Tuesday, 15 October 2013
Saturday, 21 September 2013
തര്ബിയ ക്യാമ്പ്
പുതുപ്പറമ്പ് : പ്രവര്ത്തകരുടെ ആത്മസംസ്കരണം ലക്ഷ്യമിട്ട് കൊണ്ട് സംസ്ഥാനത്തെ എല്ലാ യൂനിറ്റുകളിലും തര്ബിയ ക്യാമ്പുകള്‍ നടന്നു വരുന്നു. പുതുപ്പറമ്പ് യൂനിറ്റിനു കീഴിലുള്ള ഒന്നാം ഘട്ട തര്ബിയ ക്യാമ്പ് സുന്നി സെന്ററില്‍ വെച്ച് നടന്നു. പ്രവര്ത്തകര്ക്ക് ആത്മീയ ബോധം പകര്ന്നു നല്കിയ ക്യാമ്പിനു കോട്ടക്കല്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് നൌഷാദ് സഖാഫി പൊട്ടിപ്പാറ നേതൃത്വം നല്കി. മുഴുവന്‍ പ്രവര്ത്തകര്ക്കുമായി എല്ലാ മാസവും നിശ്ചിത ദിവസം തര്ബിയ ആത്മസംസ്കരണ ക്യാമ്പുകള്‍ സുന്നി സെന്ററില്‍ വെച്ച് നടക്കുന്നതാണ്.
പുതുപ്പറമ്പ് യൂണിറ്റ് എസ് ബി എസിന് പുതിയ നേതൃത്വം
പുതുപ്പറമ്പ് : വളര്ന്നു വരുന്ന കുരുന്നു മക്കള്ക്ക് ആദര്ശപരവും
ആത്മീയവുമായ ബോധം പകര്ന്നു നല്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് എഫിന് കീഴില്‍
പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന സുന്നി ബാല സംഘം ( SBS ) , അതിന്റെ
മെമ്പര്ഷിപ്പ് കാമ്പയിന്‍ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും നടന്നു
വരികയാണ്. പുതുപ്പറമ്പ് യൂണിറ്റിലെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍
പൂര്ത്തിയായി വരികയാണ്. സുന്നി സെന്ററില്‍ വെച്ച് നടന്ന എസ് ബി എസ്
പ്രവര്ത്തക സംഗമത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : സ്വലിഹ് എ ടി ,ജനറല്‍ സെക്രടറി :സല്‍മാന്‍ വി കെ ,ട്രഷറര്‍ :ശഹ്നൻ ഐ . അടുത്ത രണ്ടു വര്ഷത്തേക്കുള്ള കമ്മിറ്റിയാണു നിലവില്‍ വന്നത്.
പ്രസിഡന്റ് : സ്വലിഹ് എ ടി ,ജനറല്‍ സെക്രടറി :സല്‍മാന്‍ വി കെ ,ട്രഷറര്‍ :ശഹ്നൻ ഐ . അടുത്ത രണ്ടു വര്ഷത്തേക്കുള്ള കമ്മിറ്റിയാണു നിലവില്‍ വന്നത്.
Sunday, 8 September 2013
എടരിക്കോട് സെക്ടര്‍ സാഹിത്യോത്സവ്:പുതുപ്പറമ്പ് യൂണിറ്റ് ജേതാക്കള്‍
പുതുപ്പറമ്പ് :സുന്നി മദ്രസയില്‍ വെച്ചു നു നടന്ന എടരിക്കോട് സെക്ടര്‍ സാഹിത്യോത്സവില്‍ പുതുപ്പറമ്പ് യൂണിറ്റ് വ്യെക്തമായ ആധിപത്യത്തോടെ ഒന്നാം സ്ഥാനം നേടി. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ തൊട്ടടുത്ത യൂണിറ്റിനെക്കാളും അനബതിലേറെ പോയന്റിന്റെ വിത്യാസത്തിലാണ് കപ്പു കരസ്ഥമാകിയത്. കല്ലുവെട്ടിപ്പാറ യൂണിറ്റ് രണ്ടാം സ്ഥാനവും പൊട്ടിപ്പാറ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഞായറാഴ്ച്ച രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഹ്യദ്ദീന്‍
ബാഖവി എടരിക്കോട് പ്രാര്ത്ഥന നിര്‍വഹിച്ചു. എടരിക്കോട് സെക്ടര്‍ ജനറല്‍ സെക്രടറി
ആമിറുല്‍ ഹബീബ് എലാപറമ്പ് പരിപാടിയിലേക്ക് എല്ലാവര്ക്കും സ്വാഗതം
ആശംസിച്ചു. ,പ്രമുഖ കവി പി വി എസ് പടിക്കല്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. സെക്ടര്‍
പ്രസിഡന്റ് ജാബിര്‍ സഖാഫി പരിപാടിയില്‍ അദ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ കെ
സി നസീര് സാഹിബ് അവാര്ഡ് ദാനം നിര്‍വഹിച്ചു. എസ് വൈ എസ് ജില്ല ജോയിന്റ്
സെക്രട്ടറി അലവി ഹാജി പുതുപ്പറമ്പ് ,സി പി ലത്തീഫ് ഹാജി തുടങ്ങിയവര്‍ ആശംസകള്‍
നേര്‍ന്നു.സെക്ടര്‍ കള്‍ച്ചറല്‍ സെക്രടറി ഷാഫി മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ പിസിഎച് അബൂബക്കര്‍ സഖാഫി ,എസ് വൈ എസ്
കോട്ടക്കല്‍ മേഘല സെക്രട്രി മൊഹമ്മദ് മാസ്റര്‍ ക്ലാരി , യൂണിറ്റ് എസ് വൈ
എസ് സെക്രട്ടറി അഷ്‌റഫ് മന്തടത്ത്തില്‍ , എസ് വൈ എസ് കോട്ടക്കല്‍ ഡിവിഷന്‍
നൗഷാദ് സഖാഫി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. യൂണിറ്റ് സെക്രടറി
ഷഫീഖ് ഓടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.
Wednesday, 21 August 2013
പുതുപ്പരംബിന്റെ ഇസ്ലാമിക പ്രതാപം തിരിച്ചെത്തുന്നു .
ഇസ്ലാമിക പ്രബോധന രംഗത്ത് ലോ കത്തിനു തന്നെ മാതൃകയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആ സംഘടനയെ നീണ്ട ഇരുപത് വര്‍ഷക്കാലം പ്രസിഡണ്ടായി നയിച്ച മൌലാന അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ഇസ്ലാമിക വിജ്ഞാന രംഗത്ത് വഴിത്തിരിവായ മദ്രസാ പ്രസ്ഥാനത്തിനു തന്റെ ഗ്രാമത്തിലെ പുതുപ്പരമ്പ ജുമുഅത് പള്ളിയില്‍ കൂടിയ സമസ്തയുടെ ഒരു യോഗത്തിലാണ് തീരുമാനിച്ചതും പുതുപ്പരംബിലാണ് തുടക്കം കുറിച്ചതും അന്ന് വളക്കുളം നെല്‍പാടത്തിനു സമീപം ചോലക്കപ്പറമ്പന്‍ ഉസ്മാന്‍ മുസ്‌ലിയാര്‍ നടത്തിയിരുന്ന ഓത്തുപള്ളി അങ്ങാടിയിലേക്ക് കൊണ്ട് വന്നു ബയാനുല്‍ ഇസ്ലാം മദ്രസ എന്ന് പേരിട്ടു സമസ്തയുടെ ഒന്നാം നമ്പര്‍ മദ്രസയായി അംഗീകരിച്ചു . പിന്നീട് പറവണ്ണയില്ലും കേരളത്തിലെ വിവിധ ഭാഗങ്ങളിലും ഇതിനെ പിന്‍പറ്റി മദ്രസകള്‍ സ്ഥാപിച്ചു . ഈ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക പ്രതാപം കേരളത്തില്‍ വേറിട്ടു നിന്ന് . ഇസ്ലാമിക രംഗത്ത് പണ്ഡിതന്മാരെ വാര്തെടുക്കുന്നതിന്നു തന്റെ പള്ളിയില്‍ മൌലവിയ്യ അറബിക് കോളേജ് എന്ന പേരില്‍ ഒരു ശരീഅത്ത് കോളേജ് ആരംഭിച്ചു . ദുഃഖമെന്നു പറയട്ടെ ആ മഹാന്‍റെ വഫാതിന്നു ശേഷം അദ്ദേഹത്തിന്റെ പിന്മുറക്കാരോ മറ്റോ ആ സ്ഥാപനം മുന്നോട്ടു കൊണ്ട് പോകാന്‍ തുനിഞ്ഞില്ല . തുനിഞ്ഞിരുന്നെങ്ങില്‍ കേരളത്തിലെ അറിയപെട്ട ഒരു മതസ്ഥാപനം ഇന്നത് ആകുമായിടുന്നു ഒരു പ്രസിദ്ധീകരണം ചിന്തിക്കാന്‍ പോലും പറ്റാത്ത കാലത്ത് നമ്മുടെ പുതുപ്പറമ്പില്‍ ഒരു പ്രസ് നിര്‍മിച്ചു ആനുകാലിക വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചു അല്‍ ബയാന്‍ എന്ന പേരില്‍ ഒരു അറബി മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചു . മത വിദ്യാഭ്യാസ രംഗത്ത് ചെയ്തത് പോലെ ഭൌതിക വിദ്യക്ക് വേണ്ടിയും തന്റെ സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു മൌലാന അബ്ദുല്‍ ബാരി മാതൃക കാട്ടി എന്നാല്‍ ഇന്ന് ആ ദീനീ പ്രതാപം നഷ്ടപ്പെടുകയും ബിദഈ കക്ഷികള്‍ നമ്മുടെ നാട്ടില്‍ തലപൊക്കുകയും ചെയ്തു . നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും ബിദഈ കക്ഷികളെ പ്രതിരോധിക്കന്നും ഉത്തരവാദപ്പെട്ടവര്‍ മാറി നിന്നപ്പോള്‍ നാട്ടിലെ സുന്നീ സംഘടനക്ക് നോക്കി നില്ക്കാന്‍ സാധിച്ചില്ല ഇവിടെ നിന്നാണ് പുതുപ്പറമ്പ് യൂനിറ്റ് SYS ,SSFഒരു വലിയ വെല്ലുവിളി ഏറ്റെടുത് ഒരു വലിയ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത് . അതാണ് മൌലാന അബ്ദുല്‍ ബാരി ഇസ്ലാമിക് അകാദമി
Saturday, 17 August 2013
ജില്ലാ സാഹിത്യോത്സവ് മലപ്പുറത്ത് സ്വാഗതസംഘം ഓഫീസ് തുറന്നു
മലപ്പുറം ♦ എസ് എസ് എഫ് ഇരുപതാമത് മലപ്പുറം ജില്ലാ സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഓഫീസ് മലപ്പുറം മുണ്ടുപറമ്പില്‍ തുറന്നു. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ഉദ്ഘാടം ചെയ്തു. സെപ്റ്റംബര്‍ 13, 14, 15 തിയ്യതികളില്‍ 12 വേദികളിലായിട്ടാണ് മലപ്പുറം നഗരിയില്‍ വേദിയൊരുങ്ങുക. ജില്ലയിലെ 1300 യൂണിറ്റുകളിലും 135 സെക്ടറുകളിലും 14 ഡിവിഷുകളിലും സാഹിത്യോത്സവുകളില്‍ പ്രതിഭാത്വം തെളിയിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലയില്‍ പങ്കെടുക്കുക. മൂന്ന് ദിവസങ്ങളിലെ വിവിധ കലാ മത്സരങ്ങളില്‍ 2000 പ്രതിഭകള്‍ മാറ്റുരക്കും. ജില്ലയിലെ കലാ പ്രേമികളെ വരവേല്‍ക്കാന്‍ വിപുലമായ സ്വാഗതസംഘമാണ് പ്രവര്‍ത്തിച്ചുവരുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഇബ്റാഹിം ബാഖവി അദ്ധ്യക്ഷത വഹിച്ചു. എന്‍. എം സ്വാദിഖ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ സഖാഫി, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.എം ശാഫി, എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫി, എസ് എസ് എഫ് കള്‍ചറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍, എസ് വൈ എസ് സോണ്‍ ജറല്‍ സെക്രട്ടറി പി.പി മുജീബുറഹ്മാന്‍, എസ് വൈ എസ് സോണ്‍ ട്രഷറര്‍ സുബൈര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജറല്‍ കണ്‍വീര്‍ എം.കെ.എം സ്വഫ്വാന്‍ സ്വാഗതവും, കണ്‍വീര്‍ അബ്ദുറഹീം നന്ദിയും പറഞ്ഞു.
എസ് എസ് എഫ് വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന
കമ്മിറ്റി ഗള്‍ഫ് ഘടകമായ ആര്‍ എസ് സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിസ്ഡം
പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ആറാം ബാച്ചിലേക്ക് അപേക്ഷ
ക്ഷണിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്
പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്
അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലം
മുഴുവന്‍ വിസ്ഡം സ്‌കോളര്‍ഷിപ്പുകള്‍ ലധ്യമാകും. ഈ വര്‍ഷത്തെ
സ്‌കോളര്‍ഷിപ്പുകള്‍ കേരളത്തില്‍ ഉപരിപഠനം നടത്തുന്ന മുസ്‌ലിം
ആണ്‍കുട്ടികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ എഞ്ചിനീയറിംഗ്, നിയമം,
മാനേജ്‌മെന്റ്, ജേര്‍ണലിസം, ഐ ടി, അക്കൗണ്ടിംഗ് മേഖലയില്‍ ഉപരിപഠനം
നടത്തുന്നവര്‍ക്ക് വിസ്ഡം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ്
അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും എസ് എസ് എഫ് സൈറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷാഫോറം ആഗസ്റ്റ് 30 Saturday, 10 August 2013
സാഹിത്യോത്സവ് 2013
പുതുപ്പറമ്പ് :കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡ്റേഷന്റെ കീഴില്‍ നടത്തപ്പെടുന്ന ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ കലാ മേളയായ സാഹിത്യോത്സവിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പുതുപ്പറമ്പ് യൂണിറ്റ് എസ് എസ് എഫിന് കീഴില്‍ യൂണിറ്റ് സാഹിത്യോത്സവ് നടത്തുന്നതാണ്. എടരികോട് സെക്ടര്‍ സാഹിത്യോത്സവ് ആഗസ്റ്റ് 24 ,25 തിയ്യതികളിലും കോട്ടക്കല്‍ ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 31,സെപ്റ്റംബര്‍ 1 തിയ്യതികളിലായി ഇരിങ്ങല്ലുര്‍ പാലാണിയില്‍ വെച്ചും നടക്കുകയാണ്. സെപ്റ്റംബര്‍ 13 ,14,15 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന ജില്ലാ സാഹിത്യോത്സവിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. എസ് എസ് എഫ് ഇരുപതാമത് സംസ്ഥാന സാഹിത്യോത്സവിന് പാലക്കാട് ജില്ല ആദിത്യമരുളും ,സെപ്റ്റംബര്‍ 20,21 തിയതികളിലാണ് സംസ്ഥാന സാഹിത്യോത്സവ് നടക്കുന്നത്.
റമളാന്‍ കാമ്പയിന്‍
പുതുപ്പറമ്പ്:റമളാന്‍ 'ആത്മ വിചാരത്തിന്റെ മാസം ' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് കമ്മിറ്റിക്ക് കീഴില്‍ റമളാന്‍ കാമ്പയിന്റെ ഭാഗമായി യൂണിറ്റ് എസ് വൈ എസുമായി സഹകരിച്ച് വിവിധ പരിപാടികള്‍ നടന്നു . കാമ്പയിന്റെ ഭാഗമായി ദര്‍സ്,ഖത്തം ദൂആ,ഇഹ്തികാഫ് ജല്‍സ,സിയാറത്ത്,ഇഫ്താര്‍ സംഗമം ,സ്നേഹ സംഗമം എന്നീ പരിപാടികളാണ് നടത്തിയത്.
Tuesday, 30 April 2013
‘Innocent Muslim youths are being framed’
ലേഖകൻ REPORT: INDIAN EXPRESS DIALY
Kochi ♦ The state should deal with the dire economic and cultural conditions that push some youth into terrorism, said Kanthapuram A P Aboobacker Musaliyar, general secretary, Sunni Jamiat Ulema (Kerala).
Speaking to ‘Express’, on the sidelines of the SSF state conference, the veteran leader pointed out that it is “unfortunate that many innocent Muslim youths are framed in false terror charges and that communal elements spread gossips which create suspicion about Muslims among the public”.
“It is true that Muslims are being discriminated against in the country. If there is a bomb explosion anywhere in the country, Muslim youths are forced to prove their innocence. But such discrimination should be dealt using constitutional measures. Taking the law into own hands will create divisiveness in the society,” he said.
A mass exodus of migrant workers from Gulf countries would badly affect the state economy, he added. “I have a feeling that the governmental agencies have failed to act. Vayalar Ravi, Union Minister for Overseas Indian Affairs, told me that the Indian Embassy in Saudi Arabia did not inform the Central Government about the crisis due to the strict enforcement of the Nitaqat policy. The indifferent attitude of the Indian Embassy is disturbing.”
Recalling his recent visit to Saudi Arabia, Vayalar Ravi pointed out that “the top brass of the Saudi Kingdom is actually unaware of the plight of the Indian and other Asian workers who have been living in the country and are a significant part of the Saudi Arabian economy. There is a strong network of middlemen who cheat innocent job seekers arriving from Asian countries and leave them in a quandary. A large number of workers from Kerala are in trouble owing to the present state of affairs in that country. I have requested Riyadh Prince Sheikh Salman to ensure that Huroob violators are allowed to return to India without punishment. I have also requested him to take strong action against middlemen who cheat poor expatriates”.
“The attitude of the Saudi authorities gives me hope,” he added. Musliyar criticised the ‘attempts’ made by certain caste organisations to create communal divisions in the society.
REPORT: INDIAN EXPRESS DIALY APRIL: 29
സമരസാഗരം തീര്‍ത്ത് എസ്എസ്എഫ് സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി
രിസാല സ്ക്വയര്‍(Apr 28) ♦ അറിവിനെ സമരായുധമാക്കാന്‍ ആഹ്വാനം ചെയ്ത് എസ് എസ് എഫ് നാല്പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കലൂര്‍ രിസാല സ്ക്വയറില്‍ ഉജ്ജ്വല സമാപനം. ധര്‍മത്തിന്റെ കാവല്‍ ഭടന്മാരാകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിന്‍ നിന്ന് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ തീര്‍ത്ത പാല്‍ക്കടല്‍ സുന്നി സംഘ ശക്തിയുടെ കരുത്ത് തെളിയിക്കുന്ന മഹാ സംഗമമായി. ചരിത്രത്തോടും ഭാവിയോടും കടപ്പാടുള്ള വിദ്യാര്‍ഥികളായി, സമൂഹത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി സാന്നിധ്യമായി മാറുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
വൈകുന്നേരം നാലു മണിക്ക് ഇടപ്പള്ളിയില്‍ നിന്നാരംഭിച്ച വിദ്യാര്‍ഥി റാലിയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അണി നിരന്ന റാലിയില്‍ യൂണിഫോം ധരിച്ച, പതാകയേന്തിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം കൂടുതല്‍ മിഴിവേകി. സാംസ്കാരിക അധിനിവേശങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയ നിലപാടുകള്‍ക്കെതിരെയും റാലിയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി. റാലിക്ക് എസ് എസ് എഫ് നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ് , എന്‍ വി അബ്ദു റസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബശീര്‍ കെ ഐ, അബ്ദുര്‍റശീദ് നരിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ.അലിയ്യുല്‍ ഹാശിമി (യു. എ .ഇ മതകാര്യ ഉപദേഷ്ടാവ്), ഡോ. ഉമര്‍ മുഹമ്മദ് അല്‍ഖത്തീബ് (യു. എ. ഇ), സയ്യിദ് യൂസുഫ് ബുഖാരി, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, ഇ സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ആസാം നഗര വികസന വകുപ്പ് മന്ത്രി സ്വിദ്ദീഖ് അഹ്മദ്, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രത്യേക പരിശീലനം നേടിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് വി അബ്ദുല്‍ ജലീല്‍ സഖാഫി നാടിനു സമര്‍പ്പിച്ചു. ആതുര ശുശ്രൂഷാ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും എസ് എസ് എഫ് നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ഈ സംഘം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഐ ടീം അംഗങ്ങള്‍ തുടക്കം കുറിച്ച സംഘ കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ് ുദുല്‍ കലാം മാവൂര്‍ സ്വാഗതവും കെ കെ ബശീര്‍ നന്ദിയും പറഞ്ഞു.
Saturday, 27 April 2013
പ്രമേയ വിശദീകരണം
പുതുപ്പറമ്പ്(24 apr 13):എസ് എസ് എഫ് നല്‍പതാം വാര്ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രമേയ വിശദീകരണം നടത്തി. ഉനൈസ് ഹാഫിളി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി സി എച് അബൂബക്കര്‍ സഖാഫി ദുആക്ക് നേത്രത്വം നല്‍കുകയും, മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.യൂനിറ്റ് സെക്രെട്ടെരി ഷഫീഖ് ഓടാക്കല്‍ സ്വാഗത ഭാഷണം നടത്തി.
Saturday, 20 April 2013
ഇന്ന് കൊടിയുയരും
രിസാല സ്ക്വയര്‍ (APRIL.20): എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും. സംഘടനയുടെ നാല്‍പ്പത് വര്‍ഷങ്ങള്‍ വിളംബരം ചെയ്ത് സംസ്ഥാനത്തെ നാല്‍പ്പത് പ്രമുഖ ചരിത്ര കേന്ദ്രങ്ങളില്‍ നിന്ന് കാല്‍നട ജാഥയായി കൊണ്ടുവന്ന 40 പതാകകളാണ് സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നത്. നാല് പതിറ്റാണ്ടിനിടെ എസ് എസ് എഫിന് നേതൃത്വം നല്‍കിയ സംസ്ഥാന സാരഥികളാണ് പതാകകള്‍ ഉയര്‍ത്തുക. എറണാകുളം ജില്ലയിലെ ആത്മീയ, ചരിത്ര ഭൂമികളില്‍ നിന്ന് ജാഥയായി കൊണ്ടുവന്ന കൊടിമരങ്ങളിലാണ് പതാകകള്‍ ഉയര്‍ത്തുന്നത്. ഇന്ന് വൈകീട്ട് 5ന് നടക്കുന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പി സുനില്‍കുമാര്‍ എം എല്‍ എ അഭിവാദ്യ പ്രസംഗം നടത്തും.
‘സമരമാണ് ജീവിതം’ എന്ന സന്ദേശത്തില്‍ ഈ മാസം 26, 27, 28 തീയതികളില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് (രിസാല സ്‌ക്വയര്‍) സമ്മേളനം നടക്കുന്നത്. സമ്മേളന പ്രമേയം മുന്നോട്ടു വെക്കുന്ന സന്ദേശം ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായി നടത്തിയ സൃഷ്ടിപരമായ സമരങ്ങള്‍ക്കും ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ആറ് മാസക്കാലമായി സംഘടനാ ഘടകങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സമ്മേളനം നടക്കുന്നത്.
കാസര്‍കോടുനിന്നും തിരുവനന്തപുരത്തുനിന്നും പര്യടനമാരംഭിച്ച രണ്ട് പതാക ജാഥകളാണ് വെള്ളിയാഴ്ച എറണാകുളത്ത് സംഗമിക്കുന്നത്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിനും ആത്മീയ ജീവിതത്തിനും നേതൃത്വം നല്‍കിയ പൂര്‍വ സൂരികളുടെ അന്ത്യ വിശ്രമസ്ഥാനങ്ങളില്‍നിന്നും ചരിത്ര സ്മാരകങ്ങളില്‍നിന്നും പ്രമുഖ പണ്ഡിതന്‍മാരും നേതാക്കളും കൈമാറിയ പതാകകളാണ് കാല്‍നടയായി എറണാകുളത്തെത്തിക്കുന്നത്. എസ് എസ് എഫ് സംസ്ഥാന സമിതി പ്രതിനിധികള്‍ക്കൊപ്പം ഓരോ ജില്ലകളിലെയും നേതാക്കളും പ്രവര്‍ത്തകരുമാണ് പതാകകള്‍ വഹിച്ചുള്ള കാല്‍നട ജാഥകള്‍ നയിച്ചത്. എറണാകുളം നഗരത്തിലെത്തുന്ന ജാഥാ നായകരില്‍നിന്ന് പതാകകള്‍ എസ് എസ് എഫ് സംസ്ഥാന ഐ ടീം അംഗങ്ങള്‍ സ്വീകരിച്ച് പ്രകടനമായാണ് നഗരിയിലേക്ക് കൊണ്ടുവരിക.
പതാകകള്‍ നഗരിയില്‍ ഉയര്‍ത്തുന്നതോടെ സമ്മേളനാനുബന്ധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഇസ്‌ലാമിക് എക്‌സിബിഷന്‍, പുസ്തക മേള, സാംസ്‌കാരിക സെമിനാറുകള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് നടക്കും.
നവോത്ഥാന വഴിയില്‍ പുത്തനുണര്‍വ്വ് നല്‍കിയ സാത്വികരായ പണ്ഡിതര്‍, അധിനിവേശ ശക്തികള്‍ക്കെതിരെ സമരം നയിച്ച ദീരദേശാഭിമാനികള്‍, സംഘടനയുടെ നിസ്വാര്‍ത്ഥരായ മുന്‍കാല നേതാക്കള്‍, എന്നിവരുടെ ചാരത്തുനിന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ അംഗങ്ങള്‍ പതാക കൈമാറിയത്. കാസര്‍കോഡ് മാലിക് ദീനാര്‍ മഖാം, താഹിറുല്‍ അഹ്ദല്‍ മഖാം, കണ്ണൂര്‍ അബ്ദുറസാഖ് കൊറ്റി ഖബറിടം, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി വളപട്ടണം,സയ്യിദ് മൌലല്‍ ബുഖാരി മഖാം, ഖുത്വുബി തങ്ങള്‍ മഖാം, ഒ. ഖാലിദ് ഖബറിടം, കോഴിക്കോട് കുഞ്ഞിപ്പള്ളി മഖാം, വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം, സി.എം മഖാം മടവൂര്‍, ഇ.കെ ഹസ്സന്‍ മുസ്ളിയാര്‍ മഖ്ബറ, വടകര മമ്മദാജി തങ്ങള്‍ മഖാം, ശാലിയാത്തി മഖാം ചാലിയം, അവേലത്ത് തങ്ങള്‍ മഖാം, കുഞ്ഞാലി മരക്കാര്‍ സ്മാരകം, ജിഫ്രി മഖാം കുറ്റിച്ചിറ,വയനാട് കാട്ടിച്ചിറക്കല്‍ മഖാം,മലപ്പുറം വെള്ളില ഉസ്താദ് ഭവനം, മമ്പുറം മഖാം, കുണ്ടൂര്‍ ഉസ്താദ് മഖാം, ഒ.കെ ഉസ്താദ് മഖാം, മലപ്പുറം ശുഹദാ മഖാം, മഖ്ദൂം തങ്ങള്‍ മഖാം പൊാനി, ഉമര്‍ഖാസി (റ) മഖാം വെളിയങ്കോട്, വാരിയന്‍ കുന്‍ സ്മാരകം, നെല്ലിക്കുത്ത് ഉസ്താദ് മഖാം, ആലിമുസ്ളിയാര്‍ സമരകേന്ദ്രം, പാലക്കാട് മഞ്ഞക്കുളം മഖാം, തൃശ്ശൂര്‍ ഹിബത്തുള്ള മഖാം, ചേരമാന്‍ മസ്ജിദ് കൊടുങ്ങല്ലൂറ്‍, കൈപ്പമംഗലം കരീം ഹാജി മഖാം, ആലപ്പുഴ പതി ഉസ്താദ് മഖാം, കൊല്ലം ജോനഗപ്പുറം മഖാം, കോട്ടയം കുഞ്ഞുണ്ണി തങ്ങള്‍ മഖാം ചങ്ങനാശ്ശേരി, പത്തനംതിട്ട ആദിക്കാട് കുളങ്ങര മഖാം, ഇടുക്കി മങ്ങാട്ട് കവല മഖാം, തിരുവനന്തപുരം ബീമാപള്ളി മഖാം, കടുവപള്ളി മഖാം, നീലഗിരി ഹസ്സന്‍ ശാ ഖാദിരി മഖാം ഊട്ടി എിവിടങ്ങളില്‍ നിന്നുള്ള പതാകകളാണ് രിസാല സ്ക്വയറില്‍ സംഗമിക്കുത്. സമ്മേളന ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അദ്ധ്യായങ്ങളാണ് പതാകജാഥ സമൂഹത്തിന് സമ്മാനിച്ചത്. സമ്മേളന സദ്ധ സേനയായ ബ്ലൂ, ഗ്രീന്‍ വൈറ്റ് കേഡറ്റ് അംഗങ്ങള്‍ കാല്‍നടയായിട്ടാണ് പതാകയുമായി നീങ്ങിയത്...
Friday, 19 April 2013
വിദ്യാര്‍ഥി സമ്മേളനം
പുതുപ്പറമ്പ് :'സമരമാണ് ജീവിതം' എന്ന പ്രസക്തമായ പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ 40ത് വാര്ഷിക മഹാസംഗമം എറണാക്കുളം രിസാല സ്കൊയറില്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാര്‍ഥി സമ്മേളനം 18-08-2013 നു പുതുപ്പറമ്പ് സുന്നി സെന്ററില്‍ വെച്ച് നടന്നു. സലാഹുദ്ധീന്‍ മുസ്ലിയാര്‍ എം ടി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സിഹാബ് സഅദി ഓത്തുപ്പള്ളി പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കി.
'സമരമാണ് ജീവിതം' എന്ന വിഷയത്തില്‍ ബഹു:ബഷീര്‍ മാസ്റ്റര്‍ പെരുമ്മണ്ണ ക്ലാസെടുത്തു. പഠനം ,സേവനം ,സമരം എന്നീ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ വിദ്യാര്‍ഥി എന്ന വാക്ക് അര്‍ത്ഥ പൂര്‍ണ്ണമാകൂ എന്ന് വിഷയവതരണത്തില്‍ ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു.
പുതുപ്പറമ്പ് ടൌണില്‍ നടത്തിയ പ്രകടനത്തിന്റെ സമാപനത്തോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തില്‍
യൂണിറ്റ് സെക്രെട്ടറി ഷഫീഖ് ഓടാക്കല്‍ സ്വാഗതംഭാഷണം നടത്തി. . ജോയിന്റ് സെക്രെട്ടറി സ്വലിഹ് പറാട്ട് നന്ദി പ്രകാശിപ്പിച്ചു.
Wednesday, 17 April 2013
നവോത്ഥാന സമര സ്മരണകളുടെ ആവേശമേറ്റുവാങ്ങി പതാക ജാഥകളുടെ പ്രയാണം .
മലപ്പുറം: മുസ്‌ലിം നവോത്ഥാന സമര നായകരുടെ സ്മരണകള്‍ ഉയര്‍ത്തുന്ന ഭൂമികകളില്‍നിന്ന് ധര്‍മസമരത്തിന്റെ കാഹളം മുഴക്കി എസ് എസ് എഫ് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക പ്രയാണം തുടരുന്നു. ആത്മീയ സമരങ്ങള്‍ കൊണ്ട് അധിനിവേശത്തിനും തിന്മകള്‍ക്കുമെതിരെ ധര്‍മ സമരം നയിച്ച മമ്പുറം തങ്ങള്‍, ആലി മുസ്‌ലിയാര്‍ എന്നിവരുടെ സ്മരണകള്‍ തിളങ്ങുന്ന മണ്ണില്‍നിന്നാണ് ജാഥ മലപ്പുറത്തു പര്യടനം നടത്തിയത്. അതേ സമയം തെക്കന്‍ മേഖലാ ജാഥ ആദര്‍ശ പടയോട്ടത്തിന്റെ അമരക്കാരനായിരുന്ന പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അന്ത്യവിശ്രമ കേന്ദ്രത്തില്‍നിന്നും പതാക സ്വീകരിച്ചു.
മമ്പുറം മഖാമില്‍നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല കേന്ദ്ര മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരും ആലി മുസ്‌ലിയാര്‍ സ്മാരകത്തില്‍നിന്ന് സമസ്ത മുശാവറ അംഗം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുമാണ് പതാകകള്‍ കൈമാറിയത്. ഓച്ചിറയിലെ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മഖാമില്‍ നിന്നുള്ള പതാക സമസ്ത മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാരും ജാഥാ നായകരുടെ കൈകളിലേല്‍പ്പിച്ചു. സമ്മേളനാവേശം ഏറ്റെടുത്ത എസ് എസ് എഫ് പ്രവര്‍ത്തകര്‍ കാല്‍നടയായി നയിക്കുന്ന പതാക ജാഥകള്‍ വഴി നീളെ കേരളീയ സമൂഹത്തിന്റെ ആശീര്‍വാദങ്ങളേറ്റു വാങ്ങിയാണ് മുന്നേറുന്നത്. പാലക്കാട് മഞ്ഞക്കുളം മഖാമില്‍നിന്നും ആരംഭിച്ച പതാക ജാഥ ഇന്നലെ വൈകുന്നേരം എടപ്പാളില്‍ വടക്കന്‍ മേഖലാ ജാഥയുമായി സംഗമിച്ച് പതാക കൈമാറി. മലപ്പുറം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും. ജില്ലയിലെ പ്രമുഖ മഖാമുകളില്‍നിന്നും സമ്മേളന നഗരിയിലേക്കുള്ള പതാകള്‍ ഏറ്റുവാങ്ങും. സംസ്ഥാന സമിതി അംഗങ്ങളായ സി കെ ശക്കീര്‍, സൈനുദ്ദീന്‍ സഖാഫി, മലപ്പുറം ജില്ലാ നേതാക്കളായ പി കെ ശാഫി, ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, സുല്‍ഫിക്കര്‍ സഖാഫി മലപ്പുറം എന്നിവരാണ് ജാഥ നയിച്ചത്.
തെക്കന്‍ മേഖലാ ജാഥ ആലപ്പുഴ പ്രവേശിച്ച് വൈകുന്നേരം കായംകുളത്ത് ഉജ്വല സമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാന കാമ്പസ് സെക്രട്ടറി എ എ റഹീം, നിസാം മുസ്‌ലിയാര്‍ കൊല്ലം, എസ് ആര്‍ ഫൈസല്‍ പള്ളിമുക്ക്, ശമീര്‍ സഖാഫി ആലപ്പുഴ, അനസ് കായംകുളം നേതൃത്വം നല്‍കി. എറണാകുളത്തെത്തുന്ന പതാകകള്‍ ഈ മാസം 20ന് നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും.
പോരാട്ട ഭൂമികയില്‍ നിന്നുള്ള പതാകജാഥക്ക് സമരമണ്ണിലേക്ക് രാജകീയ വരവേല്‍പ്പ് .
മലപ്പുറം(April:15): ചരിത്ര സ്മൃതികളില്‍ തുടിക്കു ഓര്‍മ്മകളാല്‍ പ്രയാണമാരംഭിച്ചത്
എസ് എസ് എഫ് പതാകജാഥക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്ജ്വല സ്വീകരണം
നല്‍കി. കനല്‍പഥങ്ങളില്‍ കാലിടറാത്ത സമരമുഖങ്ങളാല്‍ വിപ്ളവം തീര്‍ത്ത
ആദര്‍ശ ദിശണയില്‍ കലര്‍പ്പില്ലാത്ത കാലം കാതോര്‍ത്ത വിദ്യാര്‍ത്ഥി പടയാണ്
SSF 1973 ല്‍ രൂപീകൃതമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം 40 വര്‍ഷം
പൂര്‍ത്തിയാക്കുകയാണ്. ഏപ്രില്‍ 26,27,28 തിയ്യതികളില്‍ എറണാകുളം രിസാല
സ്ക്വയറില്‍ സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ സംസ്ഥാന സമ്മേളനം
നടക്കുകയാണ്. സമി്ളനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ നഗരിയില്‍
ഉയര്‍ത്താനുള്ള നാല്‍പത് പതാകയുടെ പ്രയാണം പത്തിന് ആരംഭിച്ചിട്ടുണ്ട്
താഹിറുല്‍ അഹ്ദല്‍ മഖാം കാസര്‍കോഡ്, മാലിക് ദീനാര്‍ മഖാം, ഒ. ഖാലിദ്,
അബ്ദുറസാഖ് കൊറ്റി, സയ്യിദ് മൌലല്‍ ബുഖാരി മഖാം, സയ്യിദ് ജലാലുദ്ധീന്‍
ബുഖാരി വളപട്ടണം, ഖുത്വുബി തങ്ങള്‍ പാനൂറ്‍, മാഹി കുഞ്ഞിപ്പള്ളി,
സൈനൂദ്ധീന്‍ മഖ്ദൂം രണ്ടാമന്‍, വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം, സി.എം
മഖാം മടവൂറ്‍, ഇ.കെ ഹസ്സന്‍ മുസ്ളിയാര്‍ മഖ്ബറ, വടകര മമ്മദാജി തങ്ങള്‍
മഖാം, ശാലിയാത്തി മഖാം ചാലിയം, അവേലത്ത് തങ്ങള്‍ മഖാം, കുഞ്ഞാലി മരക്കാര്‍
സ്മാരകം, ജിഫ്രി മഖാം കുറ്റിച്ചിറ, കാ'ിച്ചിറക്കല്‍ മഖാം വയനാട്, ഹസ്സന്‍
ശാ ഖാദിരി മഖാം ഊട്ടി, എന്നീ പതാകകളാണ് കടലുണ്ടി നഗരത്തില്‍
സമരജ്വാലകളാല്‍ മലപ്പുറം ജില്ലക്ക് കൈമാറിയത്. കാസര്‍കോഡ്, കണ്ണൂറ്‍,
വയനാട്, നീലഗിരി, കോഴിക്കോട്, ജില്ലകളില്‍ നിുള്ള ൧൮ പതാകകളാണ്
മലപ്പുറത്ത് എത്തിച്ചേര്‍ത്. ഇസ്ളാമിക പ്രബോധന വഴിയില്‍
തുല്ല്യതയില്ലാത്ത കര്‍മ്മം കൊണ്ട് ധന്യപൂര്‍ണ്ണമാക്കിയ പണ്ഡിതര്‍,
നേതാക്കള്‍, സമരവീര്യം കൊണ്ട് അതിനിവേശ ശക്തികള്‍ക്കെതിരെ വിപ്ളവം രചിച്ച
സാത്വികരുടെ മണ്ണില്‍ നി്ാണ് ചരിത്ര ഭൂമിയായ രിസാല സ്ക്വയറിലേക്ക്
പതാകകള്‍ വരുത്. പാലക്കാട് ജില്ലയുടെ പതാക മഞ്ഞക്കുളം മഖാമില്‍ നി്
വളാഞ്ചേരി ഡിവിഷന്‍ എക്സിക്യൂ'ീവ് ഏറ്റുവാങ്ങി പ്രധാന ജാഥയില്‍ ചേരും.
നവോത്ഥാന ചരിത്രത്തില്‍ മലപ്പുറത്തിണ്റ്റെ ശക്തമായ ഇടപെടലാണ് നാം കാണുത്.
വിശ്വാസം മുഖമുദ്രയാക്കി സമൂഹത്തില്‍ വിപ്ളവത്തിന് തുടക്കം കുറിച്ച
ഗുരുവര്യര്‍, സംഘടനാ നേതാക്കള്‍, സാമ്രാജ്യത്വ ഭീകരതക്കെതിരെ പോരാ'ം
തീര്‍ത്ത വിപ്ളവകാരികളുടെ സ്ംൃതിയിടങ്ങളില്‍ നിുമാണ് ജില്ലയിലെ പതാകകള്‍
വരുത്. നെല്ലിക്കുത്ത് ഉസ്താദ് മഖാം, വെള്ളില ഉസ്താദ് ഭവനം
എിവിടങ്ങളില്‍ നിുള്ള പതാകകള്‍ രാത്രി മലപ്പുറത്ത് സമാപിച്ചു. കൊമ്പം
കെ.പി മുഹമ്മദ് മുസ്ളിയാര്‍, മഞ്ഞപറ്റ ഹംസ മുസ്ളിയാര്‍ എിവര്‍ പതാക കൈമാറി
ഉദ്ഘാടനം ചെയ്തു. വാരിയന്‍ കുന്‍ സ്മാരകം, മലപ്പുറം ശുഹദാക്കള്‍ മഖാം എീ
പതാകകളും, ഒ.കെ ഉസ്താദ് മഖാമില്‍ നിുള്ള പതാകയും പ്രയാണം ആരംഭിച്ചു.
വാളക്കുളം ബീരാന്‍കുട്ടി മുസ്ള്യാര്‍, ചെറുശ്ശോല ബീരാന്‍കുട്ടി
മുസ്ളിയാര്‍, ഇ. സുലൈമാന്‍ മുസ്ളിയാര്‍ എിവര്‍ പതാകകള്‍ കൈമാറി, ഇ്
(ചൊവ്വ) മമ്പുറം മഖാം, ആലി മുസ്ളിയാരുടെ പാതമുദ്രകളാല്‍ ധന്യമായ
തിരൂരങ്ങാടി വലിയ പള്ളി, കുണ്ടൂറ്‍ ഉസ്താദ് മഖാം എീ പതാകകളും യാത്ര
ആരംഭിക്കും. നാളെ (ബുധന്‍) പൊാനി മഖ്ദൂം തങ്ങള്‍ പതാക, വെളിയംകോട് മഖാം
പതാകയും പ്രധാന പതാകജാഥയില്‍ ചേരും. നാളെ ജില്ലയിലെ പത്ത് പതാകയും, മറ്റു
ജില്ലകളിലെ പത്തൊമ്പത് പതാകയും ഒിച്ച് തൃശ്ശൂറ്‍ ജില്ലാ കമ്മറ്റിക്ക്
അണ്ടത്തോട് ജില്ലാ ആതിര്‍ത്തിയില്‍ വെച്ച് കൈമാറും. ജില്ലയില്‍ ൪
ദിവസങ്ങളില്‍ നടക്കു പതാകജാഥ ചരിത്രതാളുകളില്‍ പോരാ'സമരത്തിണ്റ്റെ കരുത്തും
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിണ്റ്റെ അജയ്യതയുമാണ് വിളിച്ചറിയിക്കുത്.
കാസര്‍കോഡ് നിന്നാരംഭിച്ച വടക്കന്‍ കേരളത്തിലെ പതാകയും, തിരുവനന്തപുരത്ത്
നിന്നാരംഭിച്ച തെക്കന്‍കേരളത്തില്‍ നിന്നുള്ള പതാകയും 19ന് നഗരിയില്‍
സംഗമിച്ച് ത്യാഗപൂര്‍ണ്ണമായ ഇലകളെ സംഘടനയെ മുന്നോട്ട് നയിച്ച 40
സമരനേതാക്കള്‍ വാനിലേക്ക് ഉയര്‍ത്തും. തെക്കന്‍ മേഖലയില്‍ നിുള്ള പതാകജാഥ
ഡയറക്ടര്‍ എ.എ റഹീം കരുവാത്തുകുും, വടക്കന്‍ മേഖല ജാഥ ഡയറക്ടര്‍ സി.കെ
ശക്കീര്‍ അരിമ്പ്രയുമാണ് പതാകജാഥയുടെ ആവേശപൂര്‍വ്വമായ ക്രമീകരണങ്ങള്‍
നിയന്ത്രിക്കുത്. കടലുണ്ടി നഗരത്ത് നടന്ന പതാക ജാഥ സ്വീകരണം വന്‍
പ്രാസ്ഥാനിക സമ്മേളനമായി മാറി. എസ് വൈ. എസ് സംസ്ഥാന പ്രസിഡണ്റ്റ്
പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ളിയാര്‍ ഉദ്ഘാടനം ചെയ്തു. സ്ംസ്ഥാന സ്വാഗതസംഘം
ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ മുഖ്യാതിഥിയായന്നു. പി.കെ.എം
സഖാഫി ഇങ്ങല്ലൂറ്‍ അദ്യക്ഷത വഹിച്ചു. വി.അബ്ദുല്‍ ജലീല്‍
സഖാഫി,മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എന്‍.എം സ്വാദിഖ് സഖാഫി, സയ്യിദ്
കെ.പി.എച്ച് തങ്ങള്‍, മഞ്ഞപ്പറ്റ ഹംസ മുസ്ളിയാര്‍,എ. മുഹമ്മദ് പറവൂറ്‍,
മുസ്തഫ മാസ്റ്റര്‍ കോഡൂറ്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, എം അബൂബക്കര്‍
മാസ്റ്റര്‍ പടിക്കല്‍, ക്ളാരി ബാവ മുസ്ളിയാര്‍, എ.എ റഹീം സാഹിബ്,വി.പി.എം
ബഷീര്‍, എന്‍.വി അബ്ദുറസാഖ് സഖാഫി, വി.പി.എം ഇഷാഖ്, എം.എ മജീദ് എിവര്‍
സംബന്ധിച്ചു.
Monday, 15 April 2013
സമ്മേളനപെട്ടി വിജയികള്‍
മലപ്പുറം: സമരപോരാട്ടങ്ങളുടെ നേര്‍കാഴ്ചയായ് എസ് എസ്് എഫ് മലപ്പുറം ജില്ലയിലെ സമ്മേളനപ്പെട്ടികളില്‍ ഒ.കെ പാറ യൂണിറ്റും, തഅലീം കാമ്പസ് യൂണിറ്റും കരസ്ഥമാക്കി. സംഘ ശക്തിയുടെ അണമുറിയാത്ത പ്രവാഹമായി ജില്ലയിലെത്തിയ ൧൫൦൦ പെട്ടികളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. യൂണിറ്റുകളിലും, സ്ഥാപനങ്ങളിലും, പള്ളികളിലുമായി സ്ഥാപിച്ച പെട്ടികളാണ് മഞ്ചേരിയില്‍ സംഗമിച്ചത്. ആശയ സമ്പുഷ്ടിയിലും, ആകര്‍ഷണീയതയിലും ഒന്നാം സ്ഥാനം താനൂറ്‍ ഡിവിഷനിലെ ഒ.കെ പാറ യൂണിറ്റ് നേടി, കൊണേ്ടാട്ടി ഡിവിഷനിലെ കൊട്ടപ്പുറം, കോട്ടക്കല്‍ ഡിവിഷനിലെ പെരുമണ്ണ യൂണിറ്റുകള്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തിരൂരങ്ങാടി ഡിവിഷനിലെ ചുള്ളിപ്പാറ, അച്ചനമ്പലം, പി.എം ചിന, കുണ്ടൂറ്‍, അത്താണിക്കല്‍, കൊടക്കല്ല്, വളാഞ്ചേരി ഡിവിഷനിലെ വെട്ടിച്ചിറ, അരീക്കോട് ഡിവിഷനിലെ വിളയില്‍, താനൂറ്‍ ഡിവിഷനിലെ ഇട്ടിലാക്കല്‍, കോട്ടക്കല്‍ ഡിവിഷനിലെ വടക്കേതല എന്നീ യൂണിറ്റുകള്‍ ഇ പ്ളസ് ഗ്രേഡ് നേടി. സാമ്പത്തിക സ്വരൂപണത്തില്‍ പരപ്പനങ്ങാടി തഅലീം കാമ്പസ് ഒന്നാം സ്ഥാനവും, വളാഞ്ചേരി ഡിവിഷനിലെ വട്ടപറമ്പ്, എടക്കുളം യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. പരപ്പനങ്ങാടി തഅലീം കാമ്പസ് യൂണിറ്റ് സമ്മേളനപ്പെട്ടിക്ക് ഇത് ഇരട്ടി മധുരമാണ് നല്‍കുന്നത്. ൨൦൦൬ല്‍ മദീന മഖ്ദുമില്‍ നടത്തിയ ജില്ലാ സമ്മേളന പെട്ടിയിലും സാമ്പത്തിക സ്വരൂപണത്തില്‍ തഅ്ലീം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ജില്ലയിലെ ൧൫൦൦ സമ്മേളന പെട്ടികളള്‍ ആശയ വിപുലത കൊണ്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു. സമരങ്ങളുടെ ആശയതലത്തിലുള്ളതായിരുന്നു കൂടുതല്‍ പെട്ടികളും. നിര്‍മ്മാണ ചാരുതയിലും, ആകര്‍ഷണീയതയിലും ചരിത്ര സ്മാരകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. 1921 ലെ വാഗണ്‍ ട്രാജഡി അവതരിപ്പിച്ച സമ്മേളനപ്പെട്ടി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആദിവാസി കോളനിയിലെ ഏറുമാടത്തിന് രണ്ടാം സ്ഥാനം. കടലിലെ തിരമാലകളോട് പൊരുതുന്ന ഉരുവിണ്റ്റെ മാതൃകക്കാണ് മൂന്നാം സ്ഥാനം.
ചരിത്രം ഉറങ്ങുന്ന സ്മൃതി കുടീരങ്ങല്‍, പുരാതന മസ്ജിദുകള്‍, സമ്മേളന ഗാനം ആലപിക്കുന്നവ, സാറ്റലൈറ്റ് ഉപഗ്രഹങ്ങള്‍, തുടങ്ങിയ വ്യത്യസ്തത പുലര്‍ത്തുന്ന സമ്മേളന പെട്ടികളാണ് മഞ്ചേരിയിലെത്തിയിരുന്നത്. അവാര്‍ഡിന് അര്‍ഹരായ പെട്ടികള്‍ക്ക് ജാഗരണ സമ്മേളന സമാപന നഗരിയില്‍ വെച്ച് സമ്മാനം വിതരണം ചെയ്തു. അവാര്‍ഡിന് അര്‍ഹമായ പെട്ടികള്‍ ഏപ്രില്‍ 26,27, 28 എറണാകുളം രിസാല സ്ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും.
സ്നേഹക്കൂട്ടം
പുതുപ്പറമ്പ്:എസ്.എസ്.എഫ് നാല്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി മദ്രസകളില്‍ ഏപ്രില്‍ 7ന് എസ്.ബി.എസ് 'സ്നേഹക്കൂട്ടം' സംഘടിപ്പിച്ചു. സ്നേഹക്കൂട്ടത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും, പ്രമേയ പ്രഭാഷണവും നടന്നു.സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് പ്രതിനിധി സംസാരിച്ചു.പതാക ഉയര്‍ത്തല്‍, പോസ്റ്റര്‍ പ്രദര്‍ശനം, മധുര വിതരണം എന്നിവയും നടന്നു.തുടര്‍ന്ന് നാല്പതാം വാര്‍ഷിക സമ്മേളനം വിളംബരം ചെയ്ത് പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു.എസ്.എസ്.എഫ് നാല്പതാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി സുന്നി ജംഇയത്തുല്‍ മുഅല്ലിമീനാണ് ഏപ്രില്‍ 7ന് സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും 'സ്നേഹക്കൂട്ടം' സംഘടിപ്പിക്കുന്നത്.
Friday, 12 April 2013
ഒറ്റയാള്‍ പ്രകടനം ജനശ്രദ്ധ നേടുന്നു.
പുതുപ്പറമ്പ്:എസ്.എസ്.എഫ് നാല്പതാം വാര്‍ഷിക സമ്മേളന പ്രചാരണ ഭാഗമായി നടക്കുന്ന ഒറ്റയാള്‍ പ്രകടനം ജനശ്രദ്ധ നേടുന്നു.സംസ്ഥാനത്ത് ഇതിനകം ഒറ്റയാള്‍ പ്രകടനങ്ങള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. സമ്മേളന വിളംബരവും കര്‍മ്മ സന്നദ്ധതയും വിളിച്ചോതുന്ന ഒറ്റയാള്‍ പ്രകടനങ്ങള്‍ക്ക് വഴിയോരങ്ങളില്‍ നൂറുകണക്കിന് പൊതുജനങ്ങളുടെയും പ്രവര്‍ത്തകരുടെയും അഭിവാദ്യങ്ങളും ഐക്യദാര്‍ട്യവും ലഭിക്കുന്നു. ഇതിനകം നടന്ന ഒറ്റയാള്‍ പ്രകാനങ്ങള്‍ക്ക് പുറമേ യൂണിറ്റ് ഭാരവാഹികളുടെയും,മെംബെര് മാരുടെയും നേത്രത്വത്തില്‍ പുതുപ്പറമ്പ് ടൌണില്‍ ദിവസംതോറും രണ്ടാള്‍,മൂന്നാള്‍ പ്രകടനവും നടക്കുന്നു.വരും ദിവസങ്ങളിലും ഗ്രാമ നഗര വീഥികളിലൂടെ സമ്മേളന വിളംബരമെത്തിച് പ്രവര്‍ത്തകരുടെ പ്രകടനങ്ങളുടെ നീണ്ട നിര തന്നെ പ്രതീക്ഷിക്കാം.
പ്രകടനങ്ങള്‍ വൈവിദ്യങ്ങളാല്‍ ശ്രദ്ധ നേടുന്നു.
പുതുപ്പറമ്പ്:എസ്.എസ്.എഫ് സമ്മേളന പ്രചാരണാര്‍ഥം നടക്കുന്ന പ്രകടനങ്ങള്‍
വൈവിദ്യങ്ങളാല്‍ ശ്രദ്ധ നേടുന്നു. മുഴുവന്‍ തലങ്ങളിലും എസ്.എസ്.എഫ്
ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും വിവിധ പ്രകടനങ്ങള്‍ ഇതിനകം നടന്നു
കവിഞ്ഞു. ഒറ്റയാള്‍ പ്രകടനങ്ങള്‍, രണ്ടാള്‍ പ്രകടനങ്ങള്‍, മൂന്നാള്‍
പ്രകടനങ്ങള്‍, ഭാരവാഹി പ്രകടനങ്ങളും സമ്മേളന പ്രചാരണത്തില്‍ മികച്ചു
നിന്നു. സംസ്ഥാനത്തെ 87 ഡിവിഷനുകളില്‍ കുട്ടികളുടെ സമ്മേളനത്തോടനുബന്ധിച്ച്
കഴിഞ്ഞ ദിവസങ്ങളിലായി സുന്നി ബാല സംഘം പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു.
പതാക ജാഥ 15 ന് മലപ്പുറം ജില്ലയില്‍
മലപ്പുറം: സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ് എസ്
എഫ് നാല്‍പതാം വാര്‍ഷികത്തിണ്റ്റ ഭാഗമായി നടക്കുന്ന പതാകജാഥ ഈ മാസം ൧൫ന്
ജില്ലയില്‍ പ്രവേശിക്കും. കാസര്‍കോഡ്, കണ്ണൂറ്‍, കോഴിക്കോട്, വയനാട്,
നീലഗിരി, പാലക്കാട് ജില്ലകളില്‍ നിന്ന് സ്വീകരിച്ച പതാകകളാണ് ജില്ലയില്‍
പ്രവേശിക്കുക. സമ്മേളന നഗരിയായ രിസാല സ്ക്വയറില്‍ ഉയര്‍ത്താനുള്ള ൪൦
പതാകകളാണ് പതാകജാഥകളിലൂടെ എറണാകുളത്ത് എത്തിക്കുന്നത്. പതാകജാഥ
ജില്ലയിലെ ൧൦കേന്ദ്രങ്ങളില്‍ നിന്നുള്ള പതാകകള്‍ ഏറ്റുവാങ്ങി പരപ്പനങ്ങാടി,
താനൂറ്‍, തിരൂറ്‍ ചമ്രവട്ടം, പൊന്നാനി വെളിയംകോട് വഴി ൧൭ന് തൃശൂറ്‍
ജില്ലാ കമ്മിറ്റിക്കും കൈമാറും. കഴിഞ്ഞ കാലങ്ങളിലെ പ്രാസ്ഥാനിക സമരരംഗത്ത്
മുന്നേറിയ നേതാക്കളുടെ പുണ്യഭൂമിയില്‍ നിന്നും അധിനിവേശ പോരാട്ട
വീര്യവുമായി സാമ്രാജ്യ വിരുദ്ധതക്ക് മുന്നില്‍ നിന്നവരുടെ ചാരത്തു
നിന്നും, അധിനിവേശ ശക്തികള്‍ക്കെതിരെ ആത്മീയ വിചാരങ്ങള്‍ പകര്‍ന്ന്
പോര്‍വിളി ഉയര്‍ത്തിയ സമരപോരാളികളുടെ സവിധത്തില്‍ നിന്നുമാണ്
പതാകജാഥകള്‍ക്ക് തുടക്കം കുറിക്കുക. ൧൪ന് നെല്ലിക്കുത്ത് ഉസ്താദ്
മഖാമില്‍ നിന്നുള്ള പതാക കൊമ്പം മുഹമ്മദ് മുസ്ളിയാര്‍ വണ്ടൂറ്‍ നിലമ്പൂറ്‍
ഐടീം അംഗങ്ങള്‍ക്ക് കൈമാറും. വെള്ളില ഉസ്താദിണ്റ്റെ വസതിയില്‍ നിന്നുള്ള
പതാക പെരിന്തല്‍മണ്ണ, മഞ്ചേരി ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് മഞ്ഞപ്പറ്റ ഹംസ
മുസ്ളിയാര്‍ കൈമാറും. ഏപ്രല്‍ ൧൫ന് വാരിയന്‍കുന്നന്‍ സ്മാരകം, ഒ.കെ
ഉസ്താദ് മഖാം, മലപ്പുറം ശുഹദാ മഖാം എന്നിവിടങ്ങളില്‍ യഥാക്രമം ചെറുശ്ശേല
ബീരാന്‍കുട്ടി മുസ്ളിയാര്‍, ഇ. സുലൈമാന്‍ മുസ്ളിയാര്‍, വാളക്കുളം
ബീരാന്‍കുട്ടി മുസ്ളിയാര്‍ എന്നിവര്‍ കൊണേ്ടാട്ടി, മലപ്പുറം, അരീക്കോട്
ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് കൈമാറും. ഏപ്രില്‍ ൧൬ന് മമ്പുറം മഖാം, ആലി
മുസ്ളിയാര്‍ തിരൂരങ്ങാടി വലിയ പള്ളി, കുണ്ടൂറ്‍ ഉസ്താദ് മഖാം
എന്നിവിടങ്ങളില്‍ നിന്നുള്ള പതാക കോട്ടൂറ്‍ കുഞ്ഞമ്മു മുസ്ളിയാര്‍,
തിരൂരങ്ങാടി ബാപ്പു മുസ്ളിയാര്‍, താനാളൂറ്‍ അബ്ദു മുസ്ളിയാര്‍ എന്നിവര്‍
തിരൂരങ്ങാടി, താനൂറ്‍ ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് കൈമാറും. ഏപ്രല്‍ ൧൬ന്
മഞ്ഞക്കുളം മഖാമില്‍ നിന്നുള്ള പാലക്കാട് ജില്ലയുടെ പതാക വളാഞ്ചേരി
ഡിവിഷന്‍ ഏറ്റുവാങ്ങി സ്വീകരിക്കും. ൧൭ന് പൊന്നാനി സൈനുദ്ധീന്‍ മഖ്ദൂം,
വെളിയംകോട് ഉമര്‍ഖാസി മഖാം എന്നീ പതാകകള്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മു
സ്ളിയാര്‍, വൈലത്തൂറ്‍ ബാവ മുസ്ളിയാര്‍, എന്നിവര്‍ വളാഞ്ചേരി, പൊന്നാനി, തിരൂറ്‍ ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് കൈമാറും. കാല്‍നടയായി എത്തുന്ന പതാക ജാഥക്ക് ജില്ലയില്‍ സമ്മേളന സന്നദ്ധ സേനയായ പതിനായിരം ബ്ളൂ, ഗ്രീന്‍, വൈറ്റ്് ഐടീം കേഡറ്റുകളാണ് നേതൃത്വം നല്‍കുന്നത്. പതാക ജാഥ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. നാടും നഗരവും ഒന്നിച്ച് ചേരുന്ന പതാക ജാഥയെ വരവേല്‍ക്കാന്‍ കേരള ജനത ഒരുങ്ങിക്കഴിഞ്ഞു. പതാക ജാഥ ൨൦ന് എറണാകുളം രിസാല സ്ക്വയറില്‍ സമാപിച്ച് ൪൦ മുന്‍കാല നേതാക്കള്‍ ഒന്നിച്ച് വാനിലേക്ക് ഉയര്‍ത്തും.
സ്ളിയാര്‍, വൈലത്തൂറ്‍ ബാവ മുസ്ളിയാര്‍, എന്നിവര്‍ വളാഞ്ചേരി, പൊന്നാനി, തിരൂറ്‍ ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് കൈമാറും. കാല്‍നടയായി എത്തുന്ന പതാക ജാഥക്ക് ജില്ലയില്‍ സമ്മേളന സന്നദ്ധ സേനയായ പതിനായിരം ബ്ളൂ, ഗ്രീന്‍, വൈറ്റ്് ഐടീം കേഡറ്റുകളാണ് നേതൃത്വം നല്‍കുന്നത്. പതാക ജാഥ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. നാടും നഗരവും ഒന്നിച്ച് ചേരുന്ന പതാക ജാഥയെ വരവേല്‍ക്കാന്‍ കേരള ജനത ഒരുങ്ങിക്കഴിഞ്ഞു. പതാക ജാഥ ൨൦ന് എറണാകുളം രിസാല സ്ക്വയറില്‍ സമാപിച്ച് ൪൦ മുന്‍കാല നേതാക്കള്‍ ഒന്നിച്ച് വാനിലേക്ക് ഉയര്‍ത്തും.
Thursday, 11 April 2013
Wednesday, 10 April 2013
Monday, 8 April 2013
പഞ്ചസാര ശേഖരണം നടത്തി
"സമരമാണ് ജീവിതം" എന്ന പ്രമേയത്തില്‍എസ് എസ് എഫ് നാല്‍പ്പതാം വാര്ഷിക സംസ്ഥാന സമ്മേളനത്തിന്റെ
ഭാഗമായി പഞ്ചസാര ശേഖരണം നടത്തി.കോട്ടക്കല്‍ ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര
ശേഖരിച്ചത് പുതുപ്പറമ്പ് യൂനിറ്റ് ആണ്.
Thursday, 14 March 2013
രക്ഷാകൃത്ത സമ്മേളനം
പുതുപ്പറമ്പ്:എസ് എസ് എഫ് നാല്‍പ്പതാം വാര്ഷികത്തിന്റെ ഭാഗമായി രക്ഷാകൃത്ത സമ്മേളനം സംഗടിപ്പിച്ചു.എസ് എസ് എഫ് ഡിവിഷന്‍ നേതാക്കളും ,യൂണിറ്റ്
ഭാരവാഹികളും,മെമ്പര്‍മാരും,രക്ഷിതാക്കളും പങ്കെടുത്ത സമ്മേളനം മദ്രസ പ്രസിഡന്റ്
കാട്ടില്‍ മൊയ്തീന്‍ കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സി പി എ ലത്തീഫ് ഹാജി
ഉത്ഗാടനം ചെയ്തു.
രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അകലം കൂടുകയും അതേ സമയം കുട്ടികള്‍ ചീത്ത കൂട്ട് കെട്ടുമായി അടുതുകൊണ്ടിരിക്കുകയും ,പ്രായഭേതമന്യേ മദ്യ ലഹരിയില്‍ മുങ്ങി കൂത്താടുകയും ചെയ്യുന്ന ഈ കാലത്ത് രക്ഷിതാവും കുട്ടിയും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കല്‍ അത്യവിസ്യമാണെന്നും വിഷയാവതരണം നടത്തിയ കോട്ടക്കല്‍ ഡിവിഷന്‍പ്രവര്‍ത്തക സമിതി അന്ഗമായ ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു.
മദ്രസ സ്വദര്‍ മുഅല്ലിം മുഹ്യദ്ധീന്‍ ബാഖവിയും കോട്ടക്കല്‍ ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗം അലി ഹൈദര്‍ ഫാളിലിയും സമ്മേളനത്തിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.പുതുപ്പറമ്പ് യൂണിറ്റ് സെക്രെട്ടെരി ഷഫീഖ് ഒടക്കല്‍ സ്വാഗതവും ,ജോയിന്റ് സെക്രെട്ടെരി ഷഫീഖ് കെ ടി നന്ദിയും പ്രകാശിപ്പിച്ചു.
രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അകലം കൂടുകയും അതേ സമയം കുട്ടികള്‍ ചീത്ത കൂട്ട് കെട്ടുമായി അടുതുകൊണ്ടിരിക്കുകയും ,പ്രായഭേതമന്യേ മദ്യ ലഹരിയില്‍ മുങ്ങി കൂത്താടുകയും ചെയ്യുന്ന ഈ കാലത്ത് രക്ഷിതാവും കുട്ടിയും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കല്‍ അത്യവിസ്യമാണെന്നും വിഷയാവതരണം നടത്തിയ കോട്ടക്കല്‍ ഡിവിഷന്‍പ്രവര്‍ത്തക സമിതി അന്ഗമായ ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു.
മദ്രസ സ്വദര്‍ മുഅല്ലിം മുഹ്യദ്ധീന്‍ ബാഖവിയും കോട്ടക്കല്‍ ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗം അലി ഹൈദര്‍ ഫാളിലിയും സമ്മേളനത്തിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.പുതുപ്പറമ്പ് യൂണിറ്റ് സെക്രെട്ടെരി ഷഫീഖ് ഒടക്കല്‍ സ്വാഗതവും ,ജോയിന്റ് സെക്രെട്ടെരി ഷഫീഖ് കെ ടി നന്ദിയും പ്രകാശിപ്പിച്ചു.
Monday, 4 March 2013
മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം
മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം
പുതുപ്പറമ്പ്:പുതുപ്പറമ്പ് യൂണിറ്റ് എസ് എസ് എഫ് നു കീഴില്‍
സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് നാല്‍പ്പതാം വാര്ഷികത്തിന്റെ
ഭാഗമായി മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം സംഗടിപ്പിച്ചു.വിവിധ സാമൂഹിക ,രാഷ്ട്രീയ
രംഗങ്ങളിലെ പ്രമുഖര്‍ മദ്യത്തിന്റെ വിപത്തുകളും,
ആശങ്കകളും,പരിഹാരങ്ങളും പങ്കുവെച്ചു .
ഷാഫി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അലവി ഹാജി ഉല്‍ഗാടനം
ചെയ്തു.വിവിധ കക്ഷികളെ പ്രധിനിധീകരിച്ച് വി ടി രാധാകൃഷ്ണന്‍ ,ഇ കെ നസീര്‍ , റഷീദ്
മാസ്റ്റര്‍ ടി ,എ ടി അബു എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
കോട്ടക്കല്‍ ഡിവിഷന്‍ പ്രസിഡന്റ് നൗഫല്‍ സഖാഫി പ്രമേയ വിശദീകരണം
നടത്തി.ഡിവിഷന്‍ സെക്രെടെറി നൗഫല്‍ മാസ്റ്റര്‍ സമ്മേളനം നിയദ്രിച്ചു .യൂണിറ്റ് സെക്രെടെറി ഷഫീഖ് ഒടക്കല്‍ സ്വാഗതവും ജോയിന്റ് സെക്രെടെറി ഷഫീഖ് കെ ടി നന്ദിയും പ്രകാശിപ്പിച്ചു.
more photos @gallery
more photos @gallery
Saturday, 2 March 2013
Wednesday, 27 February 2013
Sunday, 17 February 2013
ബ്ലോഗിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു
എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ് കോട്ടക്കല്‍ ഡിവിഷന്‍ സെക്രെട്ടറി നൗഫല്‍ മാസ്റ്റര്‍ പുതുപ്പറമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.യൂണിറ്റ് ഭാരവാഹികളേയും പ്രവര്‍തതകരെയും സാക്ഷി നിര്‍ത്തിയായിരുന്നു ഉദ്ഘാടനം.എല്ലാ തിന്മകളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് ലോകത്ത് നന്‍മയുടെ പ്രകാശം പരത്താന്‍ ഈ സംരംഭത്തിനു കഴിയട്ടെ എന്ന് നൗഫല്‍ മാസ്റ്റര്‍ ആശംസിച്ചു.യൂനിറ്റ് സെക്രെട്ടെറി
ഷഫീഖ് ഒടക്കല്‍ സ്വാഗത പ്രഭാഷണം നടത്തി .ജോയിന്റ് സെക്രെട്ടെറി
സ്വലിഹ് പറാട്ട് നന്ദി പ്രകാശിപ്പിച്ചു.
Monday, 11 February 2013
Sunday, 10 February 2013
::വിപ്ലവ ഗാനം::
വരിക കര്‍മപ്പന്തമേന്തി ധര്‍മ രാജ്യം പണിയുവാന്‍
ഒരുമ മാനസങ്ങളാല്‍ കര്‍മ ഗാഥ തീര്‍ത്തിടാം
പോര്‍കളങ്ങളില്‍ തിളച്ച നാല്‍പതാണ്ടിന്‍ പാട്ടുകള്‍
ഉറചൊരറ്റ ശബ്ദമായുറക്കെ നാം മുഴക്കണം
നാം പിടിച്ച ഹരിത ധവള നീലിമയിപ്പൂങ്കൊടി
നാം പൊടിച്ച വേര്‍പ്പു തുള്ളിയില്‍ ജ്വലിച്ചതീക്കൊടി
തെരുവുകള്‍ പിടിച്ചെടുത്തധര്‍മ മുക്തമകണം
ഭീരുവായി മരിചതില്ല ധീര രക്തസാക്ഷികള്‍
ചാട്ടയില്‍ പിടഞ്ഞതും കരള്‍ പൊടിച്ചെറിഞ്ഞതും
വെട്ടിനൂറ് തുണ്ഡമായി രണാങ്കണം വരിചതും
പാട്ടിലലിയുമീണമല്ല കഥകളല്ലതോര്‍ക്ക നാം
പൂര്‍വികര്‍ നടന്നു പോയ കര്‍മരക്ത വഴികളാം
പീഢനങ്ങളക്രങ്ങള്‍ അധിനിവേശ വിക്രമം
ചെറുക്കണം തുരത്തണം അകം നിറഞ്ഞ ഭക്തിയാല്‍
മാറ്റിടാം നാമുക്കീലോകം ഊറ്റമൗള്ള പോരിനാല്‍
പിഴച്ചിടാച്ചുവടിനാലുറച്ചു ധീര സാരഥേ....
അക്ഷരങ്ങളഗ്നിയാക്കി നാം തൊടുത്ത വാകിനാല്‍
ഫാസിസം നവീനവാദം തീപ്പടന്നു ചാനബലായ്
അനീതി വാഴും ലോകമില്‍ ഉറങ്ങിടാതെ കൂട്ടരെ
ഉറക്കു വിട്ടുറക്കെ നാം ഉണര്‍തു പാട്ടു പാടിടാം
പുതുപ്രഭാതം വന്നിടും ധര്‍മനാള്‍ പുലര്‍നിടും
പുതു വസന്തപ്പുലരിയോളം വിശ്രമിക്കയില്ല നാം
ഉഷസുദിക്കും ദിക്കുകള്‍ മുഴുക്കെ നാം മുഴക്കണം
എസ് എസ് എഫ്,എസ് എസ് എഫ്
എസ് എസ് എഫ് സിന്ദാബാദ്
ഒരുമ മാനസങ്ങളാല്‍ കര്‍മ ഗാഥ തീര്‍ത്തിടാം
പോര്‍കളങ്ങളില്‍ തിളച്ച നാല്‍പതാണ്ടിന്‍ പാട്ടുകള്‍
ഉറചൊരറ്റ ശബ്ദമായുറക്കെ നാം മുഴക്കണം
നാം പിടിച്ച ഹരിത ധവള നീലിമയിപ്പൂങ്കൊടി
നാം പൊടിച്ച വേര്‍പ്പു തുള്ളിയില്‍ ജ്വലിച്ചതീക്കൊടി
തെരുവുകള്‍ പിടിച്ചെടുത്തധര്‍മ മുക്തമകണം
ഭീരുവായി മരിചതില്ല ധീര രക്തസാക്ഷികള്‍
ചാട്ടയില്‍ പിടഞ്ഞതും കരള്‍ പൊടിച്ചെറിഞ്ഞതും
വെട്ടിനൂറ് തുണ്ഡമായി രണാങ്കണം വരിചതും
പാട്ടിലലിയുമീണമല്ല കഥകളല്ലതോര്‍ക്ക നാം
പൂര്‍വികര്‍ നടന്നു പോയ കര്‍മരക്ത വഴികളാം
പീഢനങ്ങളക്രങ്ങള്‍ അധിനിവേശ വിക്രമം
ചെറുക്കണം തുരത്തണം അകം നിറഞ്ഞ ഭക്തിയാല്‍
മാറ്റിടാം നാമുക്കീലോകം ഊറ്റമൗള്ള പോരിനാല്‍
പിഴച്ചിടാച്ചുവടിനാലുറച്ചു ധീര സാരഥേ....
അക്ഷരങ്ങളഗ്നിയാക്കി നാം തൊടുത്ത വാകിനാല്‍
ഫാസിസം നവീനവാദം തീപ്പടന്നു ചാനബലായ്
അനീതി വാഴും ലോകമില്‍ ഉറങ്ങിടാതെ കൂട്ടരെ
ഉറക്കു വിട്ടുറക്കെ നാം ഉണര്‍തു പാട്ടു പാടിടാം
പുതുപ്രഭാതം വന്നിടും ധര്‍മനാള്‍ പുലര്‍നിടും
പുതു വസന്തപ്പുലരിയോളം വിശ്രമിക്കയില്ല നാം
ഉഷസുദിക്കും ദിക്കുകള്‍ മുഴുക്കെ നാം മുഴക്കണം
എസ് എസ് എഫ്,എസ് എസ് എഫ്
എസ് എസ് എഫ് സിന്ദാബാദ്
Friday, 1 February 2013
Subscribe to:
Posts (Atom)

































