മലപ്പുറം: സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ് എസ്
എഫ് നാല്‍പതാം വാര്‍ഷികത്തിണ്റ്റ ഭാഗമായി നടക്കുന്ന പതാകജാഥ ഈ മാസം ൧൫ന്
ജില്ലയില്‍ പ്രവേശിക്കും. കാസര്‍കോഡ്, കണ്ണൂറ്‍, കോഴിക്കോട്, വയനാട്,
നീലഗിരി, പാലക്കാട് ജില്ലകളില്‍ നിന്ന് സ്വീകരിച്ച പതാകകളാണ് ജില്ലയില്‍
പ്രവേശിക്കുക. സമ്മേളന നഗരിയായ രിസാല സ്ക്വയറില്‍ ഉയര്‍ത്താനുള്ള ൪൦
പതാകകളാണ് പതാകജാഥകളിലൂടെ എറണാകുളത്ത് എത്തിക്കുന്നത്. പതാകജാഥ
ജില്ലയിലെ ൧൦കേന്ദ്രങ്ങളില്‍ നിന്നുള്ള പതാകകള്‍ ഏറ്റുവാങ്ങി പരപ്പനങ്ങാടി,
താനൂറ്‍, തിരൂറ്‍ ചമ്രവട്ടം, പൊന്നാനി വെളിയംകോട് വഴി ൧൭ന് തൃശൂറ്‍
ജില്ലാ കമ്മിറ്റിക്കും കൈമാറും. കഴിഞ്ഞ കാലങ്ങളിലെ പ്രാസ്ഥാനിക സമരരംഗത്ത്
മുന്നേറിയ നേതാക്കളുടെ പുണ്യഭൂമിയില്‍ നിന്നും അധിനിവേശ പോരാട്ട
വീര്യവുമായി സാമ്രാജ്യ വിരുദ്ധതക്ക് മുന്നില്‍ നിന്നവരുടെ ചാരത്തു
നിന്നും, അധിനിവേശ ശക്തികള്‍ക്കെതിരെ ആത്മീയ വിചാരങ്ങള്‍ പകര്‍ന്ന്
പോര്‍വിളി ഉയര്‍ത്തിയ സമരപോരാളികളുടെ സവിധത്തില്‍ നിന്നുമാണ്
പതാകജാഥകള്‍ക്ക് തുടക്കം കുറിക്കുക. ൧൪ന് നെല്ലിക്കുത്ത് ഉസ്താദ്
മഖാമില്‍ നിന്നുള്ള പതാക കൊമ്പം മുഹമ്മദ് മുസ്ളിയാര്‍ വണ്ടൂറ്‍ നിലമ്പൂറ്‍
ഐടീം അംഗങ്ങള്‍ക്ക് കൈമാറും. വെള്ളില ഉസ്താദിണ്റ്റെ വസതിയില്‍ നിന്നുള്ള
പതാക പെരിന്തല്‍മണ്ണ, മഞ്ചേരി ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് മഞ്ഞപ്പറ്റ ഹംസ
മുസ്ളിയാര്‍ കൈമാറും. ഏപ്രല്‍ ൧൫ന് വാരിയന്‍കുന്നന്‍ സ്മാരകം, ഒ.കെ
ഉസ്താദ് മഖാം, മലപ്പുറം ശുഹദാ മഖാം എന്നിവിടങ്ങളില്‍ യഥാക്രമം ചെറുശ്ശേല
ബീരാന്‍കുട്ടി മുസ്ളിയാര്‍, ഇ. സുലൈമാന്‍ മുസ്ളിയാര്‍, വാളക്കുളം
ബീരാന്‍കുട്ടി മുസ്ളിയാര്‍ എന്നിവര്‍ കൊണേ്ടാട്ടി, മലപ്പുറം, അരീക്കോട്
ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് കൈമാറും. ഏപ്രില്‍ ൧൬ന് മമ്പുറം മഖാം, ആലി
മുസ്ളിയാര്‍ തിരൂരങ്ങാടി വലിയ പള്ളി, കുണ്ടൂറ്‍ ഉസ്താദ് മഖാം
എന്നിവിടങ്ങളില്‍ നിന്നുള്ള പതാക കോട്ടൂറ്‍ കുഞ്ഞമ്മു മുസ്ളിയാര്‍,
തിരൂരങ്ങാടി ബാപ്പു മുസ്ളിയാര്‍, താനാളൂറ്‍ അബ്ദു മുസ്ളിയാര്‍ എന്നിവര്‍
തിരൂരങ്ങാടി, താനൂറ്‍ ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് കൈമാറും. ഏപ്രല്‍ ൧൬ന്
മഞ്ഞക്കുളം മഖാമില്‍ നിന്നുള്ള പാലക്കാട് ജില്ലയുടെ പതാക വളാഞ്ചേരി
ഡിവിഷന്‍ ഏറ്റുവാങ്ങി സ്വീകരിക്കും. ൧൭ന് പൊന്നാനി സൈനുദ്ധീന്‍ മഖ്ദൂം,
വെളിയംകോട് ഉമര്‍ഖാസി മഖാം എന്നീ പതാകകള്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മു
സ്ളിയാര്‍, വൈലത്തൂറ്‍ ബാവ മുസ്ളിയാര്‍, എന്നിവര്‍ വളാഞ്ചേരി, പൊന്നാനി, തിരൂറ്‍ ഡിവിഷന്‍ ഐടീം അംഗങ്ങള്‍ക്ക് കൈമാറും. കാല്‍നടയായി എത്തുന്ന പതാക ജാഥക്ക് ജില്ലയില്‍ സമ്മേളന സന്നദ്ധ സേനയായ പതിനായിരം ബ്ളൂ, ഗ്രീന്‍, വൈറ്റ്് ഐടീം കേഡറ്റുകളാണ് നേതൃത്വം നല്‍കുന്നത്. പതാക ജാഥ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. നാടും നഗരവും ഒന്നിച്ച് ചേരുന്ന പതാക ജാഥയെ വരവേല്‍ക്കാന്‍ കേരള ജനത ഒരുങ്ങിക്കഴിഞ്ഞു. പതാക ജാഥ ൨൦ന് എറണാകുളം രിസാല സ്ക്വയറില്‍ സമാപിച്ച് ൪൦ മുന്‍കാല നേതാക്കള്‍ ഒന്നിച്ച് വാനിലേക്ക് ഉയര്‍ത്തും.

No comments:
Post a Comment