Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Tuesday, 15 October 2013

PEROD USTHAD KOTTTAKKAL PUTHUPPARAMB

Saturday, 21 September 2013

തര്‍ബിയ ക്യാമ്പ്

പുതുപ്പറമ്പ് : പ്രവര്ത്തകരുടെ ആത്മസംസ്കരണം ലക്ഷ്യമിട്ട് കൊണ്ട് സംസ്ഥാനത്തെ എല്ലാ യൂനിറ്റുകളിലും തര്ബിയ ക്യാമ്പുകള്‍ നടന്നു വരുന്നു. പുതുപ്പറമ്പ് യൂനിറ്റിനു കീഴിലുള്ള ഒന്നാം ഘട്ട തര്ബിയ ക്യാമ്പ്‌ സുന്നി സെന്ററില്‍ വെച്ച് നടന്നു. പ്രവര്ത്തകര്ക്ക് ആത്മീയ ബോധം പകര്ന്നു നല്കിയ ക്യാമ്പിനു കോട്ടക്കല്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് നൌഷാദ് സഖാഫി പൊട്ടിപ്പാറ നേതൃത്വം നല്കി. മുഴുവന്‍ പ്രവര്ത്തകര്ക്കുമായി എല്ലാ മാസവും നിശ്ചിത ദിവസം തര്ബിയ ആത്മസംസ്കരണ ക്യാമ്പുകള്‍ സുന്നി സെന്ററില്‍ വെച്ച് നടക്കുന്നതാണ്.

പുതുപ്പറമ്പ് യൂണിറ്റ് എസ് ബി എസിന് പുതിയ നേതൃത്വം

പുതുപ്പറമ്പ് : വളര്ന്നു വരുന്ന കുരുന്നു മക്കള്ക്ക് ആദര്ശപരവും ആത്മീയവുമായ ബോധം പകര്ന്നു നല്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് എഫിന് കീഴില്‍ പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന സുന്നി ബാല സംഘം ( SBS ) , അതിന്റെ മെമ്പര്ഷിപ്പ് കാമ്പയിന്‍ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും നടന്നു വരികയാണ്. പുതുപ്പറമ്പ് യൂണിറ്റിലെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തിയായി വരികയാണ്. സുന്നി സെന്ററില്‍ വെച്ച് നടന്ന എസ് ബി എസ് പ്രവര്ത്തക സംഗമത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്‌ : സ്വലിഹ് എ ടി ,ജനറല്‍ സെക്രടറി :സല്‍മാന്‍ വി കെ ,ട്രഷറര്‍ :ശഹ്നൻ ഐ . അടുത്ത രണ്ടു വര്ഷത്തേക്കുള്ള കമ്മിറ്റിയാണു നിലവില്‍ വന്നത്.

Sunday, 8 September 2013

എടരിക്കോട് സെക്ടര്‍ സാഹിത്യോത്സവ്:പുതുപ്പറമ്പ് യൂണിറ്റ് ജേതാക്കള്‍



 പുതുപ്പറമ്പ് :സുന്നി മദ്രസയില്‍  വെച്ചു നു നടന്ന എടരിക്കോട് സെക്ടര്‍ സാഹിത്യോത്സവില്‍ പുതുപ്പറമ്പ് യൂണിറ്റ് വ്യെക്തമായ ആധിപത്യത്തോടെ ഒന്നാം സ്ഥാനം നേടി. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ തൊട്ടടുത്ത യൂണിറ്റിനെക്കാളും അനബതിലേറെ പോയന്റിന്റെ  വിത്യാസത്തിലാണ്  കപ്പു കരസ്ഥമാകിയത്.  കല്ലുവെട്ടിപ്പാറ യൂണിറ്റ് രണ്ടാം സ്ഥാനവും പൊട്ടിപ്പാറ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
      ഞായറാഴ്ച്ച രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഹ്യദ്ദീന്‍ ബാഖവി എടരിക്കോട് പ്രാര്ത്ഥന നിര്‍വഹിച്ചു.  എടരിക്കോട് സെക്ടര്‍ ജനറല്‍ സെക്രടറി ആമിറുല്‍ ഹബീബ് എലാപറമ്പ്  പരിപാടിയിലേക്ക് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ,പ്രമുഖ കവി പി വി എസ് പടിക്കല്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. സെക്ടര്‍ പ്രസിഡന്റ് ജാബിര്‍ സഖാഫി പരിപാടിയില്‍ അദ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ ഇ കെ സി നസീര് സാഹിബ് അവാര്ഡ് ദാനം നിര്‍വഹിച്ചു.  എസ് വൈ എസ് ജില്ല ജോയിന്റ് സെക്രട്ടറി അലവി ഹാജി പുതുപ്പറമ്പ് ,സി പി ലത്തീഫ് ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.സെക്ടര്‍ കള്‍ച്ചറല്‍  സെക്രടറി ഷാഫി മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.   വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ പിസിഎച്  അബൂബക്കര്‍ സഖാഫി ,എസ്‌ വൈ എസ് കോട്ടക്കല്‍ മേഘല സെക്രട്രി മൊഹമ്മദ്‌ മാസ്റര്‍ ക്ലാരി  , യൂണിറ്റ്  എസ് വൈ എസ് സെക്രട്ടറി അഷ്‌റഫ്‌ മന്തടത്ത്തില്‍ , എസ് വൈ എസ്  കോട്ടക്കല്‍ ഡിവിഷന്‍   നൗഷാദ് സഖാഫി  തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. യൂണിറ്റ് സെക്രടറി ഷഫീഖ് ഓടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

Wednesday, 21 August 2013

പുതുപ്പരംബിന്റെ ഇസ്ലാമിക പ്രതാപം തിരിച്ചെത്തുന്നു .

ഇസ്ലാമിക പ്രബോധന രംഗത്ത് ലോ കത്തിനു തന്നെ മാതൃകയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആ സംഘടനയെ നീണ്ട ഇരുപത് വര്‍ഷക്കാലം പ്രസിഡണ്ടായി നയിച്ച മൌലാന അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ഇസ്ലാമിക വിജ്ഞാന രംഗത്ത് വഴിത്തിരിവായ മദ്രസാ പ്രസ്ഥാനത്തിനു തന്റെ ഗ്രാമത്തിലെ പുതുപ്പരമ്പ ജുമുഅത് പള്ളിയില്‍ കൂടിയ സമസ്തയുടെ ഒരു യോഗത്തിലാണ് തീരുമാനിച്ചതും പുതുപ്പരംബിലാണ് തുടക്കം കുറിച്ചതും അന്ന് വളക്കുളം നെല്‍പാടത്തിനു സമീപം ചോലക്കപ്പറമ്പന്‍ ഉസ്മാന്‍ മുസ്‌ലിയാര്‍ നടത്തിയിരുന്ന ഓത്തുപള്ളി അങ്ങാടിയിലേക്ക് കൊണ്ട് വന്നു ബയാനുല്‍ ഇസ്ലാം മദ്രസ എന്ന് പേരിട്ടു സമസ്തയുടെ ഒന്നാം നമ്പര്‍ മദ്രസയായി അംഗീകരിച്ചു . പിന്നീട് പറവണ്ണയില്ലും കേരളത്തിലെ വിവിധ ഭാഗങ്ങളിലും ഇതിനെ പിന്‍പറ്റി മദ്രസകള്‍ സ്ഥാപിച്ചു . ഈ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക പ്രതാപം കേരളത്തില്‍ വേറിട്ടു നിന്ന് . ഇസ്ലാമിക രംഗത്ത് പണ്ഡിതന്മാരെ വാര്തെടുക്കുന്നതിന്നു തന്റെ പള്ളിയില്‍ മൌലവിയ്യ അറബിക് കോളേജ് എന്ന പേരില്‍ ഒരു ശരീഅത്ത് കോളേജ് ആരംഭിച്ചു . ദുഃഖമെന്നു പറയട്ടെ ആ മഹാന്‍റെ വഫാതിന്നു ശേഷം അദ്ദേഹത്തിന്റെ പിന്മുറക്കാരോ മറ്റോ ആ സ്ഥാപനം മുന്നോട്ടു കൊണ്ട് പോകാന്‍ തുനിഞ്ഞില്ല . തുനിഞ്ഞിരുന്നെങ്ങില്‍ കേരളത്തിലെ അറിയപെട്ട ഒരു മതസ്ഥാപനം ഇന്നത് ആകുമായിടുന്നു ഒരു പ്രസിദ്ധീകരണം ചിന്തിക്കാന്‍ പോലും പറ്റാത്ത കാലത്ത് നമ്മുടെ പുതുപ്പറമ്പില്‍ ഒരു പ്രസ് നിര്‍മിച്ചു ആനുകാലിക വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചു അല്‍ ബയാന്‍ എന്ന പേരില്‍ ഒരു അറബി മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചു . മത വിദ്യാഭ്യാസ രംഗത്ത് ചെയ്തത് പോലെ ഭൌതിക വിദ്യക്ക് വേണ്ടിയും തന്റെ സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു മൌലാന അബ്ദുല്‍ ബാരി മാതൃക കാട്ടി എന്നാല്‍ ഇന്ന് ആ ദീനീ പ്രതാപം നഷ്ടപ്പെടുകയും ബിദഈ കക്ഷികള്‍ നമ്മുടെ നാട്ടില്‍ തലപൊക്കുകയും ചെയ്തു . നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും ബിദഈ കക്ഷികളെ പ്രതിരോധിക്കന്നും ഉത്തരവാദപ്പെട്ടവര്‍ മാറി നിന്നപ്പോള്‍ നാട്ടിലെ സുന്നീ സംഘടനക്ക് നോക്കി നില്ക്കാന്‍ സാധിച്ചില്ല ഇവിടെ നിന്നാണ് പുതുപ്പറമ്പ് യൂനിറ്റ് SYS ,SSFഒരു വലിയ വെല്ലുവിളി ഏറ്റെടുത് ഒരു വലിയ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത് . അതാണ്‌ മൌലാന അബ്ദുല്‍ ബാരി ഇസ്ലാമിക് അകാദമി

Saturday, 17 August 2013

ജില്ലാ സാഹിത്യോത്സവ് മലപ്പുറത്ത് സ്വാഗതസംഘം ഓഫീസ് തുറന്നു


മലപ്പുറം ♦ എസ് എസ് എഫ് ഇരുപതാമത് മലപ്പുറം ജില്ലാ സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഓഫീസ് മലപ്പുറം മുണ്ടുപറമ്പില്‍ തുറന്നു. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ഉദ്ഘാടം ചെയ്തു. സെപ്റ്റംബര്‍ 13, 14, 15 തിയ്യതികളില്‍ 12 വേദികളിലായിട്ടാണ് മലപ്പുറം നഗരിയില്‍ വേദിയൊരുങ്ങുക. ജില്ലയിലെ 1300 യൂണിറ്റുകളിലും 135 സെക്ടറുകളിലും 14 ഡിവിഷുകളിലും സാഹിത്യോത്സവുകളില്‍ പ്രതിഭാത്വം തെളിയിച്ച് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലയില്‍ പങ്കെടുക്കുക. മൂന്ന് ദിവസങ്ങളിലെ വിവിധ കലാ മത്സരങ്ങളില്‍ 2000 പ്രതിഭകള്‍ മാറ്റുരക്കും. ജില്ലയിലെ കലാ പ്രേമികളെ വരവേല്‍ക്കാന്‍ വിപുലമായ സ്വാഗതസംഘമാണ് പ്രവര്‍ത്തിച്ചുവരുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഇബ്റാഹിം ബാഖവി അദ്ധ്യക്ഷത വഹിച്ചു. എന്‍. എം സ്വാദിഖ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ സഖാഫി, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.എം ശാഫി, എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ദുല്‍ഫുഖാറലി സഖാഫി, എസ് എസ് എഫ് കള്‍ചറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍, എസ് വൈ എസ് സോണ്‍ ജറല്‍ സെക്രട്ടറി പി.പി മുജീബുറഹ്മാന്‍, എസ് വൈ എസ് സോണ്‍ ട്രഷറര്‍ സുബൈര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ജറല്‍ കണ്‍വീര്‍ എം.കെ.എം സ്വഫ്വാന്‍ സ്വാഗതവും, കണ്‍വീര്‍ അബ്ദുറഹീം നന്ദിയും പറഞ്ഞു.