Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Tuesday, 30 April 2013

‘Innocent Muslim youths are being framed’

ലേഖകൻ REPORT: INDIAN EXPRESS DIALY

Kochi ♦ The state should deal with the dire economic and cultural conditions that push some youth into terrorism, said Kanthapuram A P Aboobacker Musaliyar, general secretary, Sunni Jamiat Ulema (Kerala).
Speaking to ‘Express’, on the sidelines of the SSF state conference, the veteran leader pointed out that it is “unfortunate that many innocent Muslim youths are framed in false terror charges and that communal elements spread gossips which create suspicion about Muslims among the public”.
“It is true that Muslims are being discriminated against in the country. If there is a bomb explosion anywhere in the country, Muslim youths are forced to prove their innocence. But such discrimination should be dealt using constitutional measures. Taking the law into own hands will create divisiveness in the society,” he said.
A mass exodus of migrant workers from Gulf countries would badly affect the state economy, he added. “I have a feeling that the governmental agencies have failed to act. Vayalar Ravi, Union Minister for Overseas Indian Affairs, told me that the Indian Embassy in Saudi Arabia did not inform the Central Government about the crisis due to the strict enforcement of the Nitaqat policy. The indifferent attitude of the Indian Embassy is disturbing.”
Recalling his recent visit to Saudi Arabia, Vayalar Ravi pointed out that “the top brass of the Saudi Kingdom is actually unaware of the plight of the Indian and other Asian workers who have been living in the country and are a significant part of the Saudi Arabian economy. There is a strong network of middlemen who cheat innocent job seekers arriving from Asian countries and leave them in a quandary. A large number of workers from Kerala are in trouble owing to the present state of affairs in that country. I have requested Riyadh Prince Sheikh Salman to ensure that Huroob violators are allowed to return to India without punishment. I have also requested him to take strong action against middlemen who cheat poor expatriates”.
“The attitude of the Saudi authorities gives me hope,” he added. Musliyar criticised the ‘attempts’ made by certain caste organisations to create communal divisions in the society.
REPORT: INDIAN EXPRESS DIALY APRIL: 29

സമരസാഗരം തീര്‍ത്ത് എസ്എസ്എഫ് സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി


രിസാല സ്ക്വയര്‍(Apr 28) ♦ അറിവിനെ സമരായുധമാക്കാന്‍ ആഹ്വാനം ചെയ്ത് എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കലൂര്‍ രിസാല സ്ക്വയറില്‍ ഉജ്ജ്വല സമാപനം. ധര്‍മത്തിന്റെ കാവല്‍ ഭടന്മാരാകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിന്‍ നിന്ന് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ തീര്‍ത്ത പാല്‍ക്കടല്‍ സുന്നി സംഘ ശക്തിയുടെ കരുത്ത് തെളിയിക്കുന്ന മഹാ സംഗമമായി. ചരിത്രത്തോടും ഭാവിയോടും കടപ്പാടുള്ള വിദ്യാര്‍ഥികളായി, സമൂഹത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി സാന്നിധ്യമായി മാറുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.
വൈകുന്നേരം നാലു മണിക്ക് ഇടപ്പള്ളിയില്‍ നിന്നാരംഭിച്ച വിദ്യാര്‍ഥി റാലിയോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അണി നിരന്ന റാലിയില്‍ യൂണിഫോം ധരിച്ച, പതാകയേന്തിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം കൂടുതല്‍ മിഴിവേകി. സാംസ്കാരിക അധിനിവേശങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയ നിലപാടുകള്‍ക്കെതിരെയും റാലിയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി. റാലിക്ക് എസ് എസ് എഫ് നേതാക്കളായ വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ് , എന്‍ വി അബ്ദു റസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്ദുല്‍ മജീദ്, എ എ റഹീം, ബശീര്‍ കെ ഐ, അബ്ദുര്‍റശീദ് നരിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ.അലിയ്യുല്‍ ഹാശിമി (യു. എ .ഇ മതകാര്യ ഉപദേഷ്ടാവ്), ഡോ. ഉമര്‍ മുഹമ്മദ് അല്‍ഖത്തീബ് (യു. എ. ഇ), സയ്യിദ് യൂസുഫ് ബുഖാരി, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, ഇ സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ആസാം നഗര വികസന വകുപ്പ് മന്ത്രി സ്വിദ്ദീഖ് അഹ്മദ്, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രത്യേക പരിശീലനം നേടിയ നാല്‍പതിനായിരം സന്നദ്ധ പ്രവര്‍ത്തകരെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് വി അബ്ദുല്‍ ജലീല്‍ സഖാഫി നാടിനു സമര്‍പ്പിച്ചു. ആതുര ശുശ്രൂഷാ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും എസ് എസ് എഫ് നടപ്പിലാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കാന്‍ ഈ സംഘം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് ഐ ടീം അംഗങ്ങള്‍ തുടക്കം കുറിച്ച സംഘ കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ് ുദുല്‍ കലാം മാവൂര്‍ സ്വാഗതവും കെ കെ ബശീര്‍ നന്ദിയും പറഞ്ഞു.

Saturday, 27 April 2013

പ്രമേയ വിശദീകരണം



പുതുപ്പറമ്പ്(24 apr 13):എസ് എസ് എഫ് നല്‍പതാം വാര്ഷിക സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി പ്രമേയ വിശദീകരണം നടത്തി. ഉനൈസ് ഹാഫിളി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി സി എച് അബൂബക്കര്‍ സഖാഫി ദുആക്ക് നേത്രത്വം നല്‍കുകയും, മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.യൂനിറ്റ് സെക്രെട്ടെരി ഷഫീഖ് ഓടാക്കല്‍ സ്വാഗത ഭാഷണം നടത്തി.

Saturday, 20 April 2013

ഇന്ന് കൊടിയുയരും


രിസാല സ്ക്വയര്‍ (APRIL.20): എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും. സംഘടനയുടെ നാല്‍പ്പത് വര്‍ഷങ്ങള്‍ വിളംബരം ചെയ്ത് സംസ്ഥാനത്തെ നാല്‍പ്പത് പ്രമുഖ ചരിത്ര കേന്ദ്രങ്ങളില്‍ നിന്ന് കാല്‍നട ജാഥയായി കൊണ്ടുവന്ന 40 പതാകകളാണ് സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നത്. നാല് പതിറ്റാണ്ടിനിടെ എസ് എസ് എഫിന് നേതൃത്വം നല്‍കിയ സംസ്ഥാന സാരഥികളാണ് പതാകകള്‍ ഉയര്‍ത്തുക. എറണാകുളം ജില്ലയിലെ ആത്മീയ, ചരിത്ര ഭൂമികളില്‍ നിന്ന് ജാഥയായി കൊണ്ടുവന്ന കൊടിമരങ്ങളിലാണ് പതാകകള്‍ ഉയര്‍ത്തുന്നത്. ഇന്ന് വൈകീട്ട് 5ന്  നടക്കുന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പി സുനില്‍കുമാര്‍ എം എല്‍ എ അഭിവാദ്യ പ്രസംഗം നടത്തും.
‘സമരമാണ് ജീവിതം’ എന്ന സന്ദേശത്തില്‍ ഈ മാസം 26, 27, 28 തീയതികളില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് (രിസാല സ്‌ക്വയര്‍) സമ്മേളനം നടക്കുന്നത്. സമ്മേളന പ്രമേയം മുന്നോട്ടു വെക്കുന്ന സന്ദേശം ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായി നടത്തിയ സൃഷ്ടിപരമായ സമരങ്ങള്‍ക്കും ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ആറ് മാസക്കാലമായി സംഘടനാ ഘടകങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സമ്മേളനം നടക്കുന്നത്.
കാസര്‍കോടുനിന്നും തിരുവനന്തപുരത്തുനിന്നും പര്യടനമാരംഭിച്ച രണ്ട് പതാക ജാഥകളാണ് വെള്ളിയാഴ്ച എറണാകുളത്ത് സംഗമിക്കുന്നത്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിനും ആത്മീയ ജീവിതത്തിനും നേതൃത്വം നല്‍കിയ പൂര്‍വ സൂരികളുടെ അന്ത്യ വിശ്രമസ്ഥാനങ്ങളില്‍നിന്നും ചരിത്ര സ്മാരകങ്ങളില്‍നിന്നും പ്രമുഖ പണ്ഡിതന്‍മാരും നേതാക്കളും കൈമാറിയ പതാകകളാണ് കാല്‍നടയായി എറണാകുളത്തെത്തിക്കുന്നത്. എസ് എസ് എഫ് സംസ്ഥാന സമിതി പ്രതിനിധികള്‍ക്കൊപ്പം ഓരോ ജില്ലകളിലെയും നേതാക്കളും പ്രവര്‍ത്തകരുമാണ് പതാകകള്‍ വഹിച്ചുള്ള കാല്‍നട ജാഥകള്‍ നയിച്ചത്. എറണാകുളം നഗരത്തിലെത്തുന്ന ജാഥാ നായകരില്‍നിന്ന് പതാകകള്‍ എസ് എസ് എഫ് സംസ്ഥാന ഐ ടീം അംഗങ്ങള്‍ സ്വീകരിച്ച് പ്രകടനമായാണ് നഗരിയിലേക്ക് കൊണ്ടുവരിക.
പതാകകള്‍ നഗരിയില്‍ ഉയര്‍ത്തുന്നതോടെ സമ്മേളനാനുബന്ധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഇസ്‌ലാമിക് എക്‌സിബിഷന്‍, പുസ്തക മേള, സാംസ്‌കാരിക സെമിനാറുകള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സമ്മേളനത്തോടനുബന്ധിച്ച് നടക്കും.
നവോത്ഥാന വഴിയില്‍ പുത്തനുണര്‍വ്വ്‌ നല്‍കിയ സാത്വികരായ പണ്ഡിതര്‍, അധിനിവേശ ശക്തികള്‍ക്കെതിരെ സമരം നയിച്ച ദീരദേശാഭിമാനികള്‍, സംഘടനയുടെ നിസ്വാര്‍ത്ഥരായ മുന്‍കാല നേതാക്കള്‍, എന്നിവരുടെ ചാരത്തുനിന്നാണ്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ  മുശാവറ അംഗങ്ങള്‍ പതാക കൈമാറിയത്‌. കാസര്‍കോഡ്‌ മാലിക്‌ ദീനാര്‍ മഖാം, താഹിറുല്‍ അഹ്ദല്‍ മഖാം, കണ്ണൂര്‍ അബ്ദുറസാഖ്‌ കൊറ്റി ഖബറിടം, സയ്യിദ്‌ ജലാലുദ്ധീന്‍ ബുഖാരി വളപട്ടണം,സയ്യിദ്‌ മൌലല്‍ ബുഖാരി മഖാം, ഖുത്വുബി തങ്ങള്‍ മഖാം, ഒ. ഖാലിദ്‌ ഖബറിടം, കോഴിക്കോട്‌ കുഞ്ഞിപ്പള്ളി മഖാം, വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം, സി.എം മഖാം മടവൂര്‍, ഇ.കെ ഹസ്സന്‍ മുസ്ളിയാര്‍ മഖ്ബറ, വടകര മമ്മദാജി തങ്ങള്‍ മഖാം, ശാലിയാത്തി മഖാം ചാലിയം, അവേലത്ത്‌ തങ്ങള്‍ മഖാം, കുഞ്ഞാലി മരക്കാര്‍ സ്മാരകം, ജിഫ്രി മഖാം കുറ്റിച്ചിറ,വയനാട്‌ കാട്ടിച്ചിറക്കല്‍ മഖാം,മലപ്പുറം വെള്ളില ഉസ്താദ്‌ ഭവനം, മമ്പുറം മഖാം, കുണ്ടൂര്‍ ഉസ്താദ്‌ മഖാം, ഒ.കെ ഉസ്താദ്‌ മഖാം, മലപ്പുറം ശുഹദാ മഖാം, മഖ്ദൂം തങ്ങള്‍ മഖാം പൊാനി, ഉമര്‍ഖാസി (റ) മഖാം വെളിയങ്കോട്‌, വാരിയന്‍ കുന്‍ സ്മാരകം, നെല്ലിക്കുത്ത്‌ ഉസ്താദ്‌ മഖാം, ആലിമുസ്ളിയാര്‍ സമരകേന്ദ്രം, പാലക്കാട്‌ മഞ്ഞക്കുളം മഖാം, തൃശ്ശൂര്‍ ഹിബത്തുള്ള മഖാം, ചേരമാന്‍ മസ്ജിദ്‌ കൊടുങ്ങല്ലൂറ്‍, കൈപ്പമംഗലം കരീം ഹാജി മഖാം, ആലപ്പുഴ പതി ഉസ്താദ്‌ മഖാം, കൊല്ലം ജോനഗപ്പുറം മഖാം, കോട്ടയം കുഞ്ഞുണ്ണി തങ്ങള്‍ മഖാം ചങ്ങനാശ്ശേരി, പത്തനംതിട്ട ആദിക്കാട്‌ കുളങ്ങര മഖാം, ഇടുക്കി മങ്ങാട്ട് കവല മഖാം, തിരുവനന്തപുരം ബീമാപള്ളി മഖാം, കടുവപള്ളി മഖാം, നീലഗിരി ഹസ്സന്‍ ശാ ഖാദിരി മഖാം ഊട്ടി എിവിടങ്ങളില്‍ നിന്നുള്ള പതാകകളാണ്‌ രിസാല സ്ക്വയറില്‍ സംഗമിക്കുത്‌. സമ്മേളന ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അദ്ധ്യായങ്ങളാണ്‌ പതാകജാഥ സമൂഹത്തിന്‌ സമ്മാനിച്ചത്‌. സമ്മേളന സദ്ധ സേനയായ ബ്ലൂ, ഗ്രീന്‍ വൈറ്റ്‌ കേഡറ്റ്‌ അംഗങ്ങള്‍ കാല്‍നടയായിട്ടാണ്‌ പതാകയുമായി നീങ്ങിയത്‌...

Friday, 19 April 2013

വിദ്യാര്‍ഥി സമ്മേളനം



പുതുപ്പറമ്പ് :'സമരമാണ് ജീവിതം' എന്ന പ്രസക്തമായ പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്  സുന്നി  വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ 40ത്  വാര്ഷിക മഹാസംഗമം എറണാക്കുളം രിസാല സ്കൊയറില്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാര്‍ഥി സമ്മേളനം 18-08-2013 നു പുതുപ്പറമ്പ് സുന്നി സെന്ററില്‍ വെച്ച് നടന്നു. സലാഹുദ്ധീന്‍ മുസ്ലിയാര്‍ എം ടി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സിഹാബ് സഅദി ഓത്തുപ്പള്ളി പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കി.
                'സമരമാണ് ജീവിതം' എന്ന വിഷയത്തില്‍ ബഹു:ബഷീര്‍ മാസ്റ്റര്‍ പെരുമ്മണ്ണ ക്ലാസെടുത്തു. പഠനം ,സേവനം ,സമരം എന്നീ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ വിദ്യാര്‍ഥി എന്ന വാക്ക് അര്‍ത്ഥ പൂര്‍ണ്ണമാകൂ  എന്ന് വിഷയവതരണത്തില്‍ ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു.

                 പുതുപ്പറമ്പ് ടൌണില്‍ നടത്തിയ പ്രകടനത്തിന്റെ സമാപനത്തോട് കൂടിയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തില്‍
യൂണിറ്റ് സെക്രെട്ടറി ഷഫീഖ് ഓടാക്കല്‍ സ്വാഗതംഭാഷണം നടത്തി.  . ജോയിന്റ്  സെക്രെട്ടറി സ്വലിഹ് പറാട്ട് നന്ദി പ്രകാശിപ്പിച്ചു.

Wednesday, 17 April 2013

നവോത്ഥാന സമര സ്മരണകളുടെ ആവേശമേറ്റുവാങ്ങി പതാക ജാഥകളുടെ പ്രയാണം .




മലപ്പുറം: മുസ്‌ലിം നവോത്ഥാന സമര നായകരുടെ സ്മരണകള്‍ ഉയര്‍ത്തുന്ന ഭൂമികകളില്‍നിന്ന് ധര്‍മസമരത്തിന്റെ കാഹളം മുഴക്കി എസ് എസ് എഫ് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക പ്രയാണം തുടരുന്നു. ആത്മീയ സമരങ്ങള്‍ കൊണ്ട് അധിനിവേശത്തിനും തിന്മകള്‍ക്കുമെതിരെ ധര്‍മ സമരം നയിച്ച മമ്പുറം തങ്ങള്‍, ആലി മുസ്‌ലിയാര്‍ എന്നിവരുടെ സ്മരണകള്‍ തിളങ്ങുന്ന മണ്ണില്‍നിന്നാണ് ജാഥ മലപ്പുറത്തു പര്യടനം നടത്തിയത്. അതേ സമയം തെക്കന്‍ മേഖലാ ജാഥ ആദര്‍ശ പടയോട്ടത്തിന്റെ അമരക്കാരനായിരുന്ന പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അന്ത്യവിശ്രമ കേന്ദ്രത്തില്‍നിന്നും പതാക സ്വീകരിച്ചു.
മമ്പുറം മഖാമില്‍നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല കേന്ദ്ര മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരും ആലി മുസ്‌ലിയാര്‍ സ്മാരകത്തില്‍നിന്ന് സമസ്ത മുശാവറ അംഗം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുമാണ് പതാകകള്‍ കൈമാറിയത്. ഓച്ചിറയിലെ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മഖാമില്‍ നിന്നുള്ള പതാക സമസ്ത മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാരും ജാഥാ നായകരുടെ കൈകളിലേല്‍പ്പിച്ചു. സമ്മേളനാവേശം ഏറ്റെടുത്ത എസ് എസ് എഫ് പ്രവര്‍ത്തകര്‍ കാല്‍നടയായി നയിക്കുന്ന പതാക ജാഥകള്‍ വഴി നീളെ കേരളീയ സമൂഹത്തിന്റെ ആശീര്‍വാദങ്ങളേറ്റു വാങ്ങിയാണ് മുന്നേറുന്നത്. പാലക്കാട് മഞ്ഞക്കുളം മഖാമില്‍നിന്നും ആരംഭിച്ച പതാക ജാഥ ഇന്നലെ വൈകുന്നേരം എടപ്പാളില്‍ വടക്കന്‍ മേഖലാ ജാഥയുമായി സംഗമിച്ച് പതാക കൈമാറി. മലപ്പുറം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും. ജില്ലയിലെ പ്രമുഖ മഖാമുകളില്‍നിന്നും സമ്മേളന നഗരിയിലേക്കുള്ള പതാകള്‍ ഏറ്റുവാങ്ങും. സംസ്ഥാന സമിതി അംഗങ്ങളായ സി കെ ശക്കീര്‍, സൈനുദ്ദീന്‍ സഖാഫി, മലപ്പുറം ജില്ലാ നേതാക്കളായ പി കെ ശാഫി, ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, സുല്‍ഫിക്കര്‍ സഖാഫി മലപ്പുറം എന്നിവരാണ് ജാഥ നയിച്ചത്.
തെക്കന്‍ മേഖലാ ജാഥ ആലപ്പുഴ പ്രവേശിച്ച് വൈകുന്നേരം കായംകുളത്ത് ഉജ്വല സമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാന കാമ്പസ് സെക്രട്ടറി എ എ റഹീം, നിസാം മുസ്‌ലിയാര്‍ കൊല്ലം, എസ് ആര്‍ ഫൈസല്‍ പള്ളിമുക്ക്, ശമീര്‍ സഖാഫി ആലപ്പുഴ, അനസ് കായംകുളം നേതൃത്വം നല്‍കി. എറണാകുളത്തെത്തുന്ന പതാകകള്‍ ഈ മാസം 20ന് നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ സമ്മേളന നഗരിയില്‍ ഉയര്‍ത്തും.

പോരാട്ട ഭൂമികയില്‍ നിന്നുള്ള പതാകജാഥക്ക്‌ സമരമണ്ണിലേക്ക്‌ രാജകീയ വരവേല്‍പ്പ്‌ .

മലപ്പുറം(April:15): ചരിത്ര സ്മൃതികളില്‍ തുടിക്കു ഓര്‍മ്മകളാല്‍ പ്രയാണമാരംഭിച്ചത് എസ്‌ എസ്‌ എഫ്‌ പതാകജാഥക്ക്‌ ജില്ലാ അതിര്‍ത്തിയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കനല്‍പഥങ്ങളില്‍ കാലിടറാത്ത സമരമുഖങ്ങളാല്‍ വിപ്ളവം തീര്‍ത്ത ആദര്‍ശ ദിശണയില്‍ കലര്‍പ്പില്ലാത്ത കാലം കാതോര്‍ത്ത വിദ്യാര്‍ത്ഥി പടയാണ്‌ SSF 1973 ല്‍ രൂപീകൃതമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്‌. ഏപ്രില്‍ 26,27,28  തിയ്യതികളില്‍ എറണാകുളം രിസാല സ്ക്വയറില്‍ സമരമാണ്‌ ജീവിതം എന്ന പ്രമേയത്തില്‍ സംസ്ഥാന സമ്മേളനം നടക്കുകയാണ്‌. സമി്ളനത്തിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ നഗരിയില്‍ ഉയര്‍ത്താനുള്ള നാല്‍പത്‌ പതാകയുടെ പ്രയാണം പത്തിന്‌ ആരംഭിച്ചിട്ടുണ്ട് താഹിറുല്‍ അഹ്ദല്‍ മഖാം കാസര്‍കോഡ്‌, മാലിക്‌ ദീനാര്‍ മഖാം, ഒ. ഖാലിദ്‌, അബ്ദുറസാഖ്‌ കൊറ്റി, സയ്യിദ്‌ മൌലല്‍ ബുഖാരി മഖാം, സയ്യിദ്‌ ജലാലുദ്ധീന്‍ ബുഖാരി വളപട്ടണം, ഖുത്വുബി തങ്ങള്‍ പാനൂറ്‍, മാഹി കുഞ്ഞിപ്പള്ളി, സൈനൂദ്ധീന്‍ മഖ്ദൂം രണ്ടാമന്‍, വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാം, സി.എം മഖാം മടവൂറ്‍, ഇ.കെ ഹസ്സന്‍ മുസ്ളിയാര്‍ മഖ്ബറ, വടകര മമ്മദാജി തങ്ങള്‍ മഖാം, ശാലിയാത്തി മഖാം ചാലിയം, അവേലത്ത്‌ തങ്ങള്‍ മഖാം, കുഞ്ഞാലി മരക്കാര്‍ സ്മാരകം, ജിഫ്രി മഖാം കുറ്റിച്ചിറ, കാ'ിച്ചിറക്കല്‍ മഖാം വയനാട്‌, ഹസ്സന്‍ ശാ ഖാദിരി മഖാം ഊട്ടി, എന്നീ പതാകകളാണ്‌ കടലുണ്ടി നഗരത്തില്‍ സമരജ്വാലകളാല്‍ മലപ്പുറം ജില്ലക്ക്‌ കൈമാറിയത്‌. കാസര്‍കോഡ്‌, കണ്ണൂറ്‍, വയനാട്‌, നീലഗിരി, കോഴിക്കോട്‌, ജില്ലകളില്‍ നിുള്ള ൧൮ പതാകകളാണ്‌ മലപ്പുറത്ത്‌ എത്തിച്ചേര്‍ത്‌. ഇസ്ളാമിക പ്രബോധന വഴിയില്‍ തുല്ല്യതയില്ലാത്ത കര്‍മ്മം കൊണ്ട്‌ ധന്യപൂര്‍ണ്ണമാക്കിയ പണ്ഡിതര്‍, നേതാക്കള്‍, സമരവീര്യം കൊണ്ട്‌ അതിനിവേശ ശക്തികള്‍ക്കെതിരെ വിപ്ളവം രചിച്ച സാത്വികരുടെ മണ്ണില്‍ നി്ാണ്‌ ചരിത്ര ഭൂമിയായ രിസാല സ്ക്വയറിലേക്ക്‌ പതാകകള്‍ വരുത്‌. പാലക്കാട്‌ ജില്ലയുടെ പതാക മഞ്ഞക്കുളം മഖാമില്‍ നി്‌ വളാഞ്ചേരി ഡിവിഷന്‍ എക്സിക്യൂ'ീവ്‌ ഏറ്റുവാങ്ങി പ്രധാന ജാഥയില്‍ ചേരും. നവോത്ഥാന ചരിത്രത്തില്‍ മലപ്പുറത്തിണ്റ്റെ ശക്തമായ ഇടപെടലാണ്‌ നാം കാണുത്‌. വിശ്വാസം മുഖമുദ്രയാക്കി സമൂഹത്തില്‍ വിപ്ളവത്തിന്‌ തുടക്കം കുറിച്ച ഗുരുവര്യര്‍, സംഘടനാ നേതാക്കള്‍, സാമ്രാജ്യത്വ ഭീകരതക്കെതിരെ പോരാ'ം തീര്‍ത്ത വിപ്ളവകാരികളുടെ സ്ംൃതിയിടങ്ങളില്‍ നിുമാണ്‌ ജില്ലയിലെ പതാകകള്‍ വരുത്‌. നെല്ലിക്കുത്ത്‌ ഉസ്താദ്‌ മഖാം, വെള്ളില ഉസ്താദ്‌ ഭവനം എിവിടങ്ങളില്‍ നിുള്ള പതാകകള്‍ രാത്രി മലപ്പുറത്ത്‌ സമാപിച്ചു. കൊമ്പം കെ.പി മുഹമ്മദ്‌ മുസ്ളിയാര്‍, മഞ്ഞപറ്റ ഹംസ മുസ്ളിയാര്‍ എിവര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വാരിയന്‍ കുന്‍ സ്മാരകം, മലപ്പുറം ശുഹദാക്കള്‍ മഖാം എീ പതാകകളും, ഒ.കെ ഉസ്താദ്‌ മഖാമില്‍ നിുള്ള പതാകയും പ്രയാണം ആരംഭിച്ചു. വാളക്കുളം ബീരാന്‍കുട്ടി മുസ്ള്യാര്‍, ചെറുശ്ശോല ബീരാന്‍കുട്ടി മുസ്ളിയാര്‍, ഇ. സുലൈമാന്‍ മുസ്ളിയാര്‍ എിവര്‍ പതാകകള്‍ കൈമാറി, ഇ്‌ (ചൊവ്വ) മമ്പുറം മഖാം, ആലി മുസ്ളിയാരുടെ പാതമുദ്രകളാല്‍ ധന്യമായ തിരൂരങ്ങാടി വലിയ പള്ളി, കുണ്ടൂറ്‍ ഉസ്താദ്‌ മഖാം എീ പതാകകളും യാത്ര ആരംഭിക്കും. നാളെ (ബുധന്‍) പൊാനി മഖ്ദൂം തങ്ങള്‍ പതാക, വെളിയംകോട്‌ മഖാം പതാകയും പ്രധാന പതാകജാഥയില്‍ ചേരും. നാളെ ജില്ലയിലെ പത്ത്‌ പതാകയും, മറ്റു ജില്ലകളിലെ പത്തൊമ്പത്‌ പതാകയും ഒിച്ച്‌ തൃശ്ശൂറ്‍ ജില്ലാ കമ്മറ്റിക്ക്‌ അണ്ടത്തോട്‌ ജില്ലാ ആതിര്‍ത്തിയില്‍ വെച്ച്‌ കൈമാറും. ജില്ലയില്‍ ൪ ദിവസങ്ങളില്‍ നടക്കു പതാകജാഥ ചരിത്രതാളുകളില്‍ പോരാ'സമരത്തിണ്റ്റെ കരുത്തും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിണ്റ്റെ അജയ്യതയുമാണ്‌ വിളിച്ചറിയിക്കുത്‌. കാസര്‍കോഡ്‌ നിന്നാരംഭിച്ച വടക്കന്‍ കേരളത്തിലെ പതാകയും, തിരുവനന്തപുരത്ത് നിന്നാരംഭിച്ച തെക്കന്‍കേരളത്തില്‍ നിന്നുള്ള പതാകയും 19ന്‌ നഗരിയില്‍ സംഗമിച്ച്‌ ത്യാഗപൂര്‍ണ്ണമായ ഇലകളെ സംഘടനയെ മുന്നോട്ട് നയിച്ച 40 സമരനേതാക്കള്‍ വാനിലേക്ക്‌ ഉയര്‍ത്തും. തെക്കന്‍ മേഖലയില്‍ നിുള്ള പതാകജാഥ ഡയറക്ടര്‍ എ.എ റഹീം കരുവാത്തുകുും, വടക്കന്‍ മേഖല ജാഥ ഡയറക്ടര്‍ സി.കെ ശക്കീര്‍ അരിമ്പ്രയുമാണ്‌ പതാകജാഥയുടെ ആവേശപൂര്‍വ്വമായ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുത്‌. കടലുണ്ടി നഗരത്ത്‌ നടന്ന പതാക ജാഥ സ്വീകരണം വന്‍ പ്രാസ്ഥാനിക സമ്മേളനമായി മാറി. എസ്‌ വൈ. എസ്‌ സംസ്ഥാന പ്രസിഡണ്റ്റ്‌ പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ളിയാര്‍ ഉദ്ഘാടനം ചെയ്തു. സ്ംസ്ഥാന സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ മുഖ്യാതിഥിയായന്നു. പി.കെ.എം സഖാഫി ഇങ്ങല്ലൂറ്‍ അദ്യക്ഷത വഹിച്ചു. വി.അബ്ദുല്‍ ജലീല്‍ സഖാഫി,മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എന്‍.എം സ്വാദിഖ്‌ സഖാഫി, സയ്യിദ്‌ കെ.പി.എച്ച്‌ തങ്ങള്‍, മഞ്ഞപ്പറ്റ ഹംസ മുസ്ളിയാര്‍,എ. മുഹമ്മദ്‌ പറവൂറ്‍, മുസ്തഫ മാസ്റ്റര്‍ കോഡൂറ്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ക്ളാരി ബാവ മുസ്ളിയാര്‍, എ.എ റഹീം സാഹിബ്‌,വി.പി.എം ബഷീര്‍, എന്‍.വി അബ്ദുറസാഖ്‌ സഖാഫി, വി.പി.എം ഇഷാഖ്‌, എം.എ മജീദ്‌ എിവര്‍ സംബന്ധിച്ചു.

Monday, 15 April 2013

സമ്മേളനപെട്ടി വിജയികള്‍



മലപ്പുറം: സമരപോരാട്ടങ്ങളുടെ നേര്‍കാഴ്ചയായ്‌ എസ്‌ എസ്്‌ എഫ്‌ മലപ്പുറം ജില്ലയിലെ സമ്മേളനപ്പെട്ടികളില്‍ ഒ.കെ പാറ യൂണിറ്റും, തഅലീം കാമ്പസ്‌ യൂണിറ്റും കരസ്ഥമാക്കി. സംഘ ശക്തിയുടെ അണമുറിയാത്ത പ്രവാഹമായി ജില്ലയിലെത്തിയ ൧൫൦൦ പെട്ടികളില്‍ നിന്നാണ്‌ തെരഞ്ഞെടുത്തത്‌. യൂണിറ്റുകളിലും, സ്ഥാപനങ്ങളിലും, പള്ളികളിലുമായി സ്ഥാപിച്ച പെട്ടികളാണ്‌ മഞ്ചേരിയില്‍ സംഗമിച്ചത്‌. ആശയ സമ്പുഷ്ടിയിലും, ആകര്‍ഷണീയതയിലും ഒന്നാം സ്ഥാനം താനൂറ്‍ ഡിവിഷനിലെ ഒ.കെ പാറ യൂണിറ്റ്‌ നേടി, കൊണേ്ടാട്ടി ഡിവിഷനിലെ കൊട്ടപ്പുറം, കോട്ടക്കല്‍ ഡിവിഷനിലെ പെരുമണ്ണ യൂണിറ്റുകള്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തിരൂരങ്ങാടി ഡിവിഷനിലെ ചുള്ളിപ്പാറ, അച്ചനമ്പലം, പി.എം ചിന, കുണ്ടൂറ്‍, അത്താണിക്കല്‍, കൊടക്കല്ല്‌, വളാഞ്ചേരി ഡിവിഷനിലെ വെട്ടിച്ചിറ, അരീക്കോട്‌ ഡിവിഷനിലെ വിളയില്‍, താനൂറ്‍ ഡിവിഷനിലെ ഇട്ടിലാക്കല്‍, കോട്ടക്കല്‍ ഡിവിഷനിലെ വടക്കേതല എന്നീ യൂണിറ്റുകള്‍ ഇ പ്ളസ്‌ ഗ്രേഡ്‌ നേടി. സാമ്പത്തിക സ്വരൂപണത്തില്‍ പരപ്പനങ്ങാടി തഅലീം കാമ്പസ്‌ ഒന്നാം സ്ഥാനവും, വളാഞ്ചേരി ഡിവിഷനിലെ വട്ടപറമ്പ്‌, എടക്കുളം യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. പരപ്പനങ്ങാടി തഅലീം കാമ്പസ്‌ യൂണിറ്റ്‌ സമ്മേളനപ്പെട്ടിക്ക്‌ ഇത്‌ ഇരട്ടി മധുരമാണ്‌ നല്‍കുന്നത്‌. ൨൦൦൬ല്‍ മദീന മഖ്ദുമില്‍ നടത്തിയ ജില്ലാ സമ്മേളന പെട്ടിയിലും സാമ്പത്തിക സ്വരൂപണത്തില്‍ തഅ്ലീം ഒന്നാം സ്ഥാനത്ത്‌ എത്തിയിരുന്നു. ജില്ലയിലെ ൧൫൦൦ സമ്മേളന പെട്ടികളള്‍ ആശയ വിപുലത കൊണ്ട്‌ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സമരങ്ങളുടെ ആശയതലത്തിലുള്ളതായിരുന്നു കൂടുതല്‍ പെട്ടികളും. നിര്‍മ്മാണ ചാരുതയിലും, ആകര്‍ഷണീയതയിലും ചരിത്ര സ്മാരകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. 1921 ലെ വാഗണ്‍ ട്രാജഡി അവതരിപ്പിച്ച സമ്മേളനപ്പെട്ടി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആദിവാസി കോളനിയിലെ ഏറുമാടത്തിന്‌ രണ്ടാം സ്ഥാനം. കടലിലെ തിരമാലകളോട്‌ പൊരുതുന്ന ഉരുവിണ്റ്റെ മാതൃകക്കാണ്‌ മൂന്നാം സ്ഥാനം.

 ചരിത്രം ഉറങ്ങുന്ന സ്മൃതി കുടീരങ്ങല്‍, പുരാതന മസ്ജിദുകള്‍, സമ്മേളന ഗാനം ആലപിക്കുന്നവ, സാറ്റലൈറ്റ്‌ ഉപഗ്രഹങ്ങള്‍, തുടങ്ങിയ വ്യത്യസ്തത പുലര്‍ത്തുന്ന സമ്മേളന പെട്ടികളാണ്‌ മഞ്ചേരിയിലെത്തിയിരുന്നത്‌. അവാര്‍ഡിന്‌ അര്‍ഹരായ പെട്ടികള്‍ക്ക്‌ ജാഗരണ സമ്മേളന സമാപന നഗരിയില്‍ വെച്ച്‌ സമ്മാനം വിതരണം ചെയ്തു. അവാര്‍ഡിന്‌ അര്‍ഹമായ പെട്ടികള്‍ ഏപ്രില്‍ 26,27, 28 എറണാകുളം രിസാല സ്ക്വയറില്‍ നടക്കുന്ന എസ്‌ എസ്‌ എഫ്‌ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും.

വഴിയോര കാഴ്ചയൊരുക്കി സമരമരം



പുതുപ്പറമ്പ്:എസ്‌.എസ്‌.എഫ്‌ സമ്മേളന പ്രചരണാര്‍ത്ഥം പുതുപ്പറമ്പ് യൂണിറ്റില്‍ സ്ഥാപിച്ച സമരമരം ശ്രദ്ധേയമാകുന്നു.വിവിധ സമരവാക്യങ്ങള്‍ പതിച്ച്‌ ബലൂണുകള്‍, വര്‍ണക്കടലാസുകള്‍, എന്നിവയാല്‍ അലങ്കരിച്ച സമരമരം പ്രചരണ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട കാഴ്ചയായി.

സ്നേഹക്കൂട്ടം




പുതുപ്പറമ്പ്:എസ്.എസ്.എഫ് നാല്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി മദ്രസകളില്‍ ഏപ്രില്‍ 7ന് എസ്.ബി.എസ് 'സ്നേഹക്കൂട്ടം' സംഘടിപ്പിച്ചു. സ്നേഹക്കൂട്ടത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും, പ്രമേയ പ്രഭാഷണവും നടന്നു.സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് പ്രതിനിധി സംസാരിച്ചു.പതാക ഉയര്‍ത്തല്‍, പോസ്റ്റര്‍ പ്രദര്‍ശനം, മധുര വിതരണം എന്നിവയും നടന്നു.തുടര്‍ന്ന് നാല്പതാം വാര്‍ഷിക സമ്മേളനം വിളംബരം ചെയ്ത് പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു.എസ്.എസ്.എഫ് നാല്പതാം വാര്‍ഷിക സമ്മേളനത്തിന്‍റെ  ഭാഗമായി സുന്നി  ജംഇയത്തുല്‍ മുഅല്ലിമീനാണ്  ഏപ്രില്‍ 7ന് സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും  'സ്നേഹക്കൂട്ടം' സംഘടിപ്പിക്കുന്നത്.

Friday, 12 April 2013

ഒറ്റയാള്‍ പ്രകടനം ജനശ്രദ്ധ നേടുന്നു.


 പുതുപ്പറമ്പ്:എസ്.എസ്.എഫ് നാല്പതാം വാര്‍ഷിക സമ്മേളന പ്രചാരണ ഭാഗമായി നടക്കുന്ന ഒറ്റയാള്‍ പ്രകടനം ജനശ്രദ്ധ നേടുന്നു.സംസ്ഥാനത്ത് ഇതിനകം ഒറ്റയാള്‍ പ്രകടനങ്ങള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന  കാഴ്ചയാണ്. സമ്മേളന വിളംബരവും കര്‍മ്മ സന്നദ്ധതയും വിളിച്ചോതുന്ന ഒറ്റയാള്‍ പ്രകടനങ്ങള്‍ക്ക് വഴിയോരങ്ങളില്‍ നൂറുകണക്കിന് പൊതുജനങ്ങളുടെയും പ്രവര്‍ത്തകരുടെയും അഭിവാദ്യങ്ങളും ഐക്യദാര്‍ട്യവും  ലഭിക്കുന്നു. ഇതിനകം നടന്ന ഒറ്റയാള്‍ പ്രകാനങ്ങള്‍ക്ക് പുറമേ യൂണിറ്റ് ഭാരവാഹികളുടെയും,മെംബെര് മാരുടെയും നേത്രത്വത്തില്‍ പുതുപ്പറമ്പ് ടൌണില്‍  ദിവസംതോറും രണ്ടാള്‍,മൂന്നാള്‍ പ്രകടനവും നടക്കുന്നു.വരും ദിവസങ്ങളിലും ഗ്രാമ നഗര വീഥികളിലൂടെ സമ്മേളന വിളംബരമെത്തിച് പ്രവര്‍ത്തകരുടെ പ്രകടനങ്ങളുടെ നീണ്ട നിര തന്നെ പ്രതീക്ഷിക്കാം.

പ്രകടനങ്ങള്‍ വൈവിദ്യങ്ങളാല്‍ ശ്രദ്ധ നേടുന്നു.

പുതുപ്പറമ്പ്:എസ്.എസ്.എഫ് സമ്മേളന പ്രചാരണാര്‍ഥം നടക്കുന്ന പ്രകടനങ്ങള്‍ വൈവിദ്യങ്ങളാല്‍ ശ്രദ്ധ നേടുന്നു. മുഴുവന്‍ തലങ്ങളിലും എസ്.എസ്.എഫ് ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും  വിവിധ  പ്രകടനങ്ങള്‍ ഇതിനകം നടന്നു കവിഞ്ഞു. ഒറ്റയാള്‍ പ്രകടനങ്ങള്‍, രണ്ടാള്‍ പ്രകടനങ്ങള്‍, മൂന്നാള്‍ പ്രകടനങ്ങള്‍, ഭാരവാഹി പ്രകടനങ്ങളും സമ്മേളന പ്രചാരണത്തില്‍ മികച്ചു നിന്നു. സംസ്ഥാനത്തെ 87 ഡിവിഷനുകളില്‍ കുട്ടികളുടെ സമ്മേളനത്തോടനുബന്ധിച്ച്  കഴിഞ്ഞ ദിവസങ്ങളിലായി സുന്നി ബാല സംഘം പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു.

പതാക ജാഥ 15 ന് മലപ്പുറം ജില്ലയില്‍

മലപ്പുറം: സമരമാണ്‌ ജീവിതം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ്‌ എസ്‌ എഫ്‌ നാല്‍പതാം വാര്‍ഷികത്തിണ്റ്റ ഭാഗമായി നടക്കുന്ന പതാകജാഥ ഈ മാസം ൧൫ന്‌ ജില്ലയില്‍ പ്രവേശിക്കും. കാസര്‍കോഡ്‌, കണ്ണൂറ്‍, കോഴിക്കോട്‌, വയനാട്‌, നീലഗിരി, പാലക്കാട്‌ ജില്ലകളില്‍ നിന്ന്‌ സ്വീകരിച്ച പതാകകളാണ്‌ ജില്ലയില്‍ പ്രവേശിക്കുക. സമ്മേളന നഗരിയായ രിസാല സ്ക്വയറില്‍ ഉയര്‍ത്താനുള്ള ൪൦ പതാകകളാണ്‌ പതാകജാഥകളിലൂടെ എറണാകുളത്ത്‌ എത്തിക്കുന്നത്‌. പതാകജാഥ ജില്ലയിലെ ൧൦കേന്ദ്രങ്ങളില്‍ നിന്നുള്ള പതാകകള്‍ ഏറ്റുവാങ്ങി പരപ്പനങ്ങാടി, താനൂറ്‍, തിരൂറ്‍ ചമ്രവട്ടം, പൊന്നാനി വെളിയംകോട്‌ വഴി ൧൭ന്‌ തൃശൂറ്‍ ജില്ലാ കമ്മിറ്റിക്കും കൈമാറും. കഴിഞ്ഞ കാലങ്ങളിലെ പ്രാസ്ഥാനിക സമരരംഗത്ത്‌ മുന്നേറിയ നേതാക്കളുടെ പുണ്യഭൂമിയില്‍ നിന്നും അധിനിവേശ പോരാട്ട വീര്യവുമായി സാമ്രാജ്യ വിരുദ്ധതക്ക്‌ മുന്നില്‍ നിന്നവരുടെ ചാരത്തു നിന്നും, അധിനിവേശ ശക്തികള്‍ക്കെതിരെ ആത്മീയ വിചാരങ്ങള്‍ പകര്‍ന്ന്‌ പോര്‍വിളി ഉയര്‍ത്തിയ സമരപോരാളികളുടെ സവിധത്തില്‍ നിന്നുമാണ്‌ പതാകജാഥകള്‍ക്ക്‌ തുടക്കം കുറിക്കുക. ൧൪ന്‌ നെല്ലിക്കുത്ത്‌ ഉസ്താദ്‌ മഖാമില്‍ നിന്നുള്ള പതാക കൊമ്പം മുഹമ്മദ്‌ മുസ്ളിയാര്‍ വണ്ടൂറ്‍ നിലമ്പൂറ്‍ ഐടീം അംഗങ്ങള്‍ക്ക്‌ കൈമാറും. വെള്ളില ഉസ്താദിണ്റ്റെ വസതിയില്‍ നിന്നുള്ള പതാക പെരിന്തല്‍മണ്ണ, മഞ്ചേരി ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക്‌ മഞ്ഞപ്പറ്റ ഹംസ മുസ്ളിയാര്‍ കൈമാറും. ഏപ്രല്‍ ൧൫ന്‌ വാരിയന്‍കുന്നന്‍ സ്മാരകം, ഒ.കെ ഉസ്താദ്‌ മഖാം, മലപ്പുറം ശുഹദാ മഖാം എന്നിവിടങ്ങളില്‍ യഥാക്രമം ചെറുശ്ശേല ബീരാന്‍കുട്ടി മുസ്ളിയാര്‍, ഇ. സുലൈമാന്‍ മുസ്ളിയാര്‍, വാളക്കുളം ബീരാന്‍കുട്ടി മുസ്ളിയാര്‍ എന്നിവര്‍ കൊണേ്ടാട്ടി, മലപ്പുറം, അരീക്കോട്‌ ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക്‌ കൈമാറും. ഏപ്രില്‍ ൧൬ന്‌ മമ്പുറം മഖാം, ആലി മുസ്ളിയാര്‍ തിരൂരങ്ങാടി വലിയ പള്ളി, കുണ്ടൂറ്‍ ഉസ്താദ്‌ മഖാം എന്നിവിടങ്ങളില്‍ നിന്നുള്ള പതാക കോട്ടൂറ്‍ കുഞ്ഞമ്മു മുസ്ളിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്ളിയാര്‍, താനാളൂറ്‍ അബ്ദു മുസ്ളിയാര്‍ എന്നിവര്‍ തിരൂരങ്ങാടി, താനൂറ്‍ ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക്‌ കൈമാറും. ഏപ്രല്‍ ൧൬ന്‌ മഞ്ഞക്കുളം മഖാമില്‍ നിന്നുള്ള പാലക്കാട്‌ ജില്ലയുടെ പതാക വളാഞ്ചേരി ഡിവിഷന്‍ ഏറ്റുവാങ്ങി സ്വീകരിക്കും. ൧൭ന്‌ പൊന്നാനി സൈനുദ്ധീന്‍ മഖ്ദൂം, വെളിയംകോട്‌ ഉമര്‍ഖാസി മഖാം എന്നീ പതാകകള്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മു
സ്ളിയാര്‍, വൈലത്തൂറ്‍ ബാവ മുസ്ളിയാര്‍, എന്നിവര്‍ വളാഞ്ചേരി, പൊന്നാനി, തിരൂറ്‍ ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക്‌ കൈമാറും. കാല്‍നടയായി എത്തുന്ന പതാക ജാഥക്ക്‌ ജില്ലയില്‍ സമ്മേളന സന്നദ്ധ സേനയായ പതിനായിരം ബ്ളൂ, ഗ്രീന്‍, വൈറ്റ്്‌ ഐടീം കേഡറ്റുകളാണ്‌ നേതൃത്വം നല്‍കുന്നത്‌. പതാക ജാഥ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌. നാടും നഗരവും ഒന്നിച്ച്‌ ചേരുന്ന പതാക ജാഥയെ വരവേല്‍ക്കാന്‍ കേരള ജനത ഒരുങ്ങിക്കഴിഞ്ഞു. പതാക ജാഥ ൨൦ന്‌ എറണാകുളം രിസാല സ്ക്വയറില്‍ സമാപിച്ച്‌ ൪൦ മുന്‍കാല നേതാക്കള്‍ ഒന്നിച്ച്‌ വാനിലേക്ക്‌ ഉയര്‍ത്തും.

Thursday, 11 April 2013

സമ്മേളന പ്രചരണം:രണ്ടാള്‍ പ്രകടനം ശ്രദ്ധേയമായി

സമ്മേളന പ്രചരണം:രണ്ടാള്‍ പ്രകടനം ശ്രദ്ധേയമായി.



Wednesday, 10 April 2013

പതാക ചത്വരം

പതാക ചത്വരം സ്ഥാപിച്ചു.

സംഘാടക സമിതി ഓഫീസ്

പുതുപ്പറമ്പ്  യൂണിറ്റ്   സംഘാടക സമിതി ഓഫീസ്  പകല്‍ കാഴ്ച്ചയും ,രാത്രി കാഴ്ച്ചയും......











Monday, 8 April 2013

പഞ്ചസാര ശേഖരണം നടത്തി

"സമരമാണ് ജീവിതം" എന്ന പ്രമേയത്തില്‍എസ് എസ് എഫ് നാല്‍പ്പതാം വാര്ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി   പഞ്ചസാര ശേഖരണം നടത്തി.കോട്ടക്കല്‍ ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ശേഖരിച്ചത് പുതുപ്പറമ്പ് യൂനിറ്റ് ആണ്.

ചുമരുകള്‍ കീഴടക്കി എസ് എസ് എഫ്

  പുതുപ്പറമ്പിലെ  ചുമരുകള്‍ കീഴടക്കി എസ് എസ് എഫ് പുതുപ്പറമ്പ്























more photos @ Gallery