Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Wednesday, 29 April 2015

എസ് എസ് എഫിന് ഇന്ന് നാല്‍പത്തിമൂന്നാം പിറന്നാള്‍

കേരളീയ മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന് ധാര്‍മികതയുടെ ഊടും പാവും നല്‍കിയ എസ് എസ് എഫിന് നാല്‍പത്തിമൂന്നാം പിറന്നാള്‍. 1973 ഏപ്രില്‍ 29ന് പിറവിയെടുത്ത സംഘടന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന മണ്ഡലത്തെയും സാമ്പ്രദായിക രീതികളെയും തിരുത്തിയെഴുതിയാണ് നാല്‍പ്പത്തി മൂന്നിലേക്ക് പ്രവേശിക്കുന്നത്. കാമ്പസുകളില്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്താതെ ഗ്രാമങ്ങളില്‍ കൂടി വേരുറപ്പിച്ചുകൊണ്ടാണ് എസ് എസ് എഫ് സമാനതകളില്ലാത്ത മുന്നേറ്റം സാധ്യമാക്കിയത്. കേരളത്തിന് പുറമെ ഇന്ത്യയിലെ ഇരുപതിലേറെ സംസ്ഥാനങ്ങളിലും ഇന്ന് എസ് എസ് എപ് സജീവ സാന്നിധ്യമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ഹോസ്റ്റലുകളുള്‍പ്പടെ വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ചാണ് എസ് എസ് എഫ് നാല്‍പത്തിമൂന്നിലേക്ക് പാദമൂന്നുന്നത്.
സ്ഥാപകദിനത്തില്‍ കാലത്ത് യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുകയും മധുരവിതരണം നടത്തുകയും ചെയ്യും. വൈകീട്ട് സെക്ടര്‍ കേന്ദ്രങ്ങളില്‍ പ്രകടനവും 'ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു' പ്രമേയത്തില്‍ പ്രഭാഷണവും നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണമുള്‍പ്പടെ സേവന പ്രവര്‍ത്തനങ്ങളും സ്ഥാപകദിനത്തിന്റെ ഭാഗമായി നടക്കും.

No comments: