Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Thursday, 14 March 2013

രക്ഷാകൃത്ത സമ്മേളനം

പുതുപ്പറമ്പ്:എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി രക്ഷാകൃത്ത സമ്മേളനം സംഗടിപ്പിച്ചു.എസ് എസ് എഫ് ഡിവിഷന്‍ നേതാക്കളും ,യൂണിറ്റ് ഭാരവാഹികളും,മെമ്പര്‍മാരും,രക്ഷിതാക്കളും പങ്കെടുത്ത സമ്മേളനം മദ്രസ പ്രസിഡന്റ്‌ കാട്ടില്‍ മൊയ്തീന്‍ കുട്ടി   മുസ്ലിയാരുടെ അധ്യക്ഷതയില്‍ സി പി എ ലത്തീഫ് ഹാജി ഉത്ഗാടനം ചെയ്തു.

                 രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അകലം കൂടുകയും അതേ  സമയം കുട്ടികള്‍  ചീത്ത കൂട്ട് കെട്ടുമായി അടുതുകൊണ്ടിരിക്കുകയും ,പ്രായഭേതമന്യേ മദ്യ ലഹരിയില്‍ മുങ്ങി കൂത്താടുകയും   ചെയ്യുന്ന ഈ കാലത്ത്  രക്ഷിതാവും കുട്ടിയും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കല്‍ അത്യവിസ്യമാണെന്നും വിഷയാവതരണം നടത്തിയ കോട്ടക്കല്‍ ഡിവിഷന്‍പ്രവര്‍ത്തക സമിതി അന്ഗമായ ബഷീര്‍ മാസ്റ്റര്‍ പറഞ്ഞു.

                  മദ്രസ സ്വദര്‍ മുഅല്ലിം മുഹ്യദ്ധീന്‍ ബാഖവിയും കോട്ടക്കല്‍ ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗം അലി ഹൈദര്‍ ഫാളിലിയും സമ്മേളനത്തിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.പുതുപ്പറമ്പ് യൂണിറ്റ് സെക്രെട്ടെരി ഷഫീഖ് ഒടക്കല്‍ സ്വാഗതവും ,ജോയിന്റ് സെക്രെട്ടെരി ഷഫീഖ് കെ ടി നന്ദിയും പ്രകാശിപ്പിച്ചു.

No comments: