മലപ്പുറം : സര്‍ഗാത്മക വായനയുടെ വസന്തം എന്ന ശീര്‍ഷകത്തില്‍ നടന്ന രിസാല പ്രചാരണ കാന്പയിന് സമാപനം കുറിച്ച് എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജയഭേരി സമാപിച്ചു. കാന്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയ ഘടകങ്ങളേയും വ്യക്തികളേയും അനുമോദിക്കുകയും ഉപഹാര സമര്‍പ്പണവും നടന്ന വിജയഭേരി എസ് എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് വി.അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍.എം സ്വാദിഖ് സഖാഫി അനുമോദന പ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ വി.പി.എം ഇസ്ഹാഖ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ മജീദ്, എസ് വൈ എസ് ജില്ലാ ട്രഷറര്‍ കെ. മുഹമ്മദ് ഇബ്റാഹീം, കെ. സൈനുദ്ധീന്‍ സഖാഫി, സി.കെ ശക്കീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എ. ശിഹാബുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു.
പ്രചരണ കാലത്ത് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് മെഗാ ഓഫറിന് അര്‍ഹത നേടിയ നിലന്പൂര്‍ വിദ്യാനഗര്‍ യൂണിറ്റിന് പ്രത്യേക ഉപഹാരം നല്‍കി. ടാര്‍ജറ്റ് പൂര്‍ത്തിയാക്കി മികവു പുലര്‍ത്തിയ 609 യൂണിറ്റ് കമ്മിറ്റികളും 90 സെക്ടര്‍ കമ്മിറ്റികളും അവാര്‍ഡിന് അര്‍ഹത നേടിയിരുന്നു. ടാര്‍ജറ്റിന്‍റെ നൂറുശതമാനം പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മുന്നേറിയ കോട്ടക്കല്‍, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, നിലന്പൂര്‍, പൊന്നാനി, തിരൂരങ്ങാടി, യൂനിവേഴ്സിറ്റി, വണ്ടൂര്‍ ഡിവിഷനുകള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ സമ്മാനിച്ചു. കാന്പയിന്‍ വിജയത്തിന് നേതൃത്വം നല്‍കിയ യൂ.സി, എസ്.ഒ, എസ്.ഡി മാരെ ചടങ്ങില്‍ അനുമോദിച്ചു.
വായനയുടെ ലോകത്ത് അറിവും ചിന്തയും അനുഭൂതിയും പകരുന്ന രിസാല വാരികക്ക് പ്രചാരണ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍, അഭ്യസ്ത വിദ്യര്‍, യുവാക്കള്‍, കുടുംബിനികള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് വായനക്കാരാണ് വരിക്കാരായത്. രാഷ്ട്രീയ, സാംസ്കാരിക, മതരംഗത്തെ പ്രമുഖരെ യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വരിചേര്‍ത്തു.


No comments:
Post a Comment