മലപ്പുറം: സമരപോരാട്ടങ്ങളുടെ നേര്‍കാഴ്ചയായ് എസ് എസ്് എഫ് മലപ്പുറം ജില്ലയിലെ സമ്മേളനപ്പെട്ടികളില്‍ ഒ.കെ പാറ യൂണിറ്റും, തഅലീം കാമ്പസ് യൂണിറ്റും കരസ്ഥമാക്കി. സംഘ ശക്തിയുടെ അണമുറിയാത്ത പ്രവാഹമായി ജില്ലയിലെത്തിയ ൧൫൦൦ പെട്ടികളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. യൂണിറ്റുകളിലും, സ്ഥാപനങ്ങളിലും, പള്ളികളിലുമായി സ്ഥാപിച്ച പെട്ടികളാണ് മഞ്ചേരിയില്‍ സംഗമിച്ചത്. ആശയ സമ്പുഷ്ടിയിലും, ആകര്‍ഷണീയതയിലും ഒന്നാം സ്ഥാനം താനൂറ്‍ ഡിവിഷനിലെ ഒ.കെ പാറ യൂണിറ്റ് നേടി, കൊണേ്ടാട്ടി ഡിവിഷനിലെ കൊട്ടപ്പുറം, കോട്ടക്കല്‍ ഡിവിഷനിലെ പെരുമണ്ണ യൂണിറ്റുകള്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തിരൂരങ്ങാടി ഡിവിഷനിലെ ചുള്ളിപ്പാറ, അച്ചനമ്പലം, പി.എം ചിന, കുണ്ടൂറ്‍, അത്താണിക്കല്‍, കൊടക്കല്ല്, വളാഞ്ചേരി ഡിവിഷനിലെ വെട്ടിച്ചിറ, അരീക്കോട് ഡിവിഷനിലെ വിളയില്‍, താനൂറ്‍ ഡിവിഷനിലെ ഇട്ടിലാക്കല്‍, കോട്ടക്കല്‍ ഡിവിഷനിലെ വടക്കേതല എന്നീ യൂണിറ്റുകള്‍ ഇ പ്ളസ് ഗ്രേഡ് നേടി. സാമ്പത്തിക സ്വരൂപണത്തില്‍ പരപ്പനങ്ങാടി തഅലീം കാമ്പസ് ഒന്നാം സ്ഥാനവും, വളാഞ്ചേരി ഡിവിഷനിലെ വട്ടപറമ്പ്, എടക്കുളം യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. പരപ്പനങ്ങാടി തഅലീം കാമ്പസ് യൂണിറ്റ് സമ്മേളനപ്പെട്ടിക്ക് ഇത് ഇരട്ടി മധുരമാണ് നല്‍കുന്നത്. ൨൦൦൬ല്‍ മദീന മഖ്ദുമില്‍ നടത്തിയ ജില്ലാ സമ്മേളന പെട്ടിയിലും സാമ്പത്തിക സ്വരൂപണത്തില്‍ തഅ്ലീം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ജില്ലയിലെ ൧൫൦൦ സമ്മേളന പെട്ടികളള്‍ ആശയ വിപുലത കൊണ്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു. സമരങ്ങളുടെ ആശയതലത്തിലുള്ളതായിരുന്നു കൂടുതല്‍ പെട്ടികളും. നിര്‍മ്മാണ ചാരുതയിലും, ആകര്‍ഷണീയതയിലും ചരിത്ര സ്മാരകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. 1921 ലെ വാഗണ്‍ ട്രാജഡി അവതരിപ്പിച്ച സമ്മേളനപ്പെട്ടി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആദിവാസി കോളനിയിലെ ഏറുമാടത്തിന് രണ്ടാം സ്ഥാനം. കടലിലെ തിരമാലകളോട് പൊരുതുന്ന ഉരുവിണ്റ്റെ മാതൃകക്കാണ് മൂന്നാം സ്ഥാനം.
ചരിത്രം ഉറങ്ങുന്ന സ്മൃതി കുടീരങ്ങല്‍, പുരാതന മസ്ജിദുകള്‍, സമ്മേളന ഗാനം ആലപിക്കുന്നവ, സാറ്റലൈറ്റ് ഉപഗ്രഹങ്ങള്‍, തുടങ്ങിയ വ്യത്യസ്തത പുലര്‍ത്തുന്ന സമ്മേളന പെട്ടികളാണ് മഞ്ചേരിയിലെത്തിയിരുന്നത്. അവാര്‍ഡിന് അര്‍ഹരായ പെട്ടികള്‍ക്ക് ജാഗരണ സമ്മേളന സമാപന നഗരിയില്‍ വെച്ച് സമ്മാനം വിതരണം ചെയ്തു. അവാര്‍ഡിന് അര്‍ഹമായ പെട്ടികള്‍ ഏപ്രില്‍ 26,27, 28 എറണാകുളം രിസാല സ്ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും.


No comments:
Post a Comment