Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Sunday, 10 February 2013

::വിപ്ലവ ഗാനം::


വരിക കര്‍മപ്പന്തമേന്തി ധര്‍മ രാജ്യം പണിയുവാന്‍
ഒരുമ മാനസങ്ങളാല്‍ കര്‍മ ഗാഥ തീര്‍ത്തിടാം
പോര്‍കളങ്ങളില്‍ തിളച്ച നാല്‍പതാണ്ടിന്‍ പാട്ടുകള്‍
ഉറചൊരറ്റ ശബ്ദമായുറക്കെ നാം മുഴക്കണം

നാം പിടിച്ച ഹരിത ധവള നീലിമയിപ്പൂങ്കൊടി
നാം പൊടിച്ച വേര്‍പ്പു തുള്ളിയില്‍ ജ്വലിച്ചതീക്കൊടി
തെരുവുകള്‍ പിടിച്ചെടുത്തധര്‍മ മുക്തമകണം
ഭീരുവായി മരിചതില്ല ധീര രക്തസാക്ഷികള്‍


ചാട്ടയില്‍ പിടഞ്ഞതും കരള്‍ പൊടിച്ചെറിഞ്ഞതും
വെട്ടിനൂറ് തുണ്ഡമായി രണാങ്കണം വരിചതും
പാട്ടിലലിയുമീണമല്ല കഥകളല്ലതോര്‍ക്ക നാം
പൂര്‍വികര്‍ നടന്നു പോയ കര്‍മരക്ത വഴികളാം

പീഢനങ്ങളക്രങ്ങള്‍ അധിനിവേശ വിക്രമം
ചെറുക്കണം തുരത്തണം അകം നിറഞ്ഞ ഭക്തിയാല്‍
മാറ്റിടാം നാമുക്കീലോകം ഊറ്റമൗള്ള പോരിനാല്‍
 പിഴച്ചിടാച്ചുവടിനാലുറച്ചു ധീര സാരഥേ....

അക്ഷരങ്ങളഗ്നിയാക്കി നാം തൊടുത്ത വാകിനാല്‍
ഫാസിസം നവീനവാദം തീപ്പടന്നു ചാനബലായ്
അനീതി വാഴും ലോകമില്‍ ഉറങ്ങിടാതെ കൂട്ടരെ
ഉറക്കു വിട്ടുറക്കെ നാം ഉണര്‍തു പാട്ടു പാടിടാം

പുതുപ്രഭാതം വന്നിടും ധര്‍മനാള്‍ പുലര്‍നിടും
പുതു വസന്തപ്പുലരിയോളം വിശ്രമിക്കയില്ല നാം
ഉഷസുദിക്കും ദിക്കുകള്‍ മുഴുക്കെ നാം മുഴക്കണം
എസ് എസ് എഫ്,എസ് എസ് എഫ്
എസ് എസ് എഫ് സിന്ദാബാദ്

No comments: