ഇസ്ലാമിക പ്രബോധന രംഗത്ത് ലോ കത്തിനു തന്നെ മാതൃകയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആ സംഘടനയെ നീണ്ട ഇരുപത് വര്‍ഷക്കാലം പ്രസിഡണ്ടായി നയിച്ച മൌലാന അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ഇസ്ലാമിക വിജ്ഞാന രംഗത്ത് വഴിത്തിരിവായ മദ്രസാ പ്രസ്ഥാനത്തിനു തന്റെ ഗ്രാമത്തിലെ പുതുപ്പരമ്പ ജുമുഅത് പള്ളിയില്‍ കൂടിയ സമസ്തയുടെ ഒരു യോഗത്തിലാണ് തീരുമാനിച്ചതും പുതുപ്പരംബിലാണ് തുടക്കം കുറിച്ചതും അന്ന് വളക്കുളം നെല്‍പാടത്തിനു സമീപം ചോലക്കപ്പറമ്പന്‍ ഉസ്മാന്‍ മുസ്‌ലിയാര്‍ നടത്തിയിരുന്ന ഓത്തുപള്ളി അങ്ങാടിയിലേക്ക് കൊണ്ട് വന്നു ബയാനുല്‍ ഇസ്ലാം മദ്രസ എന്ന് പേരിട്ടു സമസ്തയുടെ ഒന്നാം നമ്പര്‍ മദ്രസയായി അംഗീകരിച്ചു . പിന്നീട് പറവണ്ണയില്ലും കേരളത്തിലെ വിവിധ ഭാഗങ്ങളിലും ഇതിനെ പിന്‍പറ്റി മദ്രസകള്‍ സ്ഥാപിച്ചു . ഈ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക പ്രതാപം കേരളത്തില്‍ വേറിട്ടു നിന്ന് . ഇസ്ലാമിക രംഗത്ത് പണ്ഡിതന്മാരെ വാര്തെടുക്കുന്നതിന്നു തന്റെ പള്ളിയില്‍ മൌലവിയ്യ അറബിക് കോളേജ് എന്ന പേരില്‍ ഒരു ശരീഅത്ത് കോളേജ് ആരംഭിച്ചു . ദുഃഖമെന്നു പറയട്ടെ ആ മഹാന്‍റെ വഫാതിന്നു ശേഷം അദ്ദേഹത്തിന്റെ പിന്മുറക്കാരോ മറ്റോ ആ സ്ഥാപനം മുന്നോട്ടു കൊണ്ട് പോകാന്‍ തുനിഞ്ഞില്ല . തുനിഞ്ഞിരുന്നെങ്ങില്‍ കേരളത്തിലെ അറിയപെട്ട ഒരു മതസ്ഥാപനം ഇന്നത് ആകുമായിടുന്നു ഒരു പ്രസിദ്ധീകരണം ചിന്തിക്കാന്‍ പോലും പറ്റാത്ത കാലത്ത് നമ്മുടെ പുതുപ്പറമ്പില്‍ ഒരു പ്രസ് നിര്‍മിച്ചു ആനുകാലിക വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചു അല്‍ ബയാന്‍ എന്ന പേരില്‍ ഒരു അറബി മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചു . മത വിദ്യാഭ്യാസ രംഗത്ത് ചെയ്തത് പോലെ ഭൌതിക വിദ്യക്ക് വേണ്ടിയും തന്റെ സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു മൌലാന അബ്ദുല്‍ ബാരി മാതൃക കാട്ടി എന്നാല്‍ ഇന്ന് ആ ദീനീ പ്രതാപം നഷ്ടപ്പെടുകയും ബിദഈ കക്ഷികള്‍ നമ്മുടെ നാട്ടില്‍ തലപൊക്കുകയും ചെയ്തു . നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും ബിദഈ കക്ഷികളെ പ്രതിരോധിക്കന്നും ഉത്തരവാദപ്പെട്ടവര്‍ മാറി നിന്നപ്പോള്‍ നാട്ടിലെ സുന്നീ സംഘടനക്ക് നോക്കി നില്ക്കാന്‍ സാധിച്ചില്ല ഇവിടെ നിന്നാണ് പുതുപ്പറമ്പ് യൂനിറ്റ് SYS ,SSFഒരു വലിയ വെല്ലുവിളി ഏറ്റെടുത് ഒരു വലിയ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത് . അതാണ് മൌലാന അബ്ദുല്‍ ബാരി ഇസ്ലാമിക് അകാദമി
Wednesday, 21 August 2013
Saturday, 17 August 2013
ജില്ലാ സാഹിത്യോത്സവ് മലപ്പുറത്ത് സ്വാഗതസംഘം ഓഫീസ് തുറന്നു
മലപ്പുറം ♦ എസ് എസ് എഫ് ഇരുപതാമത് മലപ്പുറം ജില്ലാ സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഓഫീസ് മലപ്പുറം മുണ്ടുപറമ്പില്‍ തുറന്നു. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ഉദ്ഘാടം ചെയ്തു. സെപ്റ്റംബര്‍ 13, 14, 15 തിയ്യതികളില്‍ 12 വേദികളിലായിട്ടാണ് മലപ്പുറം നഗരിയില്‍ വേദിയൊരുങ്ങുക. ജില്ലയിലെ 1300 യൂണിറ്റുകളിലും 135 സെക്ടറുകളിലും 14 ഡിവിഷുകളിലും സാഹിത്യോത്സവുകളില്‍ പ്രതിഭാത്വം തെളിയിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലയില്‍ പങ്കെടുക്കുക. മൂന്ന് ദിവസങ്ങളിലെ വിവിധ കലാ മത്സരങ്ങളില്‍ 2000 പ്രതിഭകള്‍ മാറ്റുരക്കും. ജില്ലയിലെ കലാ പ്രേമികളെ വരവേല്‍ക്കാന്‍ വിപുലമായ സ്വാഗതസംഘമാണ് പ്രവര്‍ത്തിച്ചുവരുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഇബ്റാഹിം ബാഖവി അദ്ധ്യക്ഷത വഹിച്ചു. എന്‍. എം സ്വാദിഖ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ സഖാഫി, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.എം ശാഫി, എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫി, എസ് എസ് എഫ് കള്‍ചറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍, എസ് വൈ എസ് സോണ്‍ ജറല്‍ സെക്രട്ടറി പി.പി മുജീബുറഹ്മാന്‍, എസ് വൈ എസ് സോണ്‍ ട്രഷറര്‍ സുബൈര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജറല്‍ കണ്‍വീര്‍ എം.കെ.എം സ്വഫ്വാന്‍ സ്വാഗതവും, കണ്‍വീര്‍ അബ്ദുറഹീം നന്ദിയും പറഞ്ഞു.
എസ് എസ് എഫ് വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന
കമ്മിറ്റി ഗള്‍ഫ് ഘടകമായ ആര്‍ എസ് സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിസ്ഡം
പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ആറാം ബാച്ചിലേക്ക് അപേക്ഷ
ക്ഷണിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്
പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന്
അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലം
മുഴുവന്‍ വിസ്ഡം സ്‌കോളര്‍ഷിപ്പുകള്‍ ലധ്യമാകും. ഈ വര്‍ഷത്തെ
സ്‌കോളര്‍ഷിപ്പുകള്‍ കേരളത്തില്‍ ഉപരിപഠനം നടത്തുന്ന മുസ്‌ലിം
ആണ്‍കുട്ടികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ എഞ്ചിനീയറിംഗ്, നിയമം,
മാനേജ്‌മെന്റ്, ജേര്‍ണലിസം, ഐ ടി, അക്കൗണ്ടിംഗ് മേഖലയില്‍ ഉപരിപഠനം
നടത്തുന്നവര്‍ക്ക് വിസ്ഡം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ്
അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും എസ് എസ് എഫ് സൈറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷാഫോറം ആഗസ്റ്റ് 30 Saturday, 10 August 2013
സാഹിത്യോത്സവ് 2013
പുതുപ്പറമ്പ് :കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡ്റേഷന്റെ കീഴില്‍ നടത്തപ്പെടുന്ന ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ കലാ മേളയായ സാഹിത്യോത്സവിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പുതുപ്പറമ്പ് യൂണിറ്റ് എസ് എസ് എഫിന് കീഴില്‍ യൂണിറ്റ് സാഹിത്യോത്സവ് നടത്തുന്നതാണ്. എടരികോട് സെക്ടര്‍ സാഹിത്യോത്സവ് ആഗസ്റ്റ് 24 ,25 തിയ്യതികളിലും കോട്ടക്കല്‍ ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 31,സെപ്റ്റംബര്‍ 1 തിയ്യതികളിലായി ഇരിങ്ങല്ലുര്‍ പാലാണിയില്‍ വെച്ചും നടക്കുകയാണ്. സെപ്റ്റംബര്‍ 13 ,14,15 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന ജില്ലാ സാഹിത്യോത്സവിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. എസ് എസ് എഫ് ഇരുപതാമത് സംസ്ഥാന സാഹിത്യോത്സവിന് പാലക്കാട് ജില്ല ആദിത്യമരുളും ,സെപ്റ്റംബര്‍ 20,21 തിയതികളിലാണ് സംസ്ഥാന സാഹിത്യോത്സവ് നടക്കുന്നത്.
റമളാന്‍ കാമ്പയിന്‍
പുതുപ്പറമ്പ്:റമളാന്‍ 'ആത്മ വിചാരത്തിന്റെ മാസം ' എന്ന പ്രമേയത്തില്‍ എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് കമ്മിറ്റിക്ക് കീഴില്‍ റമളാന്‍ കാമ്പയിന്റെ ഭാഗമായി യൂണിറ്റ് എസ് വൈ എസുമായി സഹകരിച്ച് വിവിധ പരിപാടികള്‍ നടന്നു . കാമ്പയിന്റെ ഭാഗമായി ദര്‍സ്,ഖത്തം ദൂആ,ഇഹ്തികാഫ് ജല്‍സ,സിയാറത്ത്,ഇഫ്താര്‍ സംഗമം ,സ്നേഹ സംഗമം എന്നീ പരിപാടികളാണ് നടത്തിയത്.
Subscribe to:
Posts (Atom)
