Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Thursday, 2 April 2015

തലമുറകള്‍ക്കിടയിലെ വിടവ് നികത്താന്‍ വായനക്ക് കഴിയും; എം ജി എസ്


കോഴിക്കോട്: തലമുറകള്‍ക്കിടയിലെ വിടവ് നികത്താന്‍ വായനക്ക് കഴിയുമെന്ന് ഡോ എം ജി എസ് നാരായണന്‍. മനുഷ്യന്‍ അവനെ തന്നെ പൂര്‍ണമായി കണ്ടെത്തിയത് വായനയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. 'വായന സംസ്‌കൃതിയുടെ സമരമുദ്ര' എന്ന പ്രമേയത്തില്‍ നടക്കുന്ന രിസാല കാമ്പയിന്‍ കെ പി കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ വായനയില്‍ പുതിയ ലോകം കണ്ടെത്തുമ്പോള്‍ ശരിയും തെറ്റും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടോ എന്നത് പുതിയ കാലത്തെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഒരാള്‍ പൂര്‍ണമായി സംസ്‌കരിക്കപ്പെടുന്നത് വായനയിലൂടെയാണെന്നും വായനക്ക് മരണമില്ലെന്നും പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു. പഠനകാലത്തെ പുസ്തക കെട്ടുകള്‍ക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് തിരിച്ചറിയണമെങ്കില്‍ നല്ലൊരു വായനക്കാരനായി മാറണം. കലാപങ്ങളിലും അഭ്യന്തര സംഘര്‍ഷങ്ങളിലും ലൈബ്രറികള്‍ തീയിടുന്നവര്‍ ഒരു സംസ്‌കാരത്തെയാണ് ചാമ്പലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോവലുകള്‍ മാത്രമല്ല ചരിത്രങ്ങളും നിരൂപണങ്ങളും വായിക്കപ്പെടുമ്പോള്‍ മാത്രമാണ് വായന പൂര്‍ണമാകുന്നതെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ബഷീറിന്റെ ബാല്യകാല സഖിയും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത് എഴുത്തിന്റെ ശക്തിയാണ്. അക്കങ്ങളും അക്ഷരങ്ങളും തപ്പി വായിക്കുന്ന സാക്ഷരതക്ക് അപ്പുറത്ത് വായിച്ചു വളരുന്ന കേരളമാണ് പുതിയ കാലത്ത് ആവശ്യമെന്ന് കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. എസ് ശറഫുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുല്‍ മജീദ്, മുഹമ്മദലി കിനാലൂര്‍ സംബന്ധിച്ചു. രിസാല പുറത്തിറക്കിയ വായനപ്പതിപ്പ് ഡോ എം ജി എസ് നാരായണന്‍ തോപ്പില്‍ മുഹമ്മദ് മീരാന് നല്‍കി പ്രകാശനം ചെയ്തു.

No comments: