പുതുപ്പറമ്പ്: ന്യൂ ജനറേഷൻ തിരത്തെഴുതുന്നു എന്ന പ്രമേയത്തിൽ 63000 കേന്ദ്രങ്ങളിൽ 2016 ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് സമ്മേളനം പ്രഖ്യാപിച്ചു.എസ് വൈ എസ് , എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറിയും, സെക്ടർ നേതാക്കളും, യൂണിറ്റ് പ്രവർത്തകരും പങ്കെടുത്ത പരിപാടി മദ്രസാ ഹാളിൽ നൗഫൽ മാസ്റ്റർ വി കെ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സെക്രട്ടറി സഫ് വാൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.എസ് വൈ എസ് പുതുപ്പറമ്പ് യൂണിറ്റ് വൈ :പ്രസിഡന്റ് അബ്ബാസ് സഅദി സമ്മേളന പ്രഖ്യാപനം നടത്തി. ജില്ലാ ക്യാമ്പസ് സെക്രട്ടറി സഫ് വാൻ മാസ്റ്റർ ജില്ലാ സാഹിത്യോത്സവിൽ രണ്ടാം സ്ഥാനം ലഭിച്ച നജീബുള്ള കെ വിക്ക് ഉപഹാരം നൽകി.സഫ് വാൻ മാസ്റ്റർ ശാക്തീകരണ ക്ലാസ്സെടുത്തു.
നൗഫൽ മാസ്റ്റർ വി കെ ,ഷാഫി മാസ്റ്റർ ഒ.പി , എം ടി സലാഹുദ്ദീൻ മുസ്ലായാർ ,എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് യാസിർ മുസ്ലിയാർ സി.പി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ദുറഹ്മാൻ പി സ്വാഗതവും പറഞ്ഞു.
പ്രഖ്യാപന റാലി മസ്ജിദുൽ മുഹൈമിനിൽ നിന്നാരംഭിച്ച് മദ്രസയിൽ സമാപിച്ചു.
Monday, 28 September 2015
പുതുപ്പറമ്പ് യൂണിറ്റ് സമ്മേളനം പ്രഖ്യാപിച്ചു; മെയ് 1ന്
Subscribe to:
Post Comments (Atom)

No comments:
Post a Comment