Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Saturday, 3 October 2015


Monday, 28 September 2015

പുതുപ്പറമ്പ് യൂണിറ്റ് സമ്മേളനം പ്രഖ്യാപിച്ചു; മെയ് 1ന്

പുതുപ്പറമ്പ്: ന്യൂ ജനറേഷൻ തിരത്തെഴുതുന്നു എന്ന പ്രമേയത്തിൽ  63000 കേന്ദ്രങ്ങളിൽ 2016 ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് സമ്മേളനം പ്രഖ്യാപിച്ചു.എസ് വൈ എസ് , എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറിയും, സെക്ടർ നേതാക്കളും, യൂണിറ്റ് പ്രവർത്തകരും പങ്കെടുത്ത പരിപാടി മദ്രസാ ഹാളിൽ നൗഫൽ മാസ്റ്റർ വി കെ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി സഫ് വാൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.എസ് വൈ എസ് പുതുപ്പറമ്പ് യൂണിറ്റ്  വൈ :പ്രസിഡന്റ് അബ്ബാസ് സഅദി സമ്മേളന പ്രഖ്യാപനം നടത്തി. ജില്ലാ ക്യാമ്പസ് സെക്രട്ടറി സഫ് വാൻ മാസ്റ്റർ ജില്ലാ സാഹിത്യോത്സവിൽ രണ്ടാം സ്ഥാനം ലഭിച്ച നജീബുള്ള കെ വിക്ക് ഉപഹാരം നൽകി.സഫ് വാൻ മാസ്റ്റർ ശാക്തീകരണ ക്ലാസ്സെടുത്തു.
നൗഫൽ മാസ്റ്റർ വി കെ ,ഷാഫി മാസ്റ്റർ ഒ.പി , എം ടി സലാഹുദ്ദീൻ മുസ്ലായാർ ,എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് യാസിർ മുസ്ലിയാർ സി.പി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ദുറഹ്മാൻ പി സ്വാഗതവും പറഞ്ഞു.
പ്രഖ്യാപന റാലി മസ്ജിദുൽ മുഹൈമിനിൽ നിന്നാരംഭിച്ച് മദ്രസയിൽ സമാപിച്ചു.

Monday, 10 August 2015

"പുതുപ്പറമ്പ് " #നമ്പർ1

വീറും വാശിയും നിറഞ്ഞ് ഇഞ്ചോടിഞ്ച് പോരാടിയ SSF എടരിക്കോട് സെക്ടർ സാഹിത്യോത്സവിൽ മൂന്നാമതും പുതുപ്പറമ്പ് യൂണിറ്റ്  തന്നെ ട്രോഫിയിൽ മുത്തമിട്ടു.... കല്ലുവെട്ടുപ്പാറ, ആലച്ചുള്ളി  യതാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി... വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...
സംഘാടകർക്കും മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും അകമഴിഞ്ഞ അനുമോദനങ്ങളും പ്രാർത്ഥനകളും.....
എല്ലാം റബ്ബ് സ്വീകരിക്കട്ടെ ആമീൻ......

"പുതുപ്പറമ്പ് " ഒന്നാം സ്ഥാനം നില നിർത്തി.

അല്ലാഹു അക്ബർ.
തുടർച്ചയായ മൂന്നാം തവണയും എസ് എസ് എഫ് എടരിക്കോട് സെക്ടർ സാഹിത്യോത്സവിൽ പുതുപ്പറമ്പ് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരാർത്ഥികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ..
എടരിക്കോട് സെക്ടർ സാഹിത്യോത്സവിൽ പുതുപ്പറമ്പ് യൂണിറ്റ് ട്രോഫി ഏറ്റുവാങ്ങുന്നു.

എസ് എസ് എഫ് എടരിക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

ചെറുശ്ശോല: എസ് എസ് എഫ് എടരിക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രാവിലെ 9:00 മണിക്ക് ആരംഭിച്ച് രാത്രി 10 :00 മണിക്ക് സമാപിച്ചപ്പോൾ 83ളം മത്സരയിനങ്ങളിൽ 500ളം കലാപ്രതിഭകൾ മാറ്റുരച്ചു.
279 പോയിന്റ്മായി ആല ചുള്ളി മൂന്നാം സ്ഥാനത്തും 299 പോയിന്റ് നേടി കല്ലുവെട്ടുപാറ രണ്ടാം സ്ഥാനവും നേടി.എന്നാൽ സെക്ടറിൽ ഌങ്ങളോട് കിടപിടിക്കാൻ ആരുമില്ലന്ന് ഒരിക്കൽ കൂടി തെളിയിച്ച് കൊണ്ട് 308 പോയിന്റ്മായി തുടർച്ചയായി മൂന്നാം തവണയും പുതുപ്പറമ്പ് യൂണിറ്റ് ഒന്നാം സ്ഥാനം നില നിർത്തി.
ചെറുശ്ശോല ഉസ്താദ് നഗറിൽ നടന്ന സമാപന സമ്മേളനം ബസീർ മാസ്റ്റർ ഉദ്ഘാടനവും സ്വലാഹുദീൻ മുസ്ലിയാർ പുതുപ്പറമ്പ് സ്വാഗതവും ആശംഷിച്ചു.

Saturday, 1 August 2015

പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ്

പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ് 2015

യൂണിറ്റ് സാഹിത്യോത്സവ് വിജയിപ്പിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.... ആമീൻ