Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Wednesday, 21 August 2013

പുതുപ്പരംബിന്റെ ഇസ്ലാമിക പ്രതാപം തിരിച്ചെത്തുന്നു .

ഇസ്ലാമിക പ്രബോധന രംഗത്ത് ലോ കത്തിനു തന്നെ മാതൃകയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആ സംഘടനയെ നീണ്ട ഇരുപത് വര്‍ഷക്കാലം പ്രസിഡണ്ടായി നയിച്ച മൌലാന അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ഇസ്ലാമിക വിജ്ഞാന രംഗത്ത് വഴിത്തിരിവായ മദ്രസാ പ്രസ്ഥാനത്തിനു തന്റെ ഗ്രാമത്തിലെ പുതുപ്പരമ്പ ജുമുഅത് പള്ളിയില്‍ കൂടിയ സമസ്തയുടെ ഒരു യോഗത്തിലാണ് തീരുമാനിച്ചതും പുതുപ്പരംബിലാണ് തുടക്കം കുറിച്ചതും അന്ന് വളക്കുളം നെല്‍പാടത്തിനു സമീപം ചോലക്കപ്പറമ്പന്‍ ഉസ്മാന്‍ മുസ്‌ലിയാര്‍ നടത്തിയിരുന്ന ഓത്തുപള്ളി അങ്ങാടിയിലേക്ക് കൊണ്ട് വന്നു ബയാനുല്‍ ഇസ്ലാം മദ്രസ എന്ന് പേരിട്ടു സമസ്തയുടെ ഒന്നാം നമ്പര്‍ മദ്രസയായി അംഗീകരിച്ചു . പിന്നീട് പറവണ്ണയില്ലും കേരളത്തിലെ വിവിധ ഭാഗങ്ങളിലും ഇതിനെ പിന്‍പറ്റി മദ്രസകള്‍ സ്ഥാപിച്ചു . ഈ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക പ്രതാപം കേരളത്തില്‍ വേറിട്ടു നിന്ന് . ഇസ്ലാമിക രംഗത്ത് പണ്ഡിതന്മാരെ വാര്തെടുക്കുന്നതിന്നു തന്റെ പള്ളിയില്‍ മൌലവിയ്യ അറബിക് കോളേജ് എന്ന പേരില്‍ ഒരു ശരീഅത്ത് കോളേജ് ആരംഭിച്ചു . ദുഃഖമെന്നു പറയട്ടെ ആ മഹാന്‍റെ വഫാതിന്നു ശേഷം അദ്ദേഹത്തിന്റെ പിന്മുറക്കാരോ മറ്റോ ആ സ്ഥാപനം മുന്നോട്ടു കൊണ്ട് പോകാന്‍ തുനിഞ്ഞില്ല . തുനിഞ്ഞിരുന്നെങ്ങില്‍ കേരളത്തിലെ അറിയപെട്ട ഒരു മതസ്ഥാപനം ഇന്നത് ആകുമായിടുന്നു ഒരു പ്രസിദ്ധീകരണം ചിന്തിക്കാന്‍ പോലും പറ്റാത്ത കാലത്ത് നമ്മുടെ പുതുപ്പറമ്പില്‍ ഒരു പ്രസ് നിര്‍മിച്ചു ആനുകാലിക വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചു അല്‍ ബയാന്‍ എന്ന പേരില്‍ ഒരു അറബി മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചു . മത വിദ്യാഭ്യാസ രംഗത്ത് ചെയ്തത് പോലെ ഭൌതിക വിദ്യക്ക് വേണ്ടിയും തന്റെ സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു മൌലാന അബ്ദുല്‍ ബാരി മാതൃക കാട്ടി എന്നാല്‍ ഇന്ന് ആ ദീനീ പ്രതാപം നഷ്ടപ്പെടുകയും ബിദഈ കക്ഷികള്‍ നമ്മുടെ നാട്ടില്‍ തലപൊക്കുകയും ചെയ്തു . നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും ബിദഈ കക്ഷികളെ പ്രതിരോധിക്കന്നും ഉത്തരവാദപ്പെട്ടവര്‍ മാറി നിന്നപ്പോള്‍ നാട്ടിലെ സുന്നീ സംഘടനക്ക് നോക്കി നില്ക്കാന്‍ സാധിച്ചില്ല ഇവിടെ നിന്നാണ് പുതുപ്പറമ്പ് യൂനിറ്റ് SYS ,SSFഒരു വലിയ വെല്ലുവിളി ഏറ്റെടുത് ഒരു വലിയ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത് . അതാണ്‌ മൌലാന അബ്ദുല്‍ ബാരി ഇസ്ലാമിക് അകാദമി

No comments: