ക  ശഹ്നാസ്
ക്ലാസ് 9 ,
മദ്രസത്തുൽ ബാരി സ്സുന്നി യ  പുതുപ്പറമ്പ്.

മഴ തിമിർത്തു പെയ്യുകയാണ്, ഇടി വെട്ടുന്നു ......ആകാശം രണ്ടായി പിളരുന്ന പോലെ .. കാറ്റിന്റെ ശക്തിയിൽ മരങ്ങൾ ആടി ഉലയുന്നു.പെട്ടൊന്ന് കറന്റ് പോയി,         "സാഹി റാ .....ആ മെഴുക് തിരി കത്തിക്ക്      'ആ ഉമ്മാ സാഹിറ പറഞ്ഞു.  മെഴുക് തിരിയുടെ വെളിച്ചവും ആ വീട്ടിൽ പരന്നു. പെട്ടൊന്നൊരു ഇടി വെട്ടി.ഇത്താത്താ എന്ന് പറഞ്ഞ് ഷാ നവാസ് സാഹിറയുടെ കൈ മുറുകെ പിടിച്ചു. ഒരു ചെറിയ ഇടിയല്ലേ.    ആൺകുട്ടികൾ ഇങ്ങനെ പേടിക്കാൻ പാടില്ല. സാഹിറ അവനെ സമാധാനിപ്പിച്ചു. ഇത്താത്താ.... നമ്മുടെ മുറ്റത്തെ മാവിൽ നിന്ന് കാറ്റിന്റെ ശക്തി കൊണ്ട് കൂടുതൽ മാങ്ങ വീണിരിക്കും. നേരം വെളുക്കട്ടെ മുഴുവനും ഞാൻ തിന്നും.ഓ.... ഇവന്റെ ഒരു മാങ്ങ പൂതി.... വന്ന് ഭക്ഷണം കഴിക്ക് ഉമ്മ
പറഞ്ഞു.

പെട്ടൊന്ന് എന്തോ വീഴുന്ന ശബ്ദം ,മുറ്റത്തെ മാവ് വീടിനു മേൽ വീണ് സാഹിറയും, ഉമ്മയും, ഷാനവാസും അതിനടിയിൽ പെട്ടിരിക്കുന്നു എന്ന വാർത്ത കേട്ടാണ് ആ നാടുണർന്നത്. മൃതദേഹങ്ങൾ എടുക്കുന്നതിനിടയിൽ സാഹിറയിൽ ഒരനക്കം ,മരിച്ചിട്ടില്ലന്ന് ഉറപ്പായി, ആശുപത്രിയിൽ എത്തിച്ചു മാസങ്ങളോളം നീണ്ടു നിന്ന ചികിത്സക്കൊടുവിൽ സാഹിറ ജീവിതത്തിലേക്ക് തിരിച്ചു വന്നു.ഉമ്മയും അനുജനുമില്ലാത്ത ജീവിതം ,എന്നെ മാത്രം എന്തിന് ബാക്കിയാക്കി എന്ന് അവൾ റബ്ബിനോട് പലവട്ടം ചോദിച്ചു.

പിന്നീട് അവൾ കഥയും ആത്മ കഥയുമെല്ലാം എഴുതി പ്രശസ്തയായ എഴുത്തുകാരിയായി മാറി. ജീവിതത്തിലെ ഒരറ്റ രാത്രി കൊണ്ട് ഒറ്റ പെട്ട് പോയ പതിനെട്ട്കാരിയുടെ ജീവിതം പുസ്തകത്തിലൂടെ ലോകത്തെ അറിയിച്ചു.

പ്രശസ്തയായിട്ടും അവൾ ആ വേദന മറന്നില്ല. അതൊരു തീരാ വേദനയായി അവളുടെ മനസ്സിൽ പെയ്ത് കൊണ്ടിരിക്കുന്നു.