കേരളീയ മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന് ധാര്‍മികതയുടെ ഊടും പാവും നല്‍കിയ എസ് എസ് എഫിന് നാല്‍പത്തിമൂന്നാം പിറന്നാള്‍. 1973 ഏപ്രില്‍ 29ന് പിറവിയെടുത്ത സംഘടന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന മണ്ഡലത്തെയും സാമ്പ്രദായിക രീതികളെയും തിരുത്തിയെഴുതിയാണ് നാല്‍പ്പത്തി മൂന്നിലേക്ക് പ്രവേശിക്കുന്നത്. കാമ്പസുകളില്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്താതെ ഗ്രാമങ്ങളില്‍ കൂടി വേരുറപ്പിച്ചുകൊണ്ടാണ് എസ് എസ് എഫ് സമാനതകളില്ലാത്ത മുന്നേറ്റം സാധ്യമാക്കിയത്. കേരളത്തിന് പുറമെ ഇന്ത്യയിലെ ഇരുപതിലേറെ സംസ്ഥാനങ്ങളിലും ഇന്ന് എസ് എസ് എപ് സജീവ സാന്നിധ്യമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ഹോസ്റ്റലുകളുള്‍പ്പടെ വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ചാണ് എസ് എസ് എഫ് നാല്‍പത്തിമൂന്നിലേക്ക് പാദമൂന്നുന്നത്.
സ്ഥാപകദിനത്തില്‍ കാലത്ത് യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുകയും മധുരവിതരണം നടത്തുകയും ചെയ്യും. വൈകീട്ട് സെക്ടര്‍ കേന്ദ്രങ്ങളില്‍ പ്രകടനവും 'ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു' പ്രമേയത്തില്‍ പ്രഭാഷണവും നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണമുള്‍പ്പടെ സേവന പ്രവര്‍ത്തനങ്ങളും സ്ഥാപകദിനത്തിന്റെ ഭാഗമായി നടക്കും.
Wednesday, 29 April 2015
എസ് എസ് എഫിന് ഇന്ന് നാല്‍പത്തിമൂന്നാം പിറന്നാള്‍
Tuesday, 28 April 2015
പുതു ഇടങ്ങള്‍ തേടുന്ന വായനപ്പൂക്കാലം
അറിവിന്റെ വലിയൊരു മേഖലയെ അഭിസംബോധന ചെയ്യുന്നു എന്നുള്ളതാണ് രിസാല പോലുള്ള ഒരു പ്രസിദ്ധീകരണത്തില്‍ ഞാന്‍ കാണുന്ന പ്രധാനപ്പെട്ട ഒരു മേന്മ. അതേസമയം തന്നെ ഇസ്‌ലാമിക ജീവിതത്തിലെ ആശങ്കകള്‍, പ്രതീക്ഷകള്‍ എന്നിവ പങ്കു വെക്കുന്നുമുണ്ട്. രാജ്യത്തിന്റെ പൊതു വിഷയങ്ങളുമായി സംവാദത്തിലേര്‍പ്പെടുന്നുണ്ട്. രിസാലയുടെ ചില ലേഖനങ്ങളൊക്കെ കൗതുകത്തോടുകൂടി ഞാന്‍ നോക്കിയിട്ടുണ്ട്. ചില വാര്‍ഷിക പതിപ്പുകള്‍ റഫറന്‍സായി എടുത്തുവെച്ചിട്ടുണ്ട്. പ്രത്യേകിച്ചും പൗരാണികമായ കച്ചവട പാതയെക്കുറിച്ചൊക്കെയുള്ള ഗവേഷണങ്ങളും പഠനങ്ങളും. മധ്യേഷ്യയിലും മറ്റു നാഗരിക പ്രദേശങ്ങളിലുമൊക്കെ ഞാന്‍ യാത്ര ചെയ്തപ്പോള്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടണ്ടണ്ട് ആ പൗരാണികയാത്രകള്‍. പ്രത്യേകിച്ചും ഹളര്‍മൗതിലെ ഗോത്രങ്ങളുടെ സഞ്ചാര രീതി അത്ഭുതകരമാണ്. അവരെങ്ങനെയാണ് സംസ്‌കാരത്തെ ലോകത്തിനുമുന്നില്‍ എത്തിച്ചത് എന്നൊക്കെ അത്ഭുതത്തോടുകൂടി ഞാന്‍ നോക്കിനിന്നിട്ടുണ്ട്. മാത്രവുമല്ല, മധ്യേഷ്യന്‍ രാജ്യങ്ങളിലൊക്കെ പള്ളികളോടനുബന്ധിച്ച് കാണുന്ന അസാധാരണമായ ലൈബ്രറികള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒന്നാന്തരം ലൈബ്രറികള്‍. ഓരോ ലൈബ്രറികളിലും വലിയ പുസ്തകങ്ങള്‍. ബഹ്‌റൈനില്‍ അവിടുത്തെ ഗവണ്‍മെന്റ് കൊടുക്കുന്ന വളരെ പ്രധാനപ്പെട്ട പുരസ്‌കാരങ്ങളിലൊന്ന് ഏറ്റവും മികച്ച യാത്രാ പുസ്തകത്തിനുള്ള പുരസ്‌കാരമാണ്. ഇത്തരത്തിലുള്ള ഒന്നാന്തരം യാത്രാ പുസ്തകങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇങ്ങനെ എല്ലാ തരത്തിലും വളരെ പുഷ്‌കലമായിട്ടുള്ള ഒരു വായനാ ലോകം ഉണ്ട്. അതേസമയം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്താണെന്നുവെച്ചാല്‍ നാം ഇന്ന് നേരിടുന്ന വായനയുടെതായിട്ടുള്ള പ്രതിസന്ധിയാണ്. നിരൂപണങ്ങളും സൈദ്ധാന്തിക ഗ്രന്ഥങ്ങളും വില്പനയില്‍ വളരെ കുറഞ്ഞു വരികയാണ്. ഇത് ആശങ്കാജനകമായ ഒരു കാര്യം തന്നെയാണ്. പുസ്തകങ്ങള്‍ ധാരാളമുണ്ട്. ഒരു നിരൂപണ ഗ്രന്ഥത്തേക്കാള്‍ പത്തിരട്ടിയോ നൂറിരട്ടിയോ ഒരു പാചക പുസ്തകം പോകുന്നുണ്ടാവും. അതൊക്കെ ശരിയാണ്. ഈ സ്ഥിതിയില്‍ നിരൂപകരൊക്കെ എഴുത്ത് നിര്‍ത്തുകയാണ്. ഇതൊന്നും അത്ര നല്ല കാര്യമായിട്ട് എനിക്ക് തോന്നുന്നില്ല. തോമസ് മാത്യു സാറിന്റെ പുസ്തകങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ച ഒരു കാലഘട്ടം എനിക്കുണ്ടായിരുന്നു.
നോവല്‍ സാഹിത്യം വളര്‍ന്നത്‌കൊണ്ടൊന്നും ഭാഷ മുന്നേറുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഭാഷയില്‍ ഒന്നാന്തരം ചരിത്ര ഗ്രന്ഥങ്ങളുണ്ടാവണം, ആ ചരിത്ര ഗ്രന്ഥങ്ങള്‍, സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങള്‍, ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒക്കെയും ആളുകള്‍ വിപുലമായിട്ട് സ്വീകരിക്കുന്ന തലത്തിലേക്ക് വരുമ്പോള്‍ മാത്രമേ ഒരു ഭാഷ അതിന്റെ സമഗ്രതയില്‍ വികാസം പ്രാപിക്കുകയുള്ളൂ. ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളൊക്കെ വളരെ കുറച്ചാണ് ഇന്ന് വില്‍ക്കപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നോവലുകളുണ്ടാക്കാമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. ഒരു നോവലെഴുതാനായിട്ട് നിങ്ങള്‍ക്ക് ആത്മാനുഭവങ്ങളോ അനുഭൂതികളോ ഒന്നും ആവശ്യമില്ല. കുറച്ചു നാള്‍ ഇന്റര്‍നെറ്റിനു മുന്നിലിരുന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രത്യേക രീതിയില്‍ അറേഞ്ച് ചെയ്തു വെച്ചാല്‍ മതി. എന്നാല്‍ മുമ്പത്തെ എഴുത്ത് വേറിട്ടു തന്നെ നില്‍ക്കുന്നു. ഖസാകിന്റെ ഇതിഹാസം ഞാന്‍ മുപ്പത്തിയഞ്ചു തവണ വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും ആ നോവലെനിക്ക് തരുന്ന പുതിയ ഒരനുഭവം, രിസാലയില്‍ ഇത്തവണ വായനയെക്കുറിച്ച് പറയുന്നിടത്ത് ഞാനതു പറഞ്ഞിട്ടുണ്ട്. ഒരു കൃതി പിന്നെയും നമ്മെ വായിക്കാനായിട്ട് നമ്മെ പ്രേരിപ്പിക്കണം. പലപ്പോഴും രിസാലയില്‍ വരുന്ന ഇത്തരത്തിലുള്ള ലേഖനങ്ങള്‍ എനിക്ക് അപരിചിതമായ ഇസ്‌ലാമിന്റെ നാഗരികതയുടെ ഒരസാധാരണമായ മുഖം എനിക്ക് പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്. ഇക്കാലത്ത് നബി തിരുമേനിയെക്കുറിച്ച് മുസല്‍മാനല്ലാത്തൊരാള്‍ക്ക് ധൈര്യമായിപ്പറയാന്‍ കഴിയും എന്നുള്ളത് നമ്മുടെ സമൂഹത്തില്‍ സംവാദാത്മകമായിട്ടുള്ള ആദാനപ്രദാനങ്ങള്‍ നന്നായിട്ട് നടന്നു കഴിഞ്ഞു എന്നതിന്റെ തെളിവാണ്. അടഞ്ഞുകിടക്കുകയല്ല നമ്മുടെ സമൂഹം. കഴിഞ്ഞ നബിദിനത്തിന് എന്റെ നാട്ടിലെ മഹല്ലുകമ്മിറ്റിക്കാരുടെ ക്ഷണപ്രകാരം പള്ളിക്കകത്തുനിന്നുകൊണ്ടാണ് ഞാന്‍ നബിതിരുമേനിയെക്കുറിച്ച് സംസാരിക്കുന്നത്. ഇനി എന്നെപ്പോലുള്ള ആളുകളെ വിളിക്കാതിരിക്കാനും പറ്റില്ല, എനിക്ക് ചെല്ലാതിരിക്കാനും പറ്റില്ല. അത്തരത്തിലുള്ള ഒരു മനസ്ഥിതിയിലേക്ക് നമ്മുടെ സമൂഹത്തെ തുറന്ന് വിടുന്ന വളരെ വലിയ ഓപണ്‍ സ്‌പെയ്‌സിന്റെ യഥാര്‍ത്ഥത്തിലുള്ള ആഘോഷമാണ് രിസാല പോലുള്ള പ്രസിദ്ധീകരണങ്ങള്‍ സാധ്യമാക്കുന്നത്. എന്റെ തന്നെ ഏറ്റവും മികച്ച വായനക്കാര്‍ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നവരായിരിക്കും. പൂനൂര്‍ മര്‍കസിലെ ഒരു പരിപാടിക്ക് പോയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ നേരത്ത് നാലഞ്ച് മൊയില്യാര്കുട്ടികള്‍ ഓടി വന്ന് എന്നോട് പറഞ്ഞു: നിങ്ങളെ ശൂന്യമനുഷ്യന്‍ ഞങ്ങള്‍ വായിച്ചിട്ടുണ്ട് എന്ന്. വലിയ ആത്മവിശ്വാസത്തോടുകൂടി അവര്‍ക്കിത് പറയാനും എഴുതാനും സാധിക്കുന്നു. അതുകൊണ്ട് ഏറ്റവും പുതിയ കാലഘട്ടത്തിലെ ഏറ്റവും പുതിയ ജേണലിസ്റ്റുകളെ സൃഷ്ടിക്കുന്നത് രിസാല പോലുള്ള പ്രസിദ്ധീകരണങ്ങള്‍കൂടിയാണ്. പരമ്പരാഗതമായി നമ്മള്‍ കരുതിയിരുന്ന വായനയിടങ്ങളില്‍ പൂക്കാലം അസ്തമിക്കുകയും മറ്റൊരു ഭാഗത്തേക്ക് പൂക്കാലം കടന്നുവരികയും ചെയ്യുന്നു. കൂണ് മുളക്കുന്നതങ്ങനെയാണ്. ഒരുകൊല്ലം കൂണുമുളച്ച സ്ഥലത്ത് അടുത്തകൊല്ലം ഇടിവെട്ടുമ്പോള്‍ ചെന്നു നോക്കിയാല്‍ കൂണുണ്ടാവില്ല. അത് അപ്പുറത്തെവിടെയെങ്കിലുമായിരിക്കും. ഇതുപോലെ പുതിയ ഇടങ്ങളിലേക്ക് വായനയുടെ വസന്തം വിടരുകയാണ് എന്നതാണ്. പക്ഷികളെക്കണ്ടില്ലേ, അതിന്റെ ആവാസ വ്യവസ്ഥയില്‍ എന്തെങ്കിലും ഒരു പ്രതിസന്ധിയുണ്ടായാല്‍ മറ്റൊരു ദേശത്തേക്ക് അത് പറന്നു പോകും. അങ്ങനെ പറന്നുകൊണ്ടാണ് പുതിയ ദേശങ്ങളെ അവ കണ്ടെത്തുന്നത്. രിസാല എന്നു പറയുന്ന എഴുത്തിന്റെയും വായനയുടെയും ദേശത്തേക്കും ഒരു ദേശാടനപ്പക്ഷിയെപ്പോലെ ചിലപ്പോഴെങ്കിലും ഞാനും പറന്ന്‌ചെന്നിട്ടുണ്ട്. അങ്ങോട്ടു പറക്കാന്‍ പ്രേരണയായത് ഇത്തരത്തിലുള്ള നിങ്ങളുടെ ചിന്തകള്‍ തന്നെയാണ്.
(വായന സംസ്‌കൃതിയുടെ സമരമുദ്ര; കോഴിക്കോട് നടന്ന ചര്‍ച്ചാ സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)
പി സുരേന്ദ്രന്‍
Friday, 10 April 2015
കുടിവെള്ള പദ്ധതികൾ ആരംഭിച്ച ു.
പുതുപ്പറമ്പ്:എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ
ഭാഗമായി ഇന്നു ഒറ്റത്തെങ്ങിലും
കാരാട്ടങ്ങാടിയിലും കുടിവെള്ള
പദ്ധതികൾ ആരംഭിച്ച ു.
വൈകുന്നേരം 4 മണിക്ക് എസ് വൈ എസ്
ജില്ലാ അദ്ധ്യക്ഷൻ പി കെ എം
സഖാഫി പദ്ധതികൾ ഉദ്ഘാടനം നിർവഹിചു.PCH സഖാഫി ,അലവി ഹാജി , മറ്റു എസ് വൈ എസ് ,എസ് എസ് എഫ് നെതാക്കളും ചടങിൽ സന്ന്ഹിതരായിരുന്നു.
Friday, 3 April 2015
രിസാല വരി ചെർക്കൽ
വിദ്യാർത്ഥി യൗവനങ്ങളുടെ ചിന്തയെ ചിന്തേരിട്ട് മിനുക്കിയെടുക്കുകയാണ് രിസാല.ചരിത്രം ഓർമിച്ചും വർത്തമാനത്തെ വിശകലനം ചെയ്തും സമൂഹത്തിന്റെ ദിശമാറ്റത്തിൽ ഈ യൗവനം ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.
രിസാല സംസ്കാരത്തിന്റെ സമരമുദ്രയാവുകയാണ്.കമ്പോളം ഉൽപ്പാദിപ്പിക്കുന്ന മായാ മോഹങ്ങളിൽ മയങ്ങി വീണ്ഉടുപ്പും നടപ്പും കേശാലങ്കാരങ്ങളുമാണ് ജീവിതമെന്ന് വിശ്വസിച്ച് തണുത്തുറഞ്ഞ് പോവുമായിരുന്ന യുവചിന്തകളെയാണ് രിസാല ഊതിക്കാച്ചിയെടുത്തത്.
അവരിന്ന് കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലൂടെ ചൂടുളള ചിന്തകളുമായി നടക്കുന്നുണ്ട്.
ഹിറാ ഗുഹാന്തർഭാഗത്തു നിന്ന് പ്രതിധ്വനിച്ച വായനയുടെ മുഴക്കം ആറാം നൂറ്റാണ്ടിലെ അറേബ്യയുടെ കാടത്തം കുടഞ്ഞെറിഞ്ഞ് സംസ്കാരത്തിന്റെ കളിത്തൊട്ടിലൊരുക്കിയിട്ടുണ്ടെന്ന ചരിത്രപാഠം ഓർക്കുന്നുണ്ടവർ.വർത്തമാനം അത്ര ശുഭകരമല്ലെന്നും അത് അഴിച്ചു പണിയേണ്ടതുണ്ടെന്നും തിരിച്ചറിയുകയും ചെയ്യുന്നു.
യുവത്വത്തിന്റെ ബുദ്ധിപരമായ ഉത്പാദനക്ഷമതയെ ക്ഷയിപ്പിച്ചാൽ അവരെ കൊളളയടിക്കാനാവുമെന്ന് തിരിച്ചറിഞ്ഞവർ ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട്.
ഇത് രിസാല നൽകിയ തിരിച്ചറിവാണ്.
അതുകൊണ്ടവർ പോകുന്നത് വിശ്രമിക്കാനല്ല.നേരിലേക്കുളള ദിശ കണ്ടെത്തി തുഴയാനാണ്.അവരുടെ ഊര്‍ജ്ജവും ഉത്സാഹവും രിസാല പകർന്ന് നൽകിയതാണ്.
Thursday, 2 April 2015
ഏപ്രില് 03 നാളെ രിസാല ദിനം
വിദ്യാർത്ഥി യൗവനങ്ങളുടെ ചിന്തയെ
ചിന്തേരിട്ട് മിനുക്കിയെടുക്കുകയാണ്
രിസാല.ചരിത്രം ഓർമിച്ചും
വർത്തമാനത്തെ വിശകലനം ചെയ്തും
സമൂഹത്തിന്റെ ദിശമാറ്റത്തിൽ ഈ
യൗവനം ചെറുതല്ലാത്ത പങ്കുവഹിക്കുന്ന
ുണ്ട്.
രിസാല സംസ്കാരത്തിന്റെ
സമരമുദ്രയാവുകയാണ്.കമ്പോളം
ഉൽപ്പാദിപ്പിക്കുന്ന മായാ
മോഹങ്ങളിൽ മയങ്ങി വീണ്ഉടുപ്പും
നടപ്പും കേശാലങ്കാരങ്ങളുമാണ്
ജീവിതമെന്ന് വിശ്വസിച്ച് തണുത്തുറഞ്ഞ്
പോവുമായിരുന്ന യുവചിന്തകളെയാണ്
രിസാല ഊതിക്കാച്ചിയെടുത്തത്.
അവരിന്ന് കേരളത്തിന്റെ
ഗ്രാമാന്തരങ്ങളിലൂടെ ചൂടുളള
ചിന്തകളുമായി നടക്കുന്നുണ്ട്.
ഹിറാ ഗുഹാന്തർഭാഗത്തു നിന്ന്
പ്രതിധ്വനിച്ച വായനയുടെ മുഴക്കം
ആറാം നൂറ്റാണ്ടിലെ അറേബ്യയുടെ
കാടത്തം കുടഞ്ഞെറിഞ്ഞ്
സംസ്കാരത്തിന്റെ കളിത്തൊട്ടിലൊരു
ക്കിയിട്ടുണ്ടെന്ന ചരിത്രപാഠം
ഓർക്കുന്നുണ്ടവർ.വർത്തമാനം അത്ര
ശുഭകരമല്ലെന്നും അത് അഴിച്ചു
പണിയേണ്ടതുണ്ടെന്നും
തിരിച്ചറിയുകയും ചെയ്യുന്നു.
യുവത്വത്തിന്റെ ബുദ്ധിപരമായ
ഉത്പാദനക്ഷമതയെ ക്ഷയിപ്പിച്ചാൽ
അവരെ കൊളളയടിക്കാനാവുമെന്ന്
തിരിച്ചറിഞ്ഞവർ ആസൂത്രിതമായി
പ്രവർത്തിക്കുന്നുണ്ട്.
ഇത് രിസാല നൽകിയ തിരിച്ചറിവാണ്.
അതുകൊണ്ടവർ പോകുന്നത്
വിശ്രമിക്കാനല്ല.നേരിലേക്കുളള ദിശ
കണ്ടെത്തി തുഴയാനാണ്.അവരുട
െ ഊര്ജ്ജവും ഉത്സാഹവും രിസാല
പകർന്ന് നൽകിയതാണ്.
ധർമ്മ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റ
െ ഹൃദയമാണ് രിസാല.
പണിപ്പുരയിൽ പുതിയ രിസാല
ഉടുത്തൊരുങ്ങുകയാണ്.
ഉരച്ചുരച്ച് വാക്കുകള്ക്കും ആശയങ്ങൾക്കും
മൂർച്ചകൂട്ടി,ഒഴുക്കിനെ തിരിച്ചൊഴുക്കി,
വായിക്കുക എന്ന ആഹ്വാനത്തിന്റെ
മാറ്റൊലി സഹസ്രാബ്ദങ്ങൾക്കിപ്പുറത്ത്
ഉജ്ജ്വലമായി ആവിഷ്ക്കരിക്കുകയാണ്
രിസാല.
രിസാല ഉയർത്തിപ്പിടിക്കുന്ന ആശയം
കൂടുതല് കരങ്ങളിലെത്തിക്കാൻ
ഒരുങ്ങിയിരിക്കുകയാണ് ധർമ്മ
വിദ്യാർത്ഥിപ്പട.
സംസ്ഥാന പ്രസിഡന്റ് എൻ വി
അബ്ദുറസാഖ് സഖാഫിയുടെ നേതൃത്വത്തില്
ഏപ്രില് 03ന് മുഴുവന് എസ് എസ് എഫുകാരും
പുതിയ ഒരുലക്ഷം വായ�നക്കാരെ
നേരിൽ കാണുകയാണ്.
വെളളിയാഴ്ച്ച രാവിലെ 08മണി മുത�ൽ
വൈകുന്നേരം 05മണി വരെ എസ് എസ്
എഫുകാരുടെ ദൗത്യം രിസാലപ്രചാരണം
മാത്രം
ആസൂത്രണ വൈഭവവും കർമ്മ കുശലതയുമുളള
ധർമ്മ യോദ്ധാക്കൾ ഏപ്രില് 03ന് രിസാല
ഒരുലക്ഷം പുതിയ കൈകളിലെത്തിക്കും.
ഏപ്രില് 1-30 കാലത്തെ രിസാല
പ്രചാരണത്തിലൂടെ കേരളത്തില്
ഏറ്റവുമധികം പേർ വാ�യിക്കുന്ന
വാരികയായി രിസാലയെ എസ് എസ്
എഫുകാർ ഉയർത്തിപ്പിടി ക്കും.
ഈ മഹായജ്ഞം സാധിച്ചെടുത്ത
സംതൃപ്തിയോടെ മുഴുവന് എസ് എസ്
എഫുകാർക്കും ഏപ്രില് 03ന്റെ രാത്രി
ശുഭകരമാവട്ടെ എന്നാശംസിച്ച്
കൊളളുന്നു.
തലമുറകള്‍ക്കിടയിലെ വിടവ് നികത്താന്‍ വായനക്ക് കഴിയും; എം ജി എസ്
കോഴിക്കോട്: തലമുറകള്‍ക്കിടയിലെ വിടവ് നികത്താന്‍ വായനക്ക് കഴിയുമെന്ന് ഡോ എം ജി എസ് നാരായണന്‍. മനുഷ്യന്‍ അവനെ തന്നെ പൂര്‍ണമായി കണ്ടെത്തിയത് വായനയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. 'വായന സംസ്‌കൃതിയുടെ സമരമുദ്ര' എന്ന പ്രമേയത്തില്‍ നടക്കുന്ന രിസാല കാമ്പയിന്‍ കെ പി കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ വായനയില്‍ പുതിയ ലോകം കണ്ടെത്തുമ്പോള്‍ ശരിയും തെറ്റും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടോ എന്നത് പുതിയ കാലത്തെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഒരാള്‍ പൂര്‍ണമായി സംസ്‌കരിക്കപ്പെടുന്നത് വായനയിലൂടെയാണെന്നും വായനക്ക് മരണമില്ലെന്നും പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു. പഠനകാലത്തെ പുസ്തക കെട്ടുകള്‍ക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് തിരിച്ചറിയണമെങ്കില്‍ നല്ലൊരു വായനക്കാരനായി മാറണം. കലാപങ്ങളിലും അഭ്യന്തര സംഘര്‍ഷങ്ങളിലും ലൈബ്രറികള്‍ തീയിടുന്നവര്‍ ഒരു സംസ്‌കാരത്തെയാണ് ചാമ്പലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോവലുകള്‍ മാത്രമല്ല ചരിത്രങ്ങളും നിരൂപണങ്ങളും വായിക്കപ്പെടുമ്പോള്‍ മാത്രമാണ് വായന പൂര്‍ണമാകുന്നതെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ബഷീറിന്റെ ബാല്യകാല സഖിയും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത് എഴുത്തിന്റെ ശക്തിയാണ്. അക്കങ്ങളും അക്ഷരങ്ങളും തപ്പി വായിക്കുന്ന സാക്ഷരതക്ക് അപ്പുറത്ത് വായിച്ചു വളരുന്ന കേരളമാണ് പുതിയ കാലത്ത് ആവശ്യമെന്ന് കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. എസ് ശറഫുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുല്‍ മജീദ്, മുഹമ്മദലി കിനാലൂര്‍ സംബന്ധിച്ചു. രിസാല പുറത്തിറക്കിയ വായനപ്പതിപ്പ് ഡോ എം ജി എസ് നാരായണന്‍ തോപ്പില്‍ മുഹമ്മദ് മീരാന് നല്‍കി പ്രകാശനം ചെയ്തു.
Wednesday, 1 April 2015
രിസാല
'ആഭാസങ്ങളായ വേഷങ്ങളായാലും രീതികളായാലും അര്‍ഥമില്ലാത്ത ബന്ധങ്ങളായാലും ഉപരിപ്ലവമായ ബന്ധങ്ങളായാലും സ്വാതന്ത്ര്യം, സമരം എന്നൊക്കെ പേരു പറഞ്ഞ് നടത്തുന്ന വൃത്തികെട്ട പ്രവര്‍ത്തനങ്ങള്‍, ഇതൊക്കെയാണ് സ്വാതന്ത്ര്യം എന്നു തെറ്റിദ്ധരിക്കുന്നു. ഇതൊന്നുമല്ല സ്വാതന്ത്ര്യം, തൊഴിലെടുത്ത് അഭിമാനത്തോടെ മനസ്സമാധാനമായി ജീവിക്കുക എന്നതാണ് സ്വാതന്ത്ര്യം. പരിഷ്‌കാരത്തിന്റെ പേരില്‍ എല്ലാം തലതിരിഞ്ഞിരിക്കുന്നു. എന്താണ് ഈ പരിഷ്‌കാരം എന്നു മനസ്സിലാകാത്ത ഒരാളാണ് ഞാന്‍. ഒരു കാലത്തും ഇതിനോടൊന്നും യോജിക്കാന്‍ സാധിക്കില്ല.'
സുഗതകുമാരി ടീച്ചര്‍ രിസാലയുടെ പുതിയ വായനാ പതിപ്പില്‍ മനസ്സ് തുറക്കുന്നു..
കൂടാതെ, സി രാധാകൃഷ്ണന്‍, സേതു, തോപ്പില്‍ മീരാന്‍, പെരുമ്പടവം, കോടമ്പുഴ ഉസ്താദ്, പെരുമ്പടവം, ഡി ബാബുപോള്‍, കെ ഇ എന്‍, സെബാസ്റ്റ്യന്‍ പോള്‍, കെ പി രാമനുണ്ണി, കല്പറ്റ നാരായണന്‍, പി സുരേന്ദ്രന്‍, കെ ആര്‍ മീര, അംബികാസുതന്‍ മങ്ങാട്, എന്‍ പി രാജേന്ദ്രന്‍, ജമാല്‍ കൊച്ചങ്ങാടി, ആലങ്കോട് ലീലാകൃഷ്ണന്‍, വി എം ഗിരിജ, പൊയ്തുംകടവ്, സന്തോഷ് എച്ചിക്കാനം, അജയ് പി മങ്ങാട്, ഷീബ ഇ കെ, മൈന ഉമൈബാന്‍, ഷാഹിന ഇകെ....തുടങ്ങിയവരും
