Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Wednesday, 31 December 2014

നബിദിനം വസന്തത്തിന് മങ്ങലേല്‍ക്കാതിരിക്കാന്‍




റബീഅ് എന്നാല്‍ വസന്തമാണ്. റബീഉല്‍അവ്വല്‍ ആദ്യവസന്തം, ഒന്നാം വസന്തം എന്നൊക്കെ പറയാം. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പിറവിയുണ്ടായ മാസത്തിനു ഈ പേരു നല്ലൊരു ചേര്‍ച്ച തന്നെ. നമുക്കുണ്ടാവുന്ന ഉത്സാഹത്തിന്‍റെ ചെറിയൊരു കാരണം ആ പേരില്‍ തന്നെയുണ്ട്. നബി സ്വയെ സ്നേഹിക്കുന്നവര്‍ ആ മാസത്തെയും സ്നേഹിക്കുന്നു. അങ്ങനെ സ്നേഹികള്‍ പല നിലയില്‍ ആ സ്നേഹം പ്രകടിപ്പിക്കുന്നു.
നമ്മുടെ പൂര്‍വീകര്‍ റബീഉല്‍അവ്വലിനെ കാത്തിരുന്ന് സ്വീകരിച്ചിരുന്നതും ആ മാസം മുഴുവനും പ്രത്യേകമായി കണ്ടിരുന്നതും വേറിട്ട സന്തോഷത്തോടെയായിരുന്നു. വിശുദ്ധറമളാന്‍ വരുന്പോഴുണ്ടാകുന്ന സന്തോഷം ഭക്തിയുടെയും പാപമോചനത്തിന്‍റേയും പ്രാര്‍ത്ഥനയുടേയുമൊക്കെ കാലമായല്ലോ എന്ന നിലയിലാണ്. എന്നാല്‍ റബീഅ് വന്നണയുന്പോഴുള്ള സന്തോഷം ഹബീബിനെ ഓര്‍ത്തോര്‍ത്തുള്ള ഉത്സാഹ പ്രഹര്‍ഷത്തിന്‍റേതാണ്. മുന്‍കാലങ്ങളില്‍ നടന്നിരുന്ന മൗലിദുസദസ്സുകള്‍ക്കും അന്നദാനങ്ങള്‍ക്കും ഭക്തിയുടെയും പൂര്‍ണ അച്ചടക്കത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്തോഷത്തിന്‍റെയുമെല്ലാം മധുരം ഒരുപാടുണ്ടായിരുന്നു. മൗലിദു സദസ്സുകള്‍ പള്ളികളിലോ, വീടുകളിലോ, സ്ഥാപനങ്ങളിലോ എവിടെ ആയിരുന്നാലും അതിനു വല്ലാത്തൊരു അനുഭൂതിയുണ്ടായിരുന്നു. ബഹുജനമൊന്നാകെ അതില്‍ പങ്കുചേരുമായിരുന്നു. ഏതാനും പേര്‍ സദസ്സിലിരുന്ന് ഓതുകയും മറ്റുള്ളവര്‍ അത് നോക്കി നില്‍ക്കുകയും ചെയ്യുന്ന രീതിയല്ലായിരുന്നു. മുത്തുനബിയുടെ അപദാനങ്ങളും സ്വലാതുകളും ചൊല്ലുന്നതില്‍ എല്ലാവരും പങ്കുചേരുകയും ദുആക്കു ഒരുമിച്ചു ആമീന്‍ പറയുകയും ചെയ്യുമായിരുന്നു. കാതങ്ങള്‍ക്കപ്പുറം ചെന്ന് കാതുകളെ പ്രകന്പനം കൊള്ളിക്കുന്ന ഉച്ചഭാഷിണി തന്നെ വേണം എന്ന നിര്‍ബന്ധമൊന്നും കണ്ടിരുന്നില്ല. ബഹുജനങ്ങള്‍ക്കൊക്കെ ഏറ്റുചൊല്ലാവുന്ന തരത്തില്‍ മൗലിദുകളിലെ ഇശല്‍ സുതാര്യമായിരുന്നു. ഇന്ന് മൗലിദുസദസ്സുകളില്‍ പോലും ചിലയിടങ്ങളില്‍ വന്ന മാറ്റം തീരെ പ്രോത്സാഹനാജനകമല്ല. ഉച്ചഭാഷിണിയുടെ ശബ്ദഘോഷം കൊണ്ട് ഇതരമതക്കാര്‍ക്കു നമ്മുടെ പ്രാര്‍ത്ഥനാ സദസ്സുകളോടു വെറുപ്പുണ്ടാക്കിത്തീര്‍ക്കാന്‍ കാരണമായേക്കാവുന്ന വിധം കോലം മാറിയിരിക്കുന്നു. സദസ്സിലെ ബഹുജനങ്ങളെ കയ്യൊഴിഞ്ഞ് നൂതന ശീലുകളില്‍ ആലപിക്കുന്ന മൗലിദുകള്‍ ഒരു ഗാനവിരുന്നിന്‍റെ സ്വഭാവത്തിലേക്കു വഴുതിപ്പോവുന്നുണ്ട്. മൗലിദുകള്‍ക്ക് ഭക്തിസാന്ദ്രമായ ഒരുതാളമുണ്ട്. അതു വിട്ടുകളയാതിരിക്കുകതന്നെ വേണം. നമ്മുടെ നാടുകളില്‍ ആലപിച്ചുവരുന്ന മൗലിദുകള്‍ പൂര്‍വസൂരികളായ ജ്ഞാനികള്‍ അത്യാദരപൂര്‍വം ചൊല്ലിവന്നിരുന്നതാണെന്ന കാര്യം മറന്നു കൂടാത്തതാണ്.
തിരുനബി സ്വയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ക്കും കോലക്കേടുകള്‍ വന്നുപെട്ടു. അതൊരു സാധാരണ വ്യക്തിത്വമല്ലല്ലോ. പ്രസംഗിക്കുന്നവരും ശ്രോതാക്കളും ഒരുപോലെ ആ നാമം പറയുന്പോഴും കേള്‍ക്കുന്പോഴും തികഞ്ഞ ആദരവോടെ സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടിരിക്കണം. ആ സദസ്സ് സുഗന്ധപൂരിതമായ ഒരു പൂവാടി പോലെ സുന്ദരവും ശാന്തവുമായിരിക്കണം. മുത്ത് നബിയുടെ ഹദീസുകള്‍ക്ക്, അവിടുത്തെ മൊഴികള്‍ക്ക് എന്തൊരു സൗന്ദര്യമാണ്! ഹദീസുകളിലെ വാചകങ്ങള്‍, പ്രയോഗരീതികള്‍ മറ്റെവിടെയും കാണില്ല. അതിന്‍റെ സൗമ്യവും സൗന്ദര്യവും കുളിരും പകരുന്ന വാക്പ്രയോഗങ്ങള്‍ കൊണ്ടു നബികീര്‍ത്തന സദസ്സുകള്‍ ശ്രോതാക്കളെ കുളിരണിയിക്കണം.
തിരുജീവിതം എങ്ങനെയാണെന്നും അതെങ്ങനെയാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ കാണപ്പെടുന്നതെന്നും ഓരോരുത്തര്‍ക്കും സ്വയം ആലോചനയാകാവുന്നതാണ്. തിരുനബി സ്വയെ നന്നായി അറിയുന്പോഴാണ് അവരോടുള്ള സ്നേഹം നമ്മില്‍ ഉയിര്‍കൊള്ളുക.
അറിയുന്തോറും തിരുനബി സ്വയെ അനുഭവിക്കാന്‍ നാം ആഗ്രഹിക്കും. അതുപിന്നീട് സ്നേഹമായി, പ്രണയമായി വളരും. ഇങ്ങനെയൊരവസ്ഥ നമുക്കുണ്ടോ? അവിടുത്തെ പേരുകേള്‍ക്കുന്പോഴേക്കു സ്വലാത്ത് അറിയാതെ പുറത്തുവരാറുണ്ടോ? സ്നേഹത്തിന്‍റെ ചെറിയൊരടയാളമാണത്. തിരുനബി സ്വല്ലല്ലാഹുഅലൈഹിവസല്ലമ മനസ്സില്‍ കുടിയേറിയവര്‍ക്കു അതൊഴിവാക്കാനാകില്ല. നമ്മുടെ മദ്രസകളിലെ നബിദിന പരിപാടികള്‍ക്ക് ശേഷം നബി സ്വയുടെ പേരുകേട്ടാല്‍ അറിയാതെ തന്നെ സ്വലാത് ചൊല്ലിപ്പോവാനുള്ള തിടുക്കം കുട്ടിമനസ്സുകളില്‍ വരാറുണ്ടോ? അതുവരുത്താനെങ്കിലുമുള്ള സ്വാധീനം നമ്മുടെ പരിപാടികള്‍ക്കില്ലെങ്കില്‍ അതെങ്ങനെയാണ് മറ്റുള്ളവരെ സ്വാധീനിക്കുക?
നബിദിന പരിപാടികളില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ബുക്സ്റ്റാളുകളില്‍ വാങ്ങാന്‍ കിട്ടും. അവയില്‍ പലതും തട്ടിക്കൂട്ട്’ വകകളാണ്. കച്ചവടാവശ്യാര്‍ത്ഥം പുറത്തു വരുന്നവ. അവ പലപ്പോഴും തെറ്റുകളുടെ കൂന്പാരമാണ്. പാട്ടിനും പ്രസംഗത്തിനും ദഫിനുമൊക്കെ അദബും ചിട്ടയുമുണ്ട്. അതപ്രകാരം തന്നെയാവണം. കാഴ്ചക്കാരെ ഉദ്ദേശിച്ചല്ല, എന്തെങ്കിലും ഗുണപരമായ മാറ്റമുദ്ദേശിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്.
ഘോഷയാത്രകള്‍ അച്ചടക്കം കൊണ്ട് ശ്രദ്ധിക്കപ്പെടണം. യാത്രക്കാര്‍ക്കോ മറ്റോ ഒരു വിധ അസൗകര്യവും ഉണ്ടാവാതിരിക്കണം. രക്ഷിതാക്കളുടെയും യുവാക്കളുടെയും പങ്കാളിത്തം പലയിടത്തും കാണാറില്ല. ഇതിന്നുകാരണം പലതാണ്. ഓരോ സ്ഥലത്തും അത് വ്യത്യസ്തമാണ്. ബന്ധപ്പെട്ടവര്‍ അതതു സ്ഥലങ്ങളിലെ അതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടതുണ്ട്. ബഹുജനങ്ങളെ പങ്കാളികളാക്കുകയും മുഷിപ്പ് വരുത്താതിരിക്കുകയും വേണം. ഘോഷയാത്രകളുടെ ദൈര്‍ഘ്യം പരമാവധി കുറക്കുന്നതായിരിക്കും ഉചിതം. ഘോഷയാത്രക്കിടക്കുള്ള ദഫ് പരിപാടികള്‍ ഘോഷയാത്ര അലങ്കോലപ്പെടാനും യാത്രയുടെ ഭക്തി ചോരാനും ഇടയാക്കാറുണ്ട്, പല സ്ഥലങ്ങളിലും.
നബിദിനാഘോഷത്തിനായി തിരഞ്ഞെടുക്കുന്ന ഏതൊരു പരിപാടിയും തിരുനബി സ്വയുടെ ജീവിതത്തിലെ ഏതെങ്കിലുമൊരു സന്ദര്‍ഭത്തെ ഓര്‍മിപ്പിക്കുന്നതായിരിക്കണം. അതില്‍നിന്നു നല്ലൊരു സന്ദേശം ശ്രോതാക്കള്‍ക്ക് ലഭിക്കണമെന്ന ഉദ്ദ്യേം ഉണ്ടായിരിക്കണം. ഇതര സമുദായങ്ങള്‍ക്കു പ്രയാസം സൃഷ്ടിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ ഒരു ചലനം പോലും ഉണ്ടായിക്കൂടാ. ഗാനം, പ്രസംഗം, കഥാപ്രസംഗം, സംഭാഷണം, ക്വിസ് തുടങ്ങിയവയെല്ലാം സത്യസന്ധമായതും കലാമൂല്യമുള്ളതുമായിരിക്കണം. ഉച്ചഭാഷിണി ശ്രോതാക്കളുടെ എണ്ണത്തിനനുസരിച്ചു പരിമിതപ്പെടുത്തണം. നമ്മുടെ നാട് ബഹുസ്വര സമൂഹമാണെന്നെപ്പോഴുമോര്‍മവേണം. ശബ്ദം കനപ്പിച്ചു കൊണ്ടു ആരെയും നന്നാക്കാനാവില്ല. സൗമ്യതയാണ് എപ്പോഴും നല്ലത്.
ഒരു നബിദിന പരിപാടി കഴിയുന്പോള്‍ തിരുനബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ ജീവിതമാതൃകയില്‍ നിന്ന് ഒരു ഭാഗമെങ്കിലും നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമാവുന്ന സാഹചര്യമുണ്ടാക്കണം. നബിദിനാഘോഷം കഴിഞ്ഞാല്‍ ചില മാറ്റങ്ങളെങ്കിലും ദൃശ്യമാവണം. റമളാന്‍ കഴിഞ്ഞാലുള്ള, ഹജ്ജ് കഴിഞ്ഞാലുള്ള മാറ്റങ്ങള്‍ പോലെ അത് തിരുസുന്നത്തിലേക്ക് മടങ്ങിപ്പോവുന്ന തരത്തിലായിരിക്കണം. ഒരു സുന്നത്തെങ്കിലും സ്വന്തം ജീവിതത്തിലേക്ക് പുതുതായി ചേര്‍ത്തുകൊണ്ട് നമുക്ക് ഈ വരുന്ന നബിദിനവേള ഒന്നുകൂടി കെങ്കേമമാക്കിയാലോ?

Friday, 28 November 2014

പ്രതിനിധി സമ്മേളനം

പുതുപ്പറമ്പ് :എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് പ്രതിനിധി സമ്മേളനം ഇന്ന്  5.00 മണി മുതൽ മദ്രസാ ഹാളിൽ വെച്ച് നടക്കും.എസ് വൈ എസ് പുതുപ്പറമ്പ് യൂണിറ്റ് സെക്രടറി ഉദ്ഘാടനം നിർവഹിക്കും .മഗ്രിബിന് ശേഷം "വിപ്ലവ വഴിയിൽ " ദ്ര്ശ്യാവിഷ്കാരവും റിപ്പോര്ട്ട് അവതരണവും നടക്കും."പ്രബോധകന്റെ വഴി " വിഷയാവതരണം കോട്ടക്കൽ ദിവിശാൻ പ്രതിനിധി നിര്വഹിക്കും.യോഗത്തിൽ 2014 - 16 സംഘടനാ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ചെടുക്കും. മൌലാനാ അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി ചെയർമാൻ സയ്യിദ് ജഹ്ഫർ തുറാബ് ബാഖവി പാണക്കാട് വിശിഷ്ടാതിഥിയിരിക്കും.പുതുപ്പറമ്പ് യൂണിറ്റിലെ മുഴുവൻ പ്രവര്ത്തകരെയും സഹകാരികളെയും പ്രസ്തുത സംഗമത്തിലെക്ക് സവിനയം ക്ഷണിച്ച് കൊള്ളുന്നു.

Tuesday, 5 August 2014

എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ പ്രവേശനോത്സവം നാള

എസ് എസ് എഫ് കോട്ടക്കൽ
ഡിവിഷൻ
പ്രവേശനോത്സവം നാളെ പുതുപ്പറമ്പിൽ
നടക്കും.മദ്രസത്തുൽ
ബാരിസ്സുന്നിയ്യയിൽ വെച്ച്
നടക്കുന്ന പരിപാടി എസ് വൈ എസ്
മലപ്പുറം ജില്ല പ്രസിഡന്റ്
പി കെ എം സഖാഫി ഇരിങ്ങല്ലൂർ
ഉദ്ഘാടനം ചെയ്യും.മൌലാനാ അബ്ദുല്ബാരി ഇസ്ലാമിക്
അക്കാദമി ചെയർമാൻ സയ്യിദ്
ജഹ്ഫർ തുറാബ് തങ്ങള് പാണക്കാട്
പ്രാര്ത്ഥന നിർവഹിക്കും .ലത്തീഫ്
ഹാജി,ഡിവിഷൻ
കമ്മിറ്റി അംഗം ഷഹീദ്
സഖാഫി,സലാഹുദ്ധീൻ മുസ്ലിയാർ
തുടങ്ങിയവർ പങ്കെടുക്കും.

Monday, 4 August 2014

എടരിക്കോട് സെക്ടർസാഹിത്യോത്സവ് സമാപിച്ചു

പാല ചി റ മാട് :എ സ്  എസ്  എഫ്     എടരിക്കോട് സെക്ടർ
സാഹിത്യോത്സ അവസാനിച്ചപ്പോ ൾ   സെ ക്ടറിൽ  തങ്ങളോടു  കിടപിടിക്കാൻ  ആരുമില്ലെന്ന്  ഒരിക്കൽ  കൂടി  തെളിയിച്ചു  കൊണ്ട്  282  പൊഇന്റുമായി എ സ്  എസ്  എഫ്    പുതുപ്പറമ്പ     യൂനിറ് ഒന്നാം  സ്ഥാനം നില  നിരത്തി . 187 പൊഇന്റുമായി  കെ  വി പാറ  രണ്ടും ,157 പൊഇന്റുമായി  എലാപരമ്പ് മൂന്നും സ്ഥാനങ്ങൾ  കരസ്ഥമാക്കി .

Wednesday, 30 July 2014

സ്നേഹ സം ഗമവും സിയാറത്തും


പുതുപ്പ റമ്പ യൂ നിറ്റ്  എസ് എസ് എഫിന്റെയും എസ്  വൈ  എസീന്റെയും  ആബിമുക്യത്തി ൽ  പെരുന്നാൾ  നിസ്ക്കാരത്തിന് ശേ ഷം   സ്നേഹ  സം ഗമവും   മര്ഹൂം അബ്ദുല്ബാരി   മുസ്ലിയാർ (ന:മ ) കബര്  സിയാരത്തും  സങ്ങടിപ്പിചു .പ്രര്തനക്ക്  സയ്യിദ്  ജഹ്ഫർ  തുറാബ്     തങ്ങള്  നെത്രത്വേം  നൽകി . കയിഞ്ഞ  ദിവസം  രാത്രി  തക്ബീര് ജാഥയും  സങ്ങടിപ്പിച്ചിരുന്നു.

പെരുന്നാൾ നിസ്ക്കാരം

പുതുപ്പ റമ്പ  ടൌണ്‍ സുന്നി  മസ്ജിദ് മുഹിമിനിൽ നടന്ന പെരുന്നാൾ നിസ്ക്കാരം

Sunday, 27 July 2014

ഖുറാൻ പാരായണ മത്സരവും സമൂഹ നോമ്പ് തുറയും സങ്ങടിപ്പിച്ചു


പു തുപ്പ റ മ്പ്‌ :  സി പി ഇസ്മയിൽ  മു സ്ലിയാർസ്മാ രക   ഖുറാൻ  പാരായണ മത്സരവും  സമൂഹ നോമ്പ് തുറയും മൌലാന അബ്ദുൽ ബാരി ഇസ്ലാമിക് അക്കാ ധമിയിൽ വെച്ച  സങ്ങടിപ്പിച്ചു നിരവധി മത്സരാര്തികൾ  പങ്കെടുത്തു .മത്സരാര്തിക ൾക്ക്  കാഷ് അവാർഡ് സമ്മാനിച്ചു . സയ്യിദ്  ജഹ്ഫർ തു റാബ് തങ്ങള്  പാണക്കാട്  ഉൽബോധന  പ്രസംഗം നടത്തി . .

Monday, 21 July 2014

" ഖത്മ് ദുആ"

എസ്   എ സ് എഫ് പുതുപ്പറ മ്പ്  യൂണിറ്റു ഖതമുൽ ഖുര്ഹാൻ 20/07/2014 നു മസ്ജിദുൽ  മുഹിമിന്ൽ വെച്ച സങ്ങടിപ്പിച്ചു     .ബഹുമാന പ്പെട്ട  തങ്ങള് ഉസ്താദിന്റെ നേത്രത ത്തിൽ സങ്ങടിച്ച കൂട്ടായ്മയിൽ ബഹുമാന്യരായ സൈതലവി സഖാഫി ,ഉസൈൻ ആഹ്സനി  ചാപ്പനങ്ങാടി ,ലത്തീഫ് ഹാജി  തുടങ്ങിയ പ്രമുകരും യൂനിറ്റ് പ്രവര്താകരും, മൌലാന അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി ദര്സു വിധ്യര്തികളും,  കാരണ വന്മാരും സംഗമിച്ചു .പ്രൌഡ മായ പരിപാടിയിൽ തങ്ങൾ ഉസ്താദിന്റെ ഉപദേശവും ശേഷം   പ്രവര്തകര്ക്കും മറ്റു സഹാകാരികല്ക്കും വേണ്ടി ദുആ ചെയ്യുകയും ചെയ്തു
.

Sunday, 20 July 2014

സ്വാഗതസംഘ രൂപീകരിച്ച

ജൂലൈ 26 നു മൌലാന അബ്ദുൽ
ബാരി ഇസ്ലാമിക് അകാദമിയിൽ വെച്ച
നടക്കുന്ന പുതുപ്പറമ്പ് യൂണിറ്റ് എസ് എസ് എഫ്
സാഹിത്യൊൽസവിനുള്ള 15 അംഗ സ്വാഗതസംഘ
രൂപീകരിച്ചു.
1.ഷകീറലി കാട്ടിൽ
2.മുഹ്സിൻ കെ
3.ഷുഹൈബ് സിപി
4.യാസിര് സിപി
5.ഹാഫിള് ഉനൈസ് സിപി
6.ഷെഫീഖ് കെ ടി
7.അബ്ദുറഹ്മാൻ പി
8.നിയാസ് കെ
9.അസ്ബൽ പി
10.ആഷിക് എംടി
11.ഷഹീദ് കെ കെ
12.സവാദ് ബുഖാരി
13.സഫ്വാൻ സിപി
14.അഷ്റഫ് ഇ കെ
15.സോലിഹ് എടി

എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോല്സവ

എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ്
സാഹിത്യോല്സവ് ഈ മാസം 26 നു
പുതുപ്പറമ്പ് മൌലാന
അബ്ദുൽബാരി ഇസ്ലാമിക്
അകാദമി ഹാളിൽ വെച്ച്
രാവിലെ 9.00 മണി മുതൽ നടക്കും.

Thursday, 10 July 2014

പുതുപ്പറമ്പ് ടൌണ്‍ സുന്നി മസ്ജിദ് മുഹൈമിൻ നിസ്കാരത്തിനായി തുറന്നു കൊടുത്തു


പുതുപ്പറമ്പ്: പുതുപ്പറമ്പ് ടൌണ്‍  സുന്നി മസ്ജിദ് മുഹൈമിൻ നിസ്കാരത്തിനായി തുറന്നു കൊടുത്തു .ഒ കെ റഷീദ്നി മുസ്ലിയാർ പള്ളി തുറന്നു ,നിസ്കാരത്തിനു തിരുരങ്ങാടി ഖാസി  നേത്രത്വം നൽകി .സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ പാണക്കാട് ,സ്വലാഹുദ്ധീൻ ബുഖാരി,ഹുസൈൻ അഹ്സനി ചാപ്പനങ്ങാടി ,മുഹ് യദ്ധീൻ കുട്ടി ബാഖവി ,ലത്തീഫ് ഹാജി തുടങ്ങി പ്രമുകർ സംഭന്ധിച്ചു. 

കൂടുതൽ ചിത്രങ്ങൾ ഗാലറി സന്ദർഷിക്കുക 

" ഖത്മ് ദുആ"

പുതുപ്പറമ്പ്:പുതുപ്പറമ്പ് യൂണിറ്റ് എസ് എസ് എഫിന് കീഴിൽ  റമളാൻ  കാമ്പയിന്റെ  ഭാഗമായി നടക്കുന്ന " ഖത്മ് ദുആ" നോമ്പ് 22 നു പുതുപ്പറമ്പ് മസ്ജിദുൽ മുഹൈമിനിൽ വെച്ച് അസർ നിസ്കാരത്തിനു ശേഷം നടക്കും.മുഴുവൻ പ്രവർതകരെയും  ക്ഷണിക്കുന്നു

പതിനൊന്നാമത് തർബിയ്യതു ക്യാമ്പ്


പതിനൊന്നാമത് തർബിയ്യതു  ക്യാമ്പ്  അടുത്ത ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക് നടക്കും.സയീദ് സഖാഫി നേതൃത്വം നല്കും.

എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ്

എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ്  ജൂലൈ 26 നു മൗലാന അബ്ദുൽ ബാരി ഇസ്ലാമിക്‌ അക്കാദമി ഹാളിൽ വെച്ച് നടക്കും .സബ്ജൂനിയർ ,ജൂനിയര്,ഹൈസ്കൂൾ വിഭാഗങ്ങളിലായി 35 മത്സരങ്ങളിൽ അറുപതോളം മത്സരാർതികൾ പങ്കെടുക്കും

Thursday, 3 July 2014

SSF ഫണ്ട്ദിനം നാളെ


കോഴിക്കോട്: റമളാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണ ദിനമായി നാളെ (വെള്ളി) ആചരിക്കും. എസ് എസ് എഫിന്റെ വിവിധ ധാര്‍മ്മിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരില്‍ നിന്നുമായി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരിക്കും.
പള്ളികള്‍ കേന്ദ്രീകരിച്ചും അങ്ങാടികള്‍, ഭവന സന്ദര്‍ശനം മുഖേനയും യൂണിറ്റ് ഘടകങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടത്തുന്നത്. റമളാന്‍ രണ്ടാം പാതിയില്‍ സംസ്ഥാനത്തെ 84 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ബദ്ര്‍ സമൃതി സംഗമങ്ങളില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ ഫണ്ട് ഏറ്റുവാങ്ങും. കാസര്‍ഗോഡ് വെച്ച് നടന്ന ചടങ്ങില്‍ റമളാന്‍ ഫണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു
ഫണ്ട് ശേഖരണദിനം വന്‍വിജയമാക്കണമെന്ന് എസ് എസ് ഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലം, ട്രഷറര്‍ വി പി എം ഇസ്ഹാഖ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

എസ് എസ് എഫ് റമളാന്‍ ഫണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു

Tuesday, 1 July 2014

ഹിസ്ബ് ക്ലാസ്സ്‌

എസ് എസ് എഫ് പുതുപ്പറമ്പ്  യൂനിറ്റിന് കീഴിൽ ഹിസ്ബ് ക്ലാസ്സ്‌ തുടങ്ങി.തിങ്കളാഴ്ച്ച സുബിഹിക്ക് ശേഷമാണ് ഉബൈദ് സഖാഫിയുടെ നേത്രതത്തിൽ ഹിസ്ബ് ക്ലാസിനു തുടക്കം കുറിച്ചത്.

പത്താമത് തർബിയത് ക്യാമ്പ്



പുതുപ്പറമ്പ്:പത്താമത് തർബിയതു ക്യാമ്പ് അവസാനിച്ചു.മൗലാനാ അബ്ദുൽബരി ഇസ്ലാമിക്‌ അക്കാദമി ഹാളിൽ നടന്ന ക്യാമ്പിനു സി പി ഉബൈദ് സഖാഫി നേത്രതം നൽകി .എസ് എസ് എഫ് പുതുപ്പറമ്പ്  യൂനിറ്റ്  റമളാൻ ക്യാംമ്പയിന്റെ ഭാഗമായി ഹിസ്ബ് ക്ലാസ്സ്‌ ,ഖതം ദുആ ,ഇഹ്തികാഫ്‌ ജൽസ ,സിയാറത്ത് ,ഇഫ്താർ മീറ്റ്‌ തുടങ്ങിയവ സങ്കടിപ്പിക്കും .

Saturday, 28 June 2014

റമളാന്‍ ആത്മവിചാരത്തിന്റെ മാസം എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം പ്രൗഢമായി



റമളാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്.പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹൃദയം നന്മകളാല്‍ സ്ഫുടം ചെയ്‌തെടുക്കാനുള്ള ഏറ്റവും മികച്ച അവസരമായി റമളാനിന്റെ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മനസും ശരീരവും റമളാനിന് വേണ്ടി ഒരുങ്ങണം. അകവും പുറവും സംശുദ്ധമാവുമ്പോഴാണ് വ്രതാനുഷ്ഠാനങ്ങളും മറ്റ് ആരാധനാ കര്‍മ്മങ്ങളും ഹൃദ്യമാകുന്നത്. റമളാനിന്റെ പവിത്രതക്ക് കളങ്കം വരുത്തുന്ന വാക്കോ പ്രവര്‍ത്തിയോ ചിന്തകളോ ഒരാളില്‍ നിന്നുണ്ടാവുകയാണെങ്കില്‍ പിശാച് അയാളില്‍ നിന്നും വിദൂരത്തല്ലെന്നാണ് മനസിലാക്കേണ്ടത്. വ്രതശുദ്ധിക്ക് ഹാനിയാകുന്ന എല്ലാ ദൂര്‍വൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള പ്രതിജ്ഞയാണ് റമളാനിനെ വരവേല്‍ക്കുന്ന മുസ്‌ലിമിന്റെ പ്രഥമ ബാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ആമുഖ പ്രഭാഷണവും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അഭാവാദ്യ പ്രസംഗവും നടത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ കലാം, സൈതൂട്ടി മുസ്‌ലിയാര്‍ കൊളത്തറ, ചെറുവണ്ണൂര്‍ അബൂബക്കര്‍ ഹാജി, ലത്തീഫ് സഖാഫി പെരുമുഖം, മുഹമ്മദലി കിനാലൂര്‍ സംബന്ധിച്ചു.

അർദ്ധ വാർഷിക കൗണ്‍സിൽ സമാപിച്ചു

പുതുപ്പറമ്പ്: മൗലാന അബ്ദുൽ ബാരി ഇസ്ലാമിക്‌  അകാദമി  ഹാളിൽ വെച്ച് നടന്ന കൗണ്‍സിലിന്  സെക്ടർ ട്രഷറർ  സലാം മാസ്റ്റർ  കല്ലുവെട്ടുപാറ  നേതൃത്വം നൽകി .നൗഫൽ  മാസ്റ്റർ പുതുപ്പറമ്പ് കൗണ്‍സിൽ ഉദ്ഘാടന പ്രഭാഷണം നടത്തി.ഗൈഡൻസ് ,കൾച്ചറൽ  റിപ്പോർട്ടുകൾ ശകീർ കെ,അബ്ദുറഹ്മാൻ പി എന്നിവർ  അവതരിപ്പിച്ചു.അർദ്ധ വാർഷിക വരവ് ചെലവു റിപ്പോർട്ട് സ്വലിഹ്  പറാട്ട്  അവതരിപ്പിച്ചു.അവസാനം നടന്ന തർബിയ്യത്  ക്ലാസിനു സിപി ഉബൈദ്സഖാഫി നേതൃത്വം നൽകി .ശിഹാബ് സ അദി ഒപി പ്രാർത്ഥന  നിർവഹിച്ചു .ഷെഫീഖ് ഓടക്കൽ സ്വാഗതം ആശംസിക്കുകയും ശകീറലി കാട്ടിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Wednesday, 25 June 2014

എസ് എസ് എഫ് റമസാന്‍ ക്യാമ്പയിന്‍



എസ് എസ് എഫ് റമസാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം 25ന് ഫറോക്കില്‍ കോഴിക്കോട്:റമസാന്‍ ആത്മവിചാരത്തിന്റെ മാസം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 25ന് ഫറോക്കില്‍ നടക്കും. വൈകിട്ട് ആറ് മണിക്ക് ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തും. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ കലാം സംബന്ധിക്കും. ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റുകളില്‍ ദശദിന ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്, ബദ്ര്‍ സ്മൃതി, തസ്‌കിയത്ത് ക്ലാസുകള്‍, ഇഫ്താര്‍ മീറ്റുകള്‍, നിധി ശേഖരണം തുടങ്ങിയവ നടക്കും. ജൂലൈ നാല് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഫണ്ട് ദിനം ആചരിക്കും. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുറസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, എം. അബ്ദുല്‍ മജീദ്, അബ്ദുര്‍റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, കബീര്‍ എളേറ്റില്‍, ഹാഷിര്‍ സഖാഫി സംബന്ധിച്ചു. കെ.അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

Tuesday, 24 June 2014

രിസാല കാമ്പയിൻ


കോട്ടക്കൽ ഡിവിഷനിൽ 50 "രിസാല "വരിക്കാരെ ചേർത്തതിനുള്ള ക്യാഷ് അവാർഡ് പുതുപ്പറമ്പ് യൂണിറ്റിനു കൈമാറുന്നു 

രിസാല കാമ്പയിൻ


കോട്ടക്കൽ ഡിവിഷന്റെ രിസാല അഭിനന്ദന പ്പത്രം പുതുപ്പറമ്പ് യൂനിറ്റ് പ്രസിഡണ്ട്‌ സലാഹുദ്ധീൻ മുസ്ലിയാർ സ്വീകരിക്കുന്നു

രിസാല കാമ്പയിൻ



"രിസാല" കാമ്പയിനിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച പുതുപ്പറമ്പ് യൂണിറ്റിനുള്ള ഉപഹാരം SSF കോട്ടക്കൽ ഡിവിഷൻ സെക്രട്ടറി യിൽ നിന്നും ഏറ്റു വാങ്ങുന്നു.

Saturday, 21 June 2014

അറിവിന്റെ സമരസാക്ഷ്യം

അറിവിന്റെ സമരസാക്ഷ്യം

SSF
അംഗമാവുക

എസ് എസ്  എഫ് സ്റ്റേറ്റ് ഹയർ സെക്കന്റ്‌റി കൗണ്‍സിൽ

Wednesday, 18 June 2014

എസ് എസ് എഫ് ആത്മവിചാരകാലം

'റമളാന്‍; ആത്മവിചാരത്തിന്റെ മാസം'
എസ്  എസ്  എഫ്
ആത്മവിചാരകാലം
റമളാന്‍ 1 -30

Tuesday, 17 June 2014

സാന്തന കേന്ദ്രം


സുന്നി യുവജനസംഘം (S Y S ) പുതുപ്പറമ്പ് യൂണിറ്റിനു കീഴിൽ രൂപീകരിച്ച സാന്തന കേന്ത്റം ഉദ്ഘാടനം സയ്യിദ് ജഹ്ഫർ തുറാബ് തങ്ങള് നിര്വഹിക്കുന്നു

Saturday, 14 June 2014

രിസാല വിജയഭേരി സമാപിച്ചു.



മലപ്പുറം : സര്‍ഗാത്മക വായനയുടെ വസന്തം എന്ന ശീര്‍ഷകത്തില്‍ നടന്ന രിസാല പ്രചാരണ കാന്പയിന് സമാപനം കുറിച്ച് എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജയഭേരി സമാപിച്ചു. കാന്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയ ഘടകങ്ങളേയും വ്യക്തികളേയും അനുമോദിക്കുകയും ഉപഹാര സമര്‍പ്പണവും നടന്ന വിജയഭേരി എസ് എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് വി.അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍.എം സ്വാദിഖ് സഖാഫി അനുമോദന പ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ വി.പി.എം ഇസ്ഹാഖ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ്, എസ് വൈ എസ് ജില്ലാ ട്രഷറര്‍ കെ. മുഹമ്മദ് ഇബ്റാഹീം, കെ. സൈനുദ്ധീന്‍ സഖാഫി, സി.കെ ശക്കീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എ. ശിഹാബുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു.

പ്രചരണ കാലത്ത് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് മെഗാ ഓഫറിന് അര്‍ഹത നേടിയ നിലന്പൂര്‍ വിദ്യാനഗര്‍ യൂണിറ്റിന് പ്രത്യേക ഉപഹാരം നല്‍കി. ടാര്‍ജറ്റ് പൂര്‍ത്തിയാക്കി മികവു പുലര്‍ത്തിയ 609 യൂണിറ്റ് കമ്മിറ്റികളും 90 സെക്ടര്‍ കമ്മിറ്റികളും അവാര്‍ഡിന് അര്‍ഹത നേടിയിരുന്നു. ടാര്‍ജറ്റിന്‍റെ നൂറുശതമാനം പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മുന്നേറിയ കോട്ടക്കല്‍, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, നിലന്പൂര്‍, പൊന്നാനി, തിരൂരങ്ങാടി, യൂനിവേഴ്സിറ്റി, വണ്ടൂര്‍ ഡിവിഷനുകള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ സമ്മാനിച്ചു. കാന്പയിന്‍ വിജയത്തിന് നേതൃത്വം നല്‍കിയ യൂ.സി, എസ്.ഒ, എസ്.ഡി മാരെ ചടങ്ങില്‍ അനുമോദിച്ചു.
വായനയുടെ ലോകത്ത് അറിവും ചിന്തയും അനുഭൂതിയും പകരുന്ന രിസാല വാരികക്ക് പ്രചാരണ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍, അഭ്യസ്ത വിദ്യര്‍, യുവാക്കള്‍, കുടുംബിനികള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് വായനക്കാരാണ് വരിക്കാരായത്. രാഷ്ട്രീയ, സാംസ്കാരിക, മതരംഗത്തെ പ്രമുഖരെ യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വരിചേര്‍ത്തു.

Thursday, 5 June 2014

ജൂണ്‍ 5 പരിസ്ഥിതി ദിനം:മൌലാന അബ്ദുൽ ബാരി ഇസ്ലാമിക്‌ അക്കാദമി പുതുപ്പറമ്പ്






സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ വൃക്ഷ തൈ നടുന്നു 

ജൂണ്‍ 5 പരിസ്ഥിതി ദിനം


മെറിറ്റ്‌ ഈവനിംഗ്

പുതുപ്പറമ്പ് :sslc ,plustwo പരീക്ഷ വിജയികളെ ആദരിക്കുന്നതിനായി എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് മെറിറ്റ്‌ ഈവനിംഗ് സംഘടിപ്പിച്ചു. എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ സെക്രടറി ഫിറോസ്‌ മാസ്റ്റർ 
പ്രോഗ്രാം ഉദ്ഘാടനം ചെയ്തു .സയ്യിദ് ജഹ്ഫർ തുറാബ് തങ്ങള് പാണക്കാട് പ്രാര്ത്ഥന നിർവഹിച്ചു .നൌഫൽ മാസ്റ്റർ ,ഉബൈദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു .മികച്ച മാര്ക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നല്കി ആദരിച്ചു.

എസ് എസ് എഫ് സാഹിത്യോൽത്സവ് 2014


എസ് ബി എസ് അംഗമാവുക


കുട്ടി ഖൈമ



Thursday, 13 March 2014

എസ് ബി എസ് ജാലകം

പുതുപ്പറമ്പ്: എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് കള്‍ചരല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍" പൊതു പരീക്ഷക്ക് ഒരുങ്ങാം"എന്ന വിഷയത്തില്‍  എസ് ബി എസ് ജാലകംസംഘടിപ്പിച്ചു..എസ് എസ് എഫ് കോട്ടക്കല്‍ ഡിവിഷന്‍ കമ്മിറ്റി അംഗം ഷഹീദ് സഖാഫി ക്ലാസെടുത്തു..എസ്  എസ് എഫ് യൂണിറ്റ് കള്‍ചരല്‍ സെക്രടറി ഷകീരലി കാട്ടില്‍ സ്വാഗതം ആശംസിച്ചു.എസ് ബി എസ് സെക്രടറി സല്മാന്‍ വി കെ നന്ദി പ്രകാശിപ്പിച്ചു.

യൂണിറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

പുതുപ്പറമ്പ്:  പുതുപ്പറമ്പ് മൌലാന അബ്ദുല്‍ബാരി  ഇസ്ലാമിക്‌ അക്കാദമി ഹാളില്‍ നടന്ന യൂണിറ്റ് വാര്ഷിക കൗണ്‍സിലില്‍ എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
പ്രസിഡന്റ്:എം ടി സലാഹുദ്ദീന്‍ മുസ്ലിയാര്‍
 ജനറല്‍ സെക്രടറി :ഷഫീഖ് ഓടക്കല്‍ 
ട്രഷറര്‍ :മുഹമ്മദ്‌ സാലിഹ് പറാട്ട്

വൈസ് പ്രസിഡന്റ്: സി പി യാസിര്‍  മുസ്ലിയാര്‍ 
                          :ഹാഫിള് ഉനൈസ് മുസ്ലിയാര്‍ സി പി 
ള്‍ച്ചറല്‍  സെക്രടറി:ഷക്കീറലി കാട്ടില്‍  
ഗൈഡന്‍സ് സെക്രടറി:അബ്ദുറഹ്മാന്‍ പാറയില്‍
ള്‍ച്ചറv സമിതി : ഷക്കീറലി കാട്ടില്‍(കണ്വീനര്‍ ),നിയാസ് കെ ,അസ്ബല്‍ പി,സഫ്വാന്‍ എ ടി
ഗൈഡന്‍സ് സമിതി:അബ്ദുറഹ്മാന്‍ പാറയില്‍(കണ്വീനര്‍ ),മഹ്സൂഫ് കെ,മുബാറക്  കെ,ജുനൈദ് സി പി 
ദഅവാ ട്രെയിനിംഗ് സമിതി:സി പി യാസിര്‍  മുസ്ലിയാര്‍(കണ്വീനv ),സഫ്വാന്‍ സി പി, ജംഷീര്‍ പി 
കൌണ്‍സില്‍ എടരികോട്ട് സെക്ടര്‍ ജനറല്‍ സെക്രടറി ആമിര്‍  എലാപറമ്പ് ഉദ്ഘാടനം ചെയ്തു.ഒ പി ഷാഫി മാസ്റ്റര്‍ വിഷയാവതരണം നടത്തി.ഷക്കീറലി കാട്ടില്‍   നന്ദി പ്രകാശിപ്പിച്ചു.

Wednesday, 12 March 2014

എക്സലന്‍സി എക്സാം

പുതുപ്പറമ്പ്:പുതുപ്പറമ്പ് ഗവ:ഹയര് സെക്കന്റെറി സ്കൂളില്‍ നടന്ന എസ് എസ് എഫ് എക്സലന്‍സി എക്സാം ശ്രദ്ദേയമായി.


 .എസ് എസ് എല്‍ സി ,+2 വിഭാഗങ്ങളിലായി അമ്പതോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.ഇബ്റാഹിം  സഅദി പാലചിമാട്  പ്രോഗ്രാം  ഉദ്ഘാടനം ചെയ്തു.ആമിര്‍ എലാപറമ്പ് ക്ലാസെടുത്തു.

മുബൈല്‍ മൌലിദ് കാമ്പയിന്‍ ആവേശമായി

പുതുപ്പറമ്പ്: " തിരുനബിയുടെ സ്നേഹ പരിസരം"എന്ന പൃമേയത്തില്‍  നടത്തിയ മീലാദ് കാമ്പയിനറെ ഭാഗമായി എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ്കമ്മിറ്റിക്കു കീഴില്‍ മുബൈല്‍ മൌലിദ് സംഘടിപ്പിച്ചു.


വിവിധ പ്രവര്താകരുടെ വീട്ടില്‍ നടന്ന മൗലിദുകള്‍ക്ക് സവാദ് ബുഖരി,ഉനൈസ് മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Meelad Maharjaan







Madrasathul barissunniya meelad maharjan 2014 convenorkum chairmanum ssf unit vaka cash award nalkunnu

Tuesday, 11 March 2014

5-)0 ഘട്ട തര്ബിയത് ക്യാമ്പ്‌

പുതുപ്പറമ്പ്:എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് 5-)0  ഘട്ട തര്ബിയത് ക്യാമ്പ്‌ പൂര്ത്തിയായി.ഫെബ്റുവരി 8 നു    മൌലാനാ അബ്ദുല്‍ ബാരി ഇസ്ലാമിക്‌ അക്കാദമി ഹാളില്‍  വെച്ച് നടന്നു .ക്ലാസിനു ഹനീഫ മുസ്ലിയാര്‍ ഇരിക്കൂര്‍ നേതൃതം നല്‍ കി.

Sunday, 5 January 2014

SSF Meelad Quiz

* ജിബ്‌രീൽ(അ ) നബി(സ ) തങ്ങളുടെ അടുത്ത്  വഹയുമായി  വരാറുള്ളത്  ഏത്   സ്വഹാബിയുടെ    രൂപത്തിലായിരുന്നു ?
A)ദഹീയത്തുൽ  ഖൽബി (റ)
B)അബു ത്വൽഹാതുൽ അൻസാരി (റ )
C)അബു ദുജാന (റ )



ഉത്തരം 97 47 49 00 77  എന്ന നമ്പരിലേക്ക്  എസ് എം എസ്  അയക്കുക.
എസ് എം എസ്  അയക്കേണ്ട രൂപ:


Option <space> അയക്കുന്ന ആളുടെ പേര് 

എസ് എം എസ്  അയക്കേണ്ട അവസാന തിയതി 12 -01-2014 ഞായർ 3.00pm

ഫല പ്രക്യാപനം ഞായരായ്ച്ച നടക്കുന്ന മീലാദ്  സമാപന സമ്മേളനത്തിൽ .

ഖുതുബുസ്സമാൻ മമ്പുറം തങ്ങൽ അനുസ്മരണം

പുതുപ്പറമ്പ്: എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റിനു കീഴിൽ ഖുതുബുസ്സമാൻ മമ്പുറം തങ്ങളുടെ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.സയ്യിദ് ജിഫ്രിതങ്
ങൾ പാലക്കാട്‌ അനുസ്മരണ പ്രഭാഷണം നടത്തി.ഹാഫിള് ഉനൈസ് മുസ്ലിയാർ ,ഉവൈസ് മുസ്ലിയാർ തുടങ്ങിയവർ മൗലിദിനു നേതൃത്വം നല്കി.

എസ് ബി എസ് ജാലകം സംഘടിപ്പിച്ചു

പുതുപ്പറമ്പ്:സുന്നി ബാല സംഘം പുതുപ്പറമ്പ് യൂനിറ്റ് പുന:സംഘടന പൂർത്തിയായ ശേഷമുള്ള ആദ്യ 'ജാലകം' ക്യാമ്പ്‌ മദ്രസത്തുൽ ബാരിസ്സുന്നിയ്യ യിൽ വെച്ച് നടന്നു.  നു നടന്ന ക്യാമ്പിനു എസ് എസ് എഫ്    കോട്ടക്കൽ ഡിവി

ഷൻ കൾച്ചറൽ സെക്രടറി ബഷീർ മാസ്റ്റർ പെരുമണ്ണ നേതൃത്വം നല്കി.ക്യാമ്പിൽ വെച്ച് നടന്ന എസ് ബി എസ് മെമ്പര്ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് എടരിക്കോട് സെക്ടർ കൾച്ചറൽ സെക്രടറി ഷാഫി ഒ .പി നിർവഹിച്ചു .

രണ്ടാം ഘട്ട തർബിയത്ത് പൂര്ത്തിയായി

പുതുപ്പറമ്പ്:എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് ദഅവാ സെല്ലിന് രണ്ടാം ഘട്ട തര്ബിയത് ക്യാമ്പ്‌ പൂര്ത്തിയായി.യൂനിറ്റ് പ്രസിഡന്റ് സവാദ് ബുഖാരി
വിഷയാവതരണം നടത്തി. ദഅവാ സെൽ അസി:ചീഫ് യാസിർ മുസ്ലിയാർ സ്വാഗതം ആശംസിച്ചു.

യൂണിറ്റ് മുതഅല്ലിം മീറ്റ്‌ സംഘടിപ്പിച്ചു

പുതുപ്പറമ്പ്:എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് കമ്മിറ്റിക്ക് കീഴിൽ മുതഅല്ലിം മീറ്റ്‌ സംഘടിപ്പിച്ചു.പുതുപ്പറമ്പിൽ നിന്നും വിവിധ സ്
ഥാപനങ്ങളിലും പള്ളികളിലുമായി ദീനീ പഠനം നടത്തുന്ന ഇരുപതോളം പേർ സംഗമത്തിൽ പങ്കെടുത്തു.ബഹു:റഹീം അഹ്സനി ഉപദേശങ്ങൾ നല്കി.സലിം മുസ്ലിയാർ ,സലാഹുദ്ധീൻ മുസ്ലിയാർ ,സവാദ് ബുഖാരി ,ഷഫീഖ് ഓടക്കൽ എന്നിവര് ആശംസകൾ നേർന്നു .

പുതുപ്പറമ്പ് യൂനിറ്റ് ഹയർ സെക്കന്ററി മീറ്റ്‌

പുതുപ്പറമ്പ്:എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് കമ്മിറ്റിക്ക് കീഴിൽ ഹയർ സെക്കന്ററി മീറ്റ്‌ സംഘടിപ്പിച്ചു.പുതുപ്പറമ്പ് യൂണിറ്റിൽ നിന്നും പ്ലസ് വണ്‍ പ്ലസ് ടു വിനു പഠിക്കുന്ന പ്രവർത്തകർക്ക് വേണ്ടിയാണ് മീറ്റ്‌ സംഘടിപ്പിച്ചത്.വിവിധ പദ്ധ
തികൾ ചര്ച്ച ചെയ്തു.പുതിയ ഹയർ എജു വിംഗ് രൂപികരിച്ചു.അതിന്റെ ചീഫ് ആയി ജുനൈദ് സി,പി.യെയും അസിസ്റ്റന്റ് ചീഫുമാരായി സലാം സി,ജംഷീർ സി എന്നിവരെയും ചുമതലപ്പെടുത്തി.ഷഫീഖ് ഓടക്കൽ ,അബ്ദുറഹ്മാൻ പി എന്നിവര് മീറ്റിംഗ് നിയന്ത്രിച്ചു.