Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Monday, 8 April 2013

പഞ്ചസാര ശേഖരണം നടത്തി

"സമരമാണ് ജീവിതം" എന്ന പ്രമേയത്തില്‍എസ് എസ് എഫ് നാല്‍പ്പതാം വാര്ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി   പഞ്ചസാര ശേഖരണം നടത്തി.കോട്ടക്കല്‍ ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ശേഖരിച്ചത് പുതുപ്പറമ്പ് യൂനിറ്റ് ആണ്.

ചുമരുകള്‍ കീഴടക്കി എസ് എസ് എഫ്

  പുതുപ്പറമ്പിലെ  ചുമരുകള്‍ കീഴടക്കി എസ് എസ് എഫ് പുതുപ്പറമ്പ്























more photos @ Gallery

Thursday, 14 March 2013

രക്ഷാകൃത്ത സമ്മേളനം

പുതുപ്പറമ്പ്:എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി രക്ഷാകൃത്ത സമ്മേളനം സംഗടിപ്പിച്ചു.എസ് എസ് എഫ് ഡിവിഷന്‍ നേതാക്കളും ,യൂണിറ്റ് ഭാരവാഹികളും,മെമ്പര്‍മാരും,രക്ഷിതാക്കളും പങ്കെടുത്ത സമ്മേളനം മദ്രസ പ്രസിഡന്റ്‌ കാട്ടില്‍ മൊയ്തീന്‍ കുട്ടി   മുസ്ലിയാരുടെ അധ്യക്ഷതയില്‍ സി പി എ ലത്തീഫ് ഹാജി ഉത്ഗാടനം ചെയ്തു.

                 രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അകലം കൂടുകയും അതേ  സമയം കുട്ടികള്‍  ചീത്ത കൂട്ട് കെട്ടുമായി അടുതുകൊണ്ടിരിക്കുകയും ,പ്രായഭേതമന്യേ മദ്യ ലഹരിയില്‍ മുങ്ങി കൂത്താടുകയും   ചെയ്യുന്ന ഈ കാലത്ത്  രക്ഷിതാവും കുട്ടിയും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കല്‍ അത്യവിസ്യമാണെന്നും വിഷയാവതരണം നടത്തിയ കോട്ടക്കല്‍ ഡിവിഷന്‍പ്രവര്‍ത്തക സമിതി അന്ഗമായ ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു.

                  മദ്രസ സ്വദര്‍ മുഅല്ലിം മുഹ്യദ്ധീന്‍ ബാഖവിയും കോട്ടക്കല്‍ ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗം അലി ഹൈദര്‍ ഫാളിലിയും സമ്മേളനത്തിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.പുതുപ്പറമ്പ് യൂണിറ്റ് സെക്രെട്ടെരി ഷഫീഖ് ഒടക്കല്‍ സ്വാഗതവും ,ജോയിന്റ് സെക്രെട്ടെരി ഷഫീഖ് കെ ടി നന്ദിയും പ്രകാശിപ്പിച്ചു.

Monday, 4 March 2013

മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം


മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം

പുതുപ്പറമ്പ്:പുതുപ്പറമ്പ് യൂണിറ്റ് എസ് എസ് എഫ് നു കീഴില്‍ സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍  എസ് എസ് എഫ്  നാല്‍പ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം സംഗടിപ്പിച്ചു.വിവിധ സാമൂഹിക ,രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍   മദ്യത്തിന്റെ വിപത്തുകളും, ആശങ്കകളും,പരിഹാരങ്ങളും പങ്കുവെച്ചു .

    ഷാഫി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അലവി ഹാജി ഉല്‍ഗാടനം ചെയ്തു.വിവിധ കക്ഷികളെ പ്രധിനിധീകരിച്ച് വി ടി രാധാകൃഷ്ണന്‍ ,ഇ കെ നസീര്‍ ,  റഷീദ് മാസ്റ്റര്‍ ടി ,എ ടി അബു എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

             കോട്ടക്കല്‍ ഡിവിഷന്‍ പ്രസിഡന്റ്   നൗഫല്‍ സഖാഫി പ്രമേയ വിശദീകരണം   നടത്തി.ഡിവിഷന്‍ സെക്രെടെറി നൗഫല്‍ മാസ്റ്റര്‍ സമ്മേളനം  നിയദ്രിച്ചു  .യൂണിറ്റ് സെക്രെടെറി ഷഫീഖ് ഒടക്കല്‍ സ്വാഗതവും ജോയിന്റ്  സെക്രെടെറി    ഷഫീഖ് കെ ടി നന്ദിയും പ്രകാശിപ്പിച്ചു.

more photos @gallery

എസ് വൈ എസ് മെമ്പര്‍ഷിപ്‌ വിതരനോല്‍ഗാടനം

 എസ് വൈ എസ്  മെമ്പര്‍ഷിപ്‌ വിതരനോല്‍ഗാടനം



 പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്‌ :സൈദലവി സഖാഫി
വൈസ്   പ്രേസിടെന്റുമാര്‍:അബ്ബാസ്‌ സഅദി,മന്‍സൂര്‍ നഹീമി
സെക്രെട്ടെരി:അഷ്‌റഫ്‌ മന്തടത്തില്‍
ജോയിന്റ്  സെക്രട്ടെരിമാര്‍:മഹറൂഫ് മച്ചിങ്ങല്‍,നൗഫല്‍ വി കെ
ട്രസറര്‍:റഷീദ് സി പി   

Saturday, 2 March 2013

മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം

 "  സമരമാണ് ജീവിതം "

എസ് എസ് എഫ് മദ്യ വിരുദ്ധ പ്രതിജ്ഞാ സമ്മേളനം
2013 മാര്‍ച്ച്‌ 03 ഞായര്‍ വൈകുന്നേരം 7 മണിക്ക്
പുതുപ്പറമ്പ് അങ്ങാടിയില്‍
രാഷ്ട്രീയ ,സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ  പ്രമുഖര്‍  സംബന്ധിക്കുന്നു......