Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Saturday, 21 September 2013

തര്‍ബിയ ക്യാമ്പ്

പുതുപ്പറമ്പ് : പ്രവര്ത്തകരുടെ ആത്മസംസ്കരണം ലക്ഷ്യമിട്ട് കൊണ്ട് സംസ്ഥാനത്തെ എല്ലാ യൂനിറ്റുകളിലും തര്ബിയ ക്യാമ്പുകള്‍ നടന്നു വരുന്നു. പുതുപ്പറമ്പ് യൂനിറ്റിനു കീഴിലുള്ള ഒന്നാം ഘട്ട തര്ബിയ ക്യാമ്പ്‌ സുന്നി സെന്ററില്‍ വെച്ച് നടന്നു. പ്രവര്ത്തകര്ക്ക് ആത്മീയ ബോധം പകര്ന്നു നല്കിയ ക്യാമ്പിനു കോട്ടക്കല്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് നൌഷാദ് സഖാഫി പൊട്ടിപ്പാറ നേതൃത്വം നല്കി. മുഴുവന്‍ പ്രവര്ത്തകര്ക്കുമായി എല്ലാ മാസവും നിശ്ചിത ദിവസം തര്ബിയ ആത്മസംസ്കരണ ക്യാമ്പുകള്‍ സുന്നി സെന്ററില്‍ വെച്ച് നടക്കുന്നതാണ്.

പുതുപ്പറമ്പ് യൂണിറ്റ് എസ് ബി എസിന് പുതിയ നേതൃത്വം

പുതുപ്പറമ്പ് : വളര്ന്നു വരുന്ന കുരുന്നു മക്കള്ക്ക് ആദര്ശപരവും ആത്മീയവുമായ ബോധം പകര്ന്നു നല്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് എഫിന് കീഴില്‍ പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന സുന്നി ബാല സംഘം ( SBS ) , അതിന്റെ മെമ്പര്ഷിപ്പ് കാമ്പയിന്‍ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും നടന്നു വരികയാണ്. പുതുപ്പറമ്പ് യൂണിറ്റിലെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തിയായി വരികയാണ്. സുന്നി സെന്ററില്‍ വെച്ച് നടന്ന എസ് ബി എസ് പ്രവര്ത്തക സംഗമത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്‌ : സ്വലിഹ് എ ടി ,ജനറല്‍ സെക്രടറി :സല്‍മാന്‍ വി കെ ,ട്രഷറര്‍ :ശഹ്നൻ ഐ . അടുത്ത രണ്ടു വര്ഷത്തേക്കുള്ള കമ്മിറ്റിയാണു നിലവില്‍ വന്നത്.

Sunday, 8 September 2013

എടരിക്കോട് സെക്ടര്‍ സാഹിത്യോത്സവ്:പുതുപ്പറമ്പ് യൂണിറ്റ് ജേതാക്കള്‍



 പുതുപ്പറമ്പ് :സുന്നി മദ്രസയില്‍  വെച്ചു നു നടന്ന എടരിക്കോട് സെക്ടര്‍ സാഹിത്യോത്സവില്‍ പുതുപ്പറമ്പ് യൂണിറ്റ് വ്യെക്തമായ ആധിപത്യത്തോടെ ഒന്നാം സ്ഥാനം നേടി. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ തൊട്ടടുത്ത യൂണിറ്റിനെക്കാളും അനബതിലേറെ പോയന്റിന്റെ  വിത്യാസത്തിലാണ്  കപ്പു കരസ്ഥമാകിയത്.  കല്ലുവെട്ടിപ്പാറ യൂണിറ്റ് രണ്ടാം സ്ഥാനവും പൊട്ടിപ്പാറ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
      ഞായറാഴ്ച്ച രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഹ്യദ്ദീന്‍ ബാഖവി എടരിക്കോട് പ്രാര്ത്ഥന നിര്‍വഹിച്ചു.  എടരിക്കോട് സെക്ടര്‍ ജനറല്‍ സെക്രടറി ആമിറുല്‍ ഹബീബ് എലാപറമ്പ്  പരിപാടിയിലേക്ക് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ,പ്രമുഖ കവി പി വി എസ് പടിക്കല്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. സെക്ടര്‍ പ്രസിഡന്റ് ജാബിര്‍ സഖാഫി പരിപാടിയില്‍ അദ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ ഇ കെ സി നസീര് സാഹിബ് അവാര്ഡ് ദാനം നിര്‍വഹിച്ചു.  എസ് വൈ എസ് ജില്ല ജോയിന്റ് സെക്രട്ടറി അലവി ഹാജി പുതുപ്പറമ്പ് ,സി പി ലത്തീഫ് ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സെക്ടര്‍ കള്‍ച്ചറല്‍  സെക്രടറി ഷാഫി മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.   വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ പിസിഎച്  അബൂബക്കര്‍ സഖാഫി ,എസ്‌ വൈ എസ് കോട്ടക്കല്‍ മേഘല സെക്രട്രി മൊഹമ്മദ്‌ മാസ്റര്‍ ക്ലാരി  , യൂണിറ്റ്  എസ് വൈ എസ് സെക്രട്ടറി അഷ്‌റഫ്‌ മന്തടത്ത്തില്‍ , എസ് വൈ എസ്  കോട്ടക്കല്‍ ഡിവിഷന്‍   നൗഷാദ് സഖാഫി  തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. യൂണിറ്റ് സെക്രടറി ഷഫീഖ് ഓടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.